Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: condolence

വിടവാങ്ങിയത് ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദം; കെ.വി. മാത്യു അന്തരിച്ചു

കോട്ടയം: ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മരങ്ങാട്ടുപിള്ളി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. മാത്യു (ജോസ് – 66) അന്തരിച്ചു. ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മരങ്ങാട്ടുപിള്ളി മേഖലയ്ക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പൊതുരംഗത്ത് എത്തിയ അദ്ദേഹം, കുര്യനാട് തൊഴിലാളി സമരകാലത്ത് തൊഴിലാളികൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിച്ചതിലൂടെയാണ് ജനകീയ നേതാവായി ഉയർന്നത്. മനോരമയിലെ ജോലി പോലും […]
Read more

വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തിയിട്ടുണ്ട്. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ […]
Read more

കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി അനുശോചിച്ചു. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം […]
Read more

വി എസിന്റെ വേര്‍പാട് തീരാനഷ്ടം: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാടിൽ അനുശോചിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വിഎസിൻ്റെ വേർപ്പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
Read more

എം.ടിയുടേത് കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങള്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു. മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോൾ […]
Read more

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം: കെ.സുധാകരന്‍ എംപി അനുശോചിച്ചു

അനീഷ എം എ: സബ് എഡിറ്റർ ആലപ്പുഴ ദേശീയപാതയില്‍ കളര്‍കോട് വാഹനാപകടത്തില്‍ അഞ്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഞ്ച് കുടുംബത്തിന്റെ പ്രതീക്ഷയാണ് അപകടത്തില്‍ പൊലിഞ്ഞത്. പഠിക്കാന്‍ മിടുക്കരായ കുട്ടികളെയാണ് സമൂഹത്തിന് നഷ്ടപ്പെട്ടത്. കാറിലുണ്ടായിരുന്ന പതിനൊന്ന് പേരില്‍ ശേഷിക്കുന്ന ആറുപേര് ചികിത്സയിലാണ്. ബസ് യാത്രക്കാരിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ അപകടനില തരണം ചെയ്ത് എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer