Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: conflict

കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു

പാലക്കാട്: കോട്ടായിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡിനെ ചൊല്ലിയുളള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് പണം നല്‍കാത്തതിലുളള പകയാണ് അക്രമത്തില്‍ കലാശിച്ചത്. വീട്ടിലെ വാഹനങ്ങളെല്ലാം അക്രമിസംഘം അടിച്ചുതകര്‍ത്തു. കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടിലെ കാര്‍, ബൈക്ക്, ട്രാവലര്‍, ടിപ്പര്‍ലോറി തുടങ്ങിയവയാണ് അക്രമിസംഘം അടിച്ചുതകര്‍ത്തത്.ഡോറിന്റെ ലോക്കുകളും ജനാലകളും തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങള്‍ അടിച്ചുതകര്‍ത്തത്. സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന്‍ പറയുന്നത്.
Read more

മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു

ഹൈദരാബാദ്: വാർത്ത സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച് തെലുഗു നടൻ മോഹൻ ബാബു. മോഹൻ ബാബു തന്നെ വിളിച്ച വാർത്ത സമ്മേളനത്തിനിടെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനെ അദ്ദേഹം മൈക്ക് പിടിച്ചു വാങ്ങി ആക്രമിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെലുഗിലെ മുതിർന്ന നടനായ മോഹൻ ബാബുവും ഇളയ മകൻ മഞ്ജു മനോജും തമ്മിലുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കുടുംബ പ്രശനം ചർച്ചയായിരുന്നു. മകൻ മഞ്ജു മനോജും സംഘവും ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട് കയ്യടക്കി എന്ന് ഡിസംബർ […]
Read more

കൊല്ലത്ത് വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം

കൊട്ടാരക്കര: കൊല്ലം പുത്തൂരിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘർഷം. ഇന്നലെ വൈകീട്ടായിരുന്നു ബസിൽ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായത്. പുത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ ബസിൽ തിരക്ക് അവഗണിച്ച് നായക്കുട്ടിയുമായി കയറിയതായിരുന്നു യുവാക്കൾ. തിരക്കുള്ള ബസ് ആയതിനാൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും നായകുട്ടിയുമായി ബസിൽ കയറരുതെന്ന് ആവശ്യപ്പെട്ടു. ആവശ്യം അവഗണിച്ച് ബസിൽ കയറിയ യുവാക്കളോട് ബസിൽ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞിട്ടും കേട്ടില്ല. ബസിനുള്ളിൽ വെച്ച് തന്നെ വിദ്യാർത്ഥികൾ നേരെ യുവാക്കളുടെ കയ്യേറ്റം നടന്നു. […]
Read more

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നു: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. പ്രവര്‍ത്തകരെ പൊലീസ് തലങ്ങും വിലങ്ങും തല്ലുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഉരുള്‍പൊട്ടല്‍ നടന്ന് നാല് മാസം തികയുമ്പോഴും പുനരധിവാസം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിലേക്ക് കടന്നത്. നിലവില്‍ സംഘര്‍ഷം തുടരുകയാണ്.
Read more

ഉഡുപ്പി വനമേഖലയില്‍ ഏറ്റുമുട്ടല്‍: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ഉഡുപ്പി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗളൂരു മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡയും ഒപ്പമുണ്ടായിരുന്ന രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കര്‍ണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. നേരത്തെ കബനീദളത്തിന്റെ കമാണ്ടറായിരുന്നു വിക്രം ഗൗഡ. എന്നാല്‍ പിന്നീട് ഭിന്നതയുണ്ടായതിനാല്‍ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. നിലവില്‍ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് […]
Read more

മണ്ണിപ്പൂര്‍ കലാപം: രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാർ

മണിപ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം മണ്ണിപ്പൂര്‍ വീണ്ടും കലാപ കലുഷിതം. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ആരംഭിക്കുന്നത്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചു. […]
Read more

കേരള സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായി: മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് […]
Read more

ഐ എ എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര്: ചീഫ് സെക്രട്ടറി റിപ്പോർട്ട് കൈമാറി

ഐ എ എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിൽ മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി റിപ്പോർട്ട് കൈമാറി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായി ചീഫ് സെക്രട്ടറി വസ്തുതാ റിപ്പോർട്ടിൽ പറയുന്നു. എൻ.പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും. വിശദീകരണം തേടാതെ നടപടിയെടുക്കാം എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. മതങ്ങളുടെ പേരിൽ ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിലും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തു. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് […]
Read more

കൊച്ചിന്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിന്‍ കോളേജിലെ കെ.എസ്.യു എസ്എഫ്ഐ സംഘര്‍ഷത്തില്‍ 20 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവത്തിലാണ് കേസ്. കെ.എസ്.യുവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസാണ് കേസെടുത്തത്. യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കഴിഞ്ഞ ദിവസം എസ്.എഫ്ഐ-കെ.എസ്.യു സംഘര്‍ഷമുണ്ടായത്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയുളള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആശുപത്രി ആക്രമിച്ചതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Read more

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer