Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

തെരഞ്ഞെടുപ്പ് ഫലം വൈകിയിട്ടില്ല ; പരാതി ‘അടിസ്ഥാന രഹിത’മെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കി എന്ന കോൺഗ്രസി​ന്‍റെ പരാതി ‘അടിസ്ഥാന രഹിത’മെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. ഇത് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശി​ന്‍റെ ആരോപണത്തോട് കമീഷൻ പ്രതികരിച്ചു. ഹരിയാന തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതിൽ ​​​ഇന്ന് രാവിലെ 9 നും 11 നും ഇടയിൽ ഇ.സി.ഐയുടെ വെബ്‌സൈറ്റിൽ ‘വിശദീകരിക്കാനാകാത്ത മാന്ദ്യം’ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ മുമ്പാകെ കോൺഗ്രസ് ഉന്നയിക്കുകയും ‘തെറ്റായ വാർത്തകളും ക്ഷുദ്രകരമായ വിവരണങ്ങളും’ ഉണ്ടാകാത്ത വിധത്തിൽ […]
Read more

ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ

ന്യൂഡൽഹി : കീഴ്മേല്‍ മറിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ രംഗത്തെത്തിയിരിക്കുകയാണ്. ആം ആദ്മി പാർട്ടി ഇൻഡ്യ സഖ്യത്തെ വഞ്ചിക്കുകയും ഹരിയാനയിൽ വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിന്‍റെ വിജയത്തിന് തുരങ്കം വെച്ചെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി. പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യത്തെയാണ് ആം ആദ്മി പാർട്ടി വഞ്ചിച്ചത്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മാത്രമാണ് ആം ആദ്മി പാർട്ടി ഹരിയാനയിൽ മത്സരിച്ചത്. ഞാൻ ബി.ജെ.പി […]
Read more

ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു ഹാജരാകില്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ച്​ നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങൾ തേടി ഗവർണർ ചീഫ്​ സെക്രട്ടറിയെ വിളിപ്പിച്ചത് തടഞ്ഞ് മുഖ്യമന്ത്രി. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനിൽ ഹാജരാകി മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഡി.ജി.പിക്കൊപ്പം രാജ്​ഭവനിലെത്തി കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു​ നിർദേശം. മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന്​ നൽകിയ […]
Read more

തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം നേരിട്ടത്തില്‍തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുകയാണോയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ജയറാം രമേശ് പറഞ്ഞു. വിവരങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി […]
Read more

ഹരിയാനയില്‍ ബിജെപിയുടെ നാടകീയ തിരിച്ചുവരവ്; എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവിന് രാജ്യം സാക്ഷിയാകുന്നു. ആദ്യഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് ബിജെപി മുന്നേറ്റത്തില്‍ അടിത്തെറ്റി. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഹരിയാനയില്‍ മുന്നേറുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫലസുചന […]
Read more

പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല ; പി.വി. അൻവർ എം.എൽ.എ

തിരുവനന്തപുരം : എല്‍ഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെതിരെ തിരിഞ്ഞ് പുറത്തായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് നിയമസഭയില്‍ സീറ്റ് മാറ്റം അനുവദിച്ചപ്പോള്‍ പ്രതിപക്ഷത്തിനൊപ്പം. തനിക്ക് മാറ്റി അനുവദിച്ച സീറ്റ് പ്രതിപക്ഷത്തിനൊപ്പമായതിനാൽ ഇന്ന് നിയമസഭയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് പി.വി. അൻവർ എം.എൽ.എ. എനിക്ക് മാറ്റിത്തന്ന സീറ്റ് പ്രതിപക്ഷത്തിന്‍റെ കൂടെയാണ്. പ്രതിപക്ഷത്തിന്‍റെ കൂടെ ഇരിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് സ്വതന്ത്ര ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആ കത്തിന്‍റെ മറുപടി കിട്ടിയ ശേഷമേ തീരുമാനിക്കൂ. അതിനാൽ ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. […]
Read more

ഹരിയാനയുടെയും ജമ്മു കശ്മീരിന്റെയും ജനവിധി ഇന്നറിയാം

ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ബിജെപിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റം. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് […]
Read more

അജിത്കുമാറിനെ മാറ്റിയത് ആര്‍എസ്എസ് ചുമതലയില്‍ നിന്ന്; ഷാഫി പറമ്പില്‍

ഡല്‍ഹി: എഡിജിപി എംആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ആര്‍എസ്എസിന്റെ ചുമതലയില്‍ നിന്ന് അജിത്കുമാറിനെ മാറ്റി എന്നതാണ് വസ്തുത. ഇതില്‍ യതൊരു വ്യക്തതയുമില്ല. അതുകൊണ്ട് തന്നെ അജിത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കണ്ടെത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി. സിപിഐഎം-ബിജെപി ബന്ധത്തിനെതിരായ വിധിയെഴുത്താകും പാലക്കാട് ഉണ്ടാവുക. തൃശൂര്‍ സീറ്റ് ബിജെപിക്ക് ലഭിക്കാനാണ് തൃശൂര്‍ പൂരം കലക്കിയതെന്നും […]
Read more

‘പാർട്ടിയിൽ എടുക്കാനാകില്ല’ ; അൻവറിനെ തള്ളി ഡിഎംകെ

കോഴിക്കോട് : സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാൽ പി.വി അൻവറിനെ പാർട്ടിയിൽ എടുക്കാനാകില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) വക്താവ് ടി.കെ.എസ് ഇളങ്കോവൻ. സിപിഎം നടപടിയെടുത്തയാളാണ് അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.അൻവർ നേതൃത്വത്തെ സമീപിച്ചതായി വാർത്തകൾ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പാർട്ടിയിൽ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix