Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : കോൺഗ്രസ് പഴയന്നൂർ മണ്ഡലം സെക്രട്ടറി പി പത്മകുമാർ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സമിതി അംഗം ഐ എൻ രാജേഷ് പത്മകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് അംഗത്വം നൽകി. ദേശീയതയും വികസനവും മുൻനിർത്തിയുള്ള രാഷ്ട്രീയ നിലപാടുകളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പി പത്മകുമാർ പറഞ്ഞു. ചെലക്കര നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാപരമായ ശക്തി വർധിപ്പിക്കുന്നതിൽ ഈ ചേർച്ച നിർണായകമാകുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
Read more

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതി; ധനമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്”-രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശികയും സംബന്ധിച്ച വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ ഉണ്ടായ വിവാദം മറച്ചുവയ്ക്കാനാണ് ധനമന്ത്രി പത്രസമ്മേളനം നടത്തി വിഷയത്തിൽ തകിടം മറിഞ്ഞതെന്ന് ചെന്നിത്തല ആരോപിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും ആർക്കും ആശങ്ക വേണ്ടെന്നുമാണ് ധനമന്ത്രി പറഞ്ഞതെന്നും, എന്നാൽ […]
Read more

എസ്‌ഐടി വിഷയത്തിൽ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നു:ശബരിമല സ്വർണ മോഷണ കേസിൽ ‘പോറ്റിയെ കേറ്റിയത് ആരെന്ന് എല്ലാവർക്കും മനസിലായി’-മന്ത്രി പി രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ ‘പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിരിക്കുകയാണ്’ എന്ന് മന്ത്രി പി രാജീവ്. എസ്‌ഐടിയെ എതിർത്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പച്ചക്കള്ളമാണെന്നും, ഈ വിഷയത്തിൽ നിയമസഭ ബഹിഷ്കരിച്ചത് വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒരു മോഷണക്കേസിൽ പ്രതിയെ പിടികൂടുമ്പോൾ, അതിന് മുമ്പ് നടന്ന മറ്റ് മോഷണങ്ങളും അന്വേഷിക്കുന്നത് സ്വാഭാവിക നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫ്രാങ്കോ മുളയ്ക്കൽ കേസുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സാധാരണയായി […]
Read more

കുമരകത്തെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി യു.ഡി.എഫ് മെമ്പർമാർ

കോട്ടയം: പഞ്ചായത്തിലെ ബോട്ട് ജെട്ടി മുതൽ കോണത്താറ്റ് പാലം വരെയുള്ള തോട്ടിലെ പോളശല്യം പരിഹരിക്കണമെന്നും യാത്രക്കാർക്കായി ബസ് ബേയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നിവേദനം നൽകി. പായലും പുല്ലും നിറഞ്ഞ് തോട് ഗതാഗതയോഗ്യമല്ലാതായതോടെ മത്സ്യത്തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് അംഗങ്ങളായ സലീമ ശിവാത്മജൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ കണ്ടത്. തോട്ടിലെ പോള […]
Read more

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി;ബീഹാറില്‍ ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പിലേക്ക് മാറി

ബീഹാർ: ബീഹാറില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആകെയുള്ള ആറ് എംഎല്‍എമാര്‍ എന്‍ഡിഎ എൻഡിഎ യിലേക്ക് പോയതാണ് ബീഹാറിൽ ഏറ്റ തിരിച്ചടി. എംഎല്‍എമാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ത്ത നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍.ആകെയുള്ള ആറ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും.പാര്‍ട്ടി പരിപാടികളില്‍ നിന്നും എംഎല്‍എമാര്‍ വിട്ടുനില്‍ക്കുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. ആകെയുള്ള ആറ് എംഎല്‍എമാരും എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ച സജീവമാക്കിയിരുന്നു. ജെഡിയുവിന്റെ സംസ്ഥാന നേതാക്കളുമായും ആറ് എംഎല്‍എമാര്‍ അന്തി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ […]
Read more

രമ്യഹരിദാസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ രംഗത്ത് ; കെപിസിസി ഓഫീസിൽ തടഞ്ഞ് വച്ചു പ്രതിഷേധം: ‘ഇനിയും മത്സരിപ്പിച്ചാൽ പരസ്യമായി തടയും’

തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി ​രം​ഗത്ത് വന്ന് കോൺഗ്രസ് നേതാക്കൾ. ഇനിയും രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി കെട്ടിയിറക്കരുതെന്ന് കോൺ​ഗ്രസ് നേതാക്കൾ പറപയുന്നത്. രമ്യ ഹരിദാസിനെ ചിറയിൻകീഴിൽ മത്സരിപ്പിക്കാനുള്ള നീക്കവുമായി അടൂർ പ്രകാശ് മുന്നോട്ട് വന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രതിഷേധവുമായി ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും രംഗത്തുണ്ട്. രമ്യ ഹരിദാസിനെ കെപിസിസി ഓഫീസിൽ നേതാക്കൾ തടഞ്ഞുവയ്ക്കുകയും ചെയ്തു. മൺവിള രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും ഡിസിസി ജനറൽ സെക്രട്ടറിമാരും മുൻ കെപിസിസി ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തുണ്ട്. […]
Read more

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

പാലക്കാട് : മലമ്പുഴയില്‍ മദ്യം നല്‍കി അധ്യാപകന്‍, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.കൂടാതെ സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്. അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരുന്നു. കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് […]
Read more

ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്; പികെ ഫിറോസ്

കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിൽ ലീഗിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും, മുന്നണി ബന്ധങ്ങളെ ബാധിക്കാതെ ഈ ആവശ്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും മൂന്ന് ടേം നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഫിറോസ്, സ്ഥാനാർഥി നിർണയത്തിൽ വിജയ സാധ്യത മാത്രമാകണം മുഖ്യ മാനദണ്ഡമെന്നും വ്യക്തമാക്കി. വിജയിക്കാൻ കഴിയുമെങ്കിൽ സീറ്റ് വിട്ടുകൊടുക്കുന്നതിൽ തെറ്റില്ലെന്നും, മുന്നണിയിൽ പുതിയ കക്ഷികൾ എത്തിയാൽ ലീഗും വിട്ടുവീഴ്ചയ്ക്ക് […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്

തിരുവനന്തപുരം: സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കുന്നു. സ്ഥാനാർഥി നിർണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി ഇന്ന് എംപിമാരടക്കമുള്ള പാർട്ടി നേതാക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. ഇതിന് മുന്നോടിയായി, കോൺഗ്രസ് അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവുമായി ഇന്നലെ കൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങൾ ഉൾപ്പെടെ സമിതി അന്തിമ തീരുമാനമെടുക്കും. രണ്ട് ദിവസം കേരളത്തിൽ തുടരുന്ന സ്ക്രീനിങ് […]
Read more

മുന്നണി മാറ്റം; പ്രതികരണവുമായി ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വാ‍ർത്തകളോട് പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പുറത്തു നടക്കുന്ന ചർച്ചകൾക്ക് കേരള കോൺഗ്രസ് (എം) യുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി നിലപാട് അറിയിച്ചത്. പാർട്ടിയുടെ രാഷ്ട്രീയ സമീപനം മുൻപേ തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും, അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix