Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

നിലമ്പൂരിൽ കോൺഗ്രസ് പ്രതിസന്ധിയിൽ

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒരു തീരുമാനവും ആയിട്ടില്ലെങ്കിലും എല്ലാ മുന്നണികളും തെരഞ്ഞെടുപ്പിന്റെ ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ രാജി വെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ഒരു മണ്ഡലത്തിൽ ഒഴിവ് വന്നാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചട്ടം പരിഗണിച്ചാൽ ജൂലൈ 13 നകം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിലമ്പൂർ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് […]
Read more

വഖഫ് നിയമ ഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

ന്യൂഡൽഹി: വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കും. ഇതോടെ സഖ്യകക്ഷികളുടെ എതിർപ്പ് മറികടക്കാൻ ആകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വഖഫ് നിയമ ഭേദഗതി ബില്ലിനെ ശക്തമായി എതിർക്കാനാണ് ഇന്ത്യ മുന്നണി തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ […]
Read more

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ച ചെയ്യണമെന്നും മണിപ്പൂർ വിഷയത്തെ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ഇതിനുപിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിജെപി. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്ന് ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്.
Read more

കോൺഗ്രസിന്റെ സൈബർ പടയെ നയിക്കാൻ സന്ദീപ് വാര്യർ

ഏതൊരു പാർട്ടിയോ മുന്നണിയോ ആകട്ടെ, ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കണമെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ സജീവമാക്കുക തന്നെ വേണം. കാരണം നല്ലൊരു ശതമാനം വോട്ടർമാരും സജീവമായിട്ടുള്ളത് സാമൂഹ്യ മാധ്യമങ്ങളിൽ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പരമാവധി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്ത നേതാക്കൾ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകും. സോഷ്യൽ മീഡിയ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി അധികാരത്തിലേക്ക് കടന്നുവന്ന ആളായിരുന്നു നരേന്ദ്രമോദി. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളും സാമൂഹ്യ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി തന്നെയാണ് ആദ്യമായി അധികാരത്തിൽ എത്തുന്നത്. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ […]
Read more

ശശി തരൂരിനെ എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്ര മോഡിയെയും നിരന്തരമായി പുകഴ്ത്തുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ അച്ചടക്ക നടപടി കൈകൊണ്ട് പാര്‍ട്ടി . തരൂരിന് പാര്‍ട്ടിയില്‍ വലിയ പ്രാധാന്യം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെയാണ് തരൂരിനെ തുടര്‍ച്ചയായി അവഗണിക്കുന്നതും. ഇപ്പോഴിതാ എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ശശി തരൂരിനെ രാഹുല്‍ ഗാന്ധി ഒഴിവാക്കി. മോഡി സര്‍ക്കാരിനെ നിരന്തരമായി പ്രശംസിച്ചതിനെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ 14 വര്‍ഷമായി തരൂര്‍ ഈ സമിതിയില്‍ അംഗമായിരുന്നു. ഏപ്രില്‍ 8, 9 തീയതികളില്‍ […]
Read more

2026ൽ പാലക്കാട്‌ ആറിടത്ത് എൽഡിഎഫ് ആറിടത്ത് യുഡിഫ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഏതൊരു മുന്നണിയെ സംബന്ധിച്ചും വളരെയേറെ നിർണായകം തന്നെയാണ്. കഴിവിന്റെ പരമാവധി പ്രവർത്തനത്തിലൂടെ അധികാരം പിടിച്ചെടുക്കുവാൻ കോൺഗ്രസ്സും ഭരണത്തിൽ തന്നെ തുടരുവാൻ സിപിഎമ്മും കരുത്ത് കാട്ടാൻ ബിജെപിയും സജീവമായി തന്നെ നിലകൊള്ളുകയാണ്. ഓരോ മുന്നണികളിലെയും ഘടകകക്ഷികൾക്കും ഇത് അതിജീവന പോരാട്ടം ആണ്. കേരള രാഷ്ട്രീയത്തിൽ ഭരണ മാറ്റത്തിന് കളം ഒരുക്കുവാൻ കഴിയുന്ന ഒരു ജില്ലയാണ് പാലക്കാട്. ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയം കണ്ടാൽ അത് ഭരണ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് […]
Read more

കുഴല്‍നാടന്റെ എടുത്തുചാട്ടംകോൺഗ്രസിന്വിനയാകുമ്പോൾ

കോൺഗ്രസിന്റെ കേരളത്തിലെ ഇന്നത്തെ നേതാക്കളിൽ ജന സ്വീകാര്യതയിൽ മുൻപിൽ നിൽക്കുന്ന ഒരാളാണ് മൂവാറ്റുപുഴ എംഎൽഎ കൂടിയായ മാത്യു കുഴൽനാടൻ. രാഷ്ട്രീയത്തിലും അതിനു പുറത്തും 100% പ്രൊഫഷണൽ ആയ ഒരാളാണ് മാത്യു. എന്നാൽ പല ഘട്ടങ്ങളിലും ഈ പ്രൊഫഷണലിസം കോൺഗ്രസിന്മേൽ വിനയായി മാറുകയാണ്. പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നടത്തുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമാകുകയാണ്. വലിയ അഭിഭാഷകന്‍ എന്ന ഭാവത്തില്‍ ഇറങ്ങി തിരിച്ചതാണ് വിനയായതെന്ന് പാര്‍ട്ടിക്കാര്‍ക്ക് അഭിപ്രായമുണ്ട്. മാസപ്പടി വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും സിപിഎമ്മിനേയും […]
Read more

2026ൽ കോഴിക്കോട് പിടിക്കാൻ കോൺഗ്രസ്

കോഴിക്കോട് ജില്ലയിൽ 20 വർഷമായി സ്വന്തമായി ഒരു എംഎൽഎ ഇല്ലെന്ന ക്ഷീണം കോൺഗ്രസിനുണ്ട്. 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ല്‍ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളില്‍ 11 സീറ്റിലും ഇടതുപക്ഷം വിജയം നേടിയപ്പോള്‍ കുന്ദമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു സി രാമന് മാത്രമാണ് വിജയം നേടാനായത്. 2011ല്‍ 13 നിയമസഭാ സീറ്റുകളില്‍ 10ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് നേടിയ മൂന്ന് സീറ്റിലും […]
Read more

2026ൽ 35 സീറ്റ് വേണമെന്ന് ലീഗ്; അമ്പരന്ന് കോൺഗ്രസ്‌

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 25 സീറ്റ് ആയിരുന്നു ലീഗിന് നൽകിയിരുന്നത്. ഇത്തവണ 35 സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുന്നോട്ട് വെക്കുന്ന കാരണം. ഈ മാസം അവസാനം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ നല്‍കുന്ന സൂചന.നിലവിലെ സീറ്റുകള്‍ക്ക് പുറമെ 10 സീറ്റ് എങ്കിലും കുറഞ്ഞത് […]
Read more

‘രാഹുൽ ഗാന്ധിക്ക് പാര്‍ലമെന്‍ററി സംവിധാനത്തില്‍ താല്പര്യമില്ല’; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെ വിമർശിച്ച് ബിജെപി എംപി ജഗദംബിക പാൽ. കോൺഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്ററി സംവിധാനത്തിൽ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നും എംപി പറഞ്ഞു. ഈ സഭയിൽ സംസാരിക്കുന്നതിൽ നിന്ന് ആർക്കും ആരെയും തടയാൻ കഴിയില്ലെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി സ്വയം സഭയിൽ ഇരിക്കാറില്ലെന്നും, ഒരു ബില്ലിനെക്കുറിച്ചും നിർദ്ദേശങ്ങളെക്കുറിച്ചും സംസാരിക്കാറില്ലെന്നും, അദ്ദേഹത്തിന് പാർലമെന്ററി സംവിധാനത്തിൽ താത്പര്യമില്ലെന്നും ജഗദാംബിക പാൽ ആരോപിച്ചു. കോൺഗ്രസ് അംഗങ്ങൾക്ക് ഇവിടെ സംസാരിക്കാമെങ്കിൽ, എന്തുകൊണ്ടാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix