Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ആർഎസ്എസിനെ വിറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിൽ നിയമസഭാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി പാലക്കാടിനെ കാണുന്നു എന്നതാണ്. സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ ഉണ്ടെങ്കിലും കൃത്യമായ സംഘടനാ സംവിധാനം ചലിക്കുന്ന മണ്ഡലം പാലക്കാട് മാത്രമാണ്. മറ്റു ജില്ലകളിൽ നഗരപ്രദേശങ്ങൾ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ കൈകളിലാണെങ്കിൽ പാലക്കാട്ടേക്ക് വരുമ്പോൾ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. തുടർച്ചയായി രണ്ട് തവണകളായി കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപി നഗരസഭയുടെ […]
Read more

കുഞ്ചാക്കോ ബോബൻആലപ്പുഴയിൽകോൺഗ്രസ്‌ സ്ഥാനാർത്ഥി ?

സിനിമയിലെ നിത്യ യൗവന താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. തന്റേതായ തനത് ശൈലിയിലുള്ള അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന അതുല്യപ്രതിഭയാണ് കുഞ്ചാക്കോ ബോബൻ. എണ്ണമറ്റ സിനിമകളിലൂടെ എല്ലാത്തരം പ്രേക്ഷകരിലേക്കും എത്തുവാൻ കഴിഞ്ഞിട്ടുള്ള ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ വന്ന് ചോക്ലേറ്റ് ഹീറോയായി മാറി മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായ വ്യക്തിയാണ് അദ്ദേഹം. റൊമാന്റിക്ക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ കഴിഞ്ഞിട്ടേ ആളുള്ളൂ. എന്നാൽ കുറച്ച് വർഷക്കാലയമായി തന്റെ […]
Read more

2026ല്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍ നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചുകൊണ്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം എന്ന് പരിശോധിക്കുകയാണ് whiteswan tv. വടക്കന്‍ കേരളത്തിലെ ആദ്യ അഞ്ചു ജില്ലകളാണ് ഇന്നിപ്പോള്‍ പരിശോധിക്കുന്നത്. ഓരോ ജില്ലകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തല്‍ വീഡിയോകള്‍ മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ കൂടുതല്‍ വിശകലനം നടത്തിയാണ് വടക്കന്‍ […]
Read more

ബിജെപിയുടെ കലപാഹ്വാനം: പരാതി നൽകി യൂത്ത് കോൺഗ്രസ്

പാലക്കാട്‌: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ മൺമറഞ്ഞുപോയ പിതാവിനും എതിരെ അപകീർത്തി പരാമർശവും ഭീഷണിപ്പെടുത്തലും നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് യൂത്ത്കോൺഗ്രസ് പരാതി നൽകി. രാഷ്ട്രീയം പറയുവാനോ പ്രവർത്തിക്കുവാനോ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകളാണ് ബിജെപി നേതാക്കളിൽ നിന്നും ഉണ്ടാകുന്നതെന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു. ഇന്ത്യയ്ക്ക് മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ നാടാണ് ഇന്ത്യ. ആ […]
Read more

ഹെഡ്​ഗെവാർ വിവാദത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

പാലക്കാട്: പാലക്കാട് ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ ബിജെപിയിൽ ഭിന്നത. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപമുയരുന്നത്. കെട്ടിടം നിര്മിച്ചതിനു ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. ഹെഡ്ഗേവാറിൻ്റെ പേര് നൽകണമെന്നുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി പാർട്ടി നേതൃത്വത്തിൻ്റെ അനുമതി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗൺസിലർമാർ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗൺസിലർമാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. […]
Read more

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കൊലവിളി: ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപണം ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ പരാതി. പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെയാണ് കോണ്‍ഗ്രസ് പോലീസിൽ പരാതി നല്‍കിയത്. നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ സംഘര്‍ഷമുണ്ടായിരുന്നു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് […]
Read more

2023-24 കാലയളവിൽ ഗുജറാത്തിൽനിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ

ഗുജറാത്തിൽ എ.ഐ.സി.സി. സമ്മേളനം കൊടിയിറങ്ങുമ്പോൾ ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുപ്പ് സംഭാവനകളുടെ കാര്യത്തിൽ ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇത് കോൺഗ്രസിന് ഭീഷണി തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2023-24 കാലയളവിൽ പാർട്ടികൾക്ക് ഗുജറാത്തിൽനിന്ന് 404.51 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. 20,000 രൂപയിൽ കൂടിയ സംഭാവനകളുടെ കണക്കാണിത്. ഇതിൽ 401.98 കോടി രൂപയും ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് വെറും 2.45 കോടി രൂപ മാത്രമാണ് കിട്ടിയത്. […]
Read more

ഹിമാചൽ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കങ്കണ

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മണ്ഡി എംപിയും നടിയുമായ കങ്കണ റണൗട്ട്. മണാലിയിലെ കങ്കണയുടെ വീട്ടിലെ കറന്റ് ബില്‍ മുൻനിർത്തിയായിരുന്നു വിമര്‍ശനം. ഇപ്പോള്‍ താമസമില്ലാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഹിമാചലില്‍ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കങ്കണ സ്വന്തം വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയെന്ന കാര്യം പറഞ്ഞത്. ‘ഈ മാസം എന്റെ മണാലിയിലെ വീടിന് ഒരുലക്ഷം രൂപയാണ് കറന്റ് ബില്‍ വന്നത്. ഞാനിപ്പോള്‍ അവിടെയല്ല താമസിക്കുന്നത്. വളരെ പരിതാപകരമായ […]
Read more

എഐസിസി പ്രതിനിധി സമ്മേളനം ഇന്ന്; ചർച്ച ചെയ്ത പ്രമേയങ്ങൾക്ക് അംഗീകാരം നൽകും

അഹമ്മദബാദ്: എഐസിസി ദേശീയ കൺവെൻഷൻ ഇന്നും തുടരും. സബർമതി തീരത്ത് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ 3000ത്തിൽ ലധികം പ്രതിനിധികൾ പങ്കെടുക്കും. ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതികളിലും ഇന്ന് തീരുമാനമുണ്ടാകും.അടിമുടി മാറ്റത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാകും ഇന്ന് നടക്കുന്ന എഐസിസി സമ്മേളനത്തിൽ നിന്നുണ്ടാകുക. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബര്‍മതി നദി തീരത്താണ് ഇന്ന് സമ്മേളനം നടക്കുന്നത്. രാജ്യത്തെ 3000ത്തിൽ അധികം കോൺഗ്രസ് പ്രതിനിധികളാണ് ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനായി കൊണ്ടുവരേണ്ട മാറ്റങ്ങളാകും ഇന്നത്തെ […]
Read more

ആശമാരുടെ സമരം: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് താക്കീതുമായി, കെ സുധാകരൻ

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപണം ഉയർന്നതിനെ തുടർന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താക്കീത് ചെയ്തു.നേരത്തെ കോണ്‍ഗ്രസിന്റെ നിലപാടിന് വിഭിന്നമായ സമീപനമാണ് ആശമാരുടെ സമരത്തില്‍ ഐഎൻടിയുസി സ്വീകരിച്ചിരുന്നത്. കൂടാതെ, ആശാ സമരത്തിന്റെ ചർച്ചയില്‍ സർക്കാരിന് അനുകൂലമായ നിലപാടാണ് ഐഎൻടിയുസി പ്രസിഡന്റ് സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനെ താക്കീത് ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix