Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

2026ൽ കോട്ടയത്ത് തീപാറുംതിരുവഞ്ചൂരുംജോർജ് കുര്യനുംഏറ്റുമുട്ടും

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് കോട്ടയം. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽഡിഎഫിനോ യുഡിഎഫിനോ മാത്രം വിജയം നൽകിയ മണ്ഡലമൊന്നുമല്ല കോട്ടയം. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. എൽഡിഎഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ വാസവനും […]
Read more

പഹല്‍ഗാം ആക്രമണം; രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീരിലേക്ക്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തില്‍ അനന്ത്‌നാഗില്‍ പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇന്ന് രാവിലെ 11 മണിയോടെ രാഹുല്‍ അനന്ത്‌നാഗിലെത്തും. ഇന്ന് ആരംഭിക്കാനിരുന്ന കോണ്‍ഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. 27 മുതല്‍ പിസിസികളുടെ നേതൃത്വത്തില്‍ റാലി ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
Read more

കുട്ടനാട്ടിൽ തോമസിന് സീറ്റില്ല; കോട്ടയ്ക്കലിൽ മത്സരിക്കാൻ നിർദ്ദേശം

ഏറെക്കാലമായി രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മണ്ഡലമാണ് കുട്ടനാട്. രാഷ്ട്രീയ വിവാദം എന്നു പറയുമ്പോൾ ഏതെങ്കിലും വിഷയങ്ങളിൽ അധിഷ്ഠിതമായ വിവാദങ്ങൾ ഒന്നുമല്ല. മണ്ഡലത്തെ നയിക്കുന്ന എംഎൽഎയെ പറ്റിയുള്ള വിവാദങ്ങളും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെയാണ് കുട്ടനാട്ടിൽ നിന്നും പ്രതിഫലിക്കുന്നത്. നിലവിൽ എംഎൽഎ ആയ തോമസ് കെ തോമസ് വീണ്ടും കുട്ടനാട്ടിൽ നിന്നുതന്നെ മത്സരിക്കാനും, എംഎൽഎ ആകുവാനും മന്ത്രിയാകുവാനുമൊക്കെയുള്ള സ്വപ്നങ്ങളുമായാണ് നടക്കുന്നത്. ഏറെക്കുറെ കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രിസ്ഥാനം നഷ്ടമായപ്പോഴും, തോമസ് കെ തോമസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്ന് അടുത്ത […]
Read more

അന്‍വര്‍ കോണ്‍ഗ്രസുമായി സഹകരിക്കും: വി ഡി സതീശന്‍

തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പി വി അൻവർ ചില നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു.
Read more

2026ൽ ചിറ്റൂരിൽ എ തങ്കപ്പൻ യുഡിഎഫ് സ്ഥാനാർഥി ?

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുഴുവൻ മുന്നണികളും പാർട്ടികളും തകൃതിയായി തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ്‌, അതിജീവന പോരാട്ടം കൂടിയായ വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു വരുവാനുള്ള വഴികളാണ് നോക്കുന്നത്. കാലാകാലങ്ങളായി സ്ഥിരമായി ചില നേതാക്കൾ കൈവശം വച്ചിരിക്കുന്ന സീറ്റുകളിലേക്ക് പോലും പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി […]
Read more

പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കണം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ വീക്ഷണം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടന ചടങ്ങിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്നും വീക്ഷണം പറയുന്നു. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്. കുത്തഴിഞ്ഞ അവസ്ഥയാകരുത്.മാതൃക കാണിക്കുവാന്‍ ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ക്യാമറയിൽ മുഖം വരുത്താന്‍ ഉന്തും തള്ളുമുണ്ടാക്കുമ്പോൾ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം […]
Read more

ഫേസ്ബുക്കിൽ പോലീസിനെതിരെ കൊലവിളി: കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് അറസ്റ്റിൽ

പാലക്കാട്: പോലീസിനെതിരെ കൊലവിളി നടത്തിയ പാലക്കാട് കൂറ്റനാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി മുഹമ്മദ് അലി (45) യെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് നടപടി. തൃത്താലയിൽ രാഹുൽ വന്നാൽ ബിജെപിക്കാ൪ തടയുന്നത് ഒന്നു കാണാം, മോദിയുടെ വാക്കുകേട്ട് പോലീസുകാർ ഇടപെട്ടാൽ സ്വന്തം ഭാര്യയെയും മക്കളെയും കാണാൻ പറ്റില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. അറസ്റ്റ് […]
Read more

കോൺഗ്രസ് പരിപാടികൾക്ക് പുതിയ പ്രോട്ടോക്കോൾ; കെപിസിസി

കോട്ടയം: കോൺഗ്രസ് പരിപാടികൾക്ക് പുതിയ പ്രോട്ടോകോൾ കൊണ്ടുവരുമെന്ന് കെപിസിസി. പ്രോട്ടോകോൾ മാർഗ്ഗരേഖയുടെ കരട് ഒരാഴ്ചക്കുള്ളിൽ തയ്യാറാക്കും. മുതിർന്ന നേതാക്കളും ഡിസിസി പ്രസിഡന്റുമാരും ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമാകും കരട് മാർഗ്ഗരേഖയ്ക്ക് അന്തിമ അംഗീകാരം നൽകുക. മെയ് മുതൽ പാർട്ടി പരിപാടികൾ ഈ പ്രോട്ടോകോൾ പാലിച്ചാകും നടത്തുക. പൊതുയോഗങ്ങളിൽ മാർഗ്ഗരേഖ കർശനമായിനടപ്പാക്കുകയും സ്വീകരിക്കുന്നതാണ്. താഴെ തട്ട് മുതൽ കെപിസിസി വരെയുള്ള പരിപാടികളിൽ സ്റ്റേജിൽ ആരെയൊക്കെ ഇരുത്തണമെന്നുള്ള പട്ടികയും തയ്യാറാക്കും. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ മുതിർന്ന നേതാക്കൾ വരെ […]
Read more

പൊലീസിനെ ഭീഷണിപ്പെടുത്തി; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷിനെതിരെ കേസ്

പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് കെ.എസ് ജയഘോഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ‘യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് […]
Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക യോഗം നാളെ

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക യോഗം നാളെ നടക്കും. കുറ്റപത്രം റദ്ദാക്കാന്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് ധാരണ. നാഷണല്‍ ഹെറാള്‍ഡിലെ കുറ്റപത്രത്തെ നേരിടാന്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു നേതൃത്വത്തെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്ഗെ വിളിച്ചിരിക്കുന്ന നാളത്തെ ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ രൂപരേഖയാകും. കേസിലെ കുറ്റപത്രം ഡൽഹിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കുന്ന 25ന് രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix