Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

2026ലെ കോൺഗ്രസ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ […]
Read more

വൈപ്പിനിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ട് സലിംകുമാർ

പൊതുവേ എറണാകുളം ജില്ല യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിക്കുന്ന ജില്ലയാണ്. ഏതു പ്രതിസന്ധിയിലും എറണാകുളത്തെ യുഡിഎഫിന്റെ കോട്ടകൾ ഒരിക്കലും ഇളകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കഴിവിന്റെ […]
Read more

വ്യാജവാർത്ത: അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും കേസ്

ബംഗളൂരു: ഇസ്താബുൾ കോൺഗ്രസ് സെന്‍റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ഓഫീസ് എന്ന വ്യാജവാർത്ത നൽകിയ അർണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ് എടുത്തു. ബംഗളുരു ഹൈ ഗ്രൗണ്ട്സ് പൊലീസാണ് കേസ് എടുത്തത്. കർണാടക യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ആണ് കേസ്. കോൺഗ്രസിനെതിരെ ദേശീയ വികാരം ആളിക്കത്തിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു. വിവാദ ചിത്രത്തിലുള്ളത് ഇസ്താബുളിലെ ഒരു കൺവെൻഷൻ സെന്‍റര്‍ ആണ്. അതിനെയാണ് കോൺഗ്രസ് ഓഫിസ് എന്ന തരത്തിൽ റിപ്പബ്ലിക് ചാനലും […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ KPCC-യുടെ കടിഞ്ഞാൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണുള്ളത്. 2026 മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പരമാവധി പഞ്ചായത്തുകളും നഗരസഭകളും മുനിസിപ്പാലിറ്റികളും പിടിച്ചെടുക്കേണ്ടത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. കൂടുതൽ കരുത്ത് കാട്ടുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ എളുപ്പമാകും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ പരോക്ഷമായി ആരംഭിക്കുക പോലും ചെയ്തിട്ടുണ്ട്. […]
Read more

രാഹുല്‍ ഗാന്ധിയേയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. രാഹുൽ സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയാണെന്നാണ് അമിത് മാളവ്യയുടെ ആരോപണം. എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. പാകിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.
Read more

സർവകക്ഷി പ്രതിനിധി സംഘം; ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചന നൽകുക മാത്രമാണ് ചെയ്തത്. പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺ​ഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല.
Read more

2026 ൽ കോൺഗ്രസിനെ നയിക്കാൻ സുനിൽ കനഗോലു?

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതുപോലെ ബിജെപിയ്ക്കും വളരെ നിർണായകമാണ്. ഭരണം തുടരാൻ ഇടതുപക്ഷവും ഭരണം നേടിയെടുക്കാൻ പ്രതിപക്ഷവും കരുത്തു തെളിയിക്കാൻ ബിജെപിയും തയ്യാറെടുക്കുകയാണ്.കോൺഗ്രസ് പുതിയ കെപിസിസി സംഘടന ചുമതല ഒക്കെയായി പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. താഴെത്തട്ടിൽ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ ഏറ്റവും അധികം കേൾക്കുന്ന പേരാണ് സുനിൽ കനഗോലുവിന്റേത്. കോൺഗ്രസ് ഹൈക്കമാന്റെ ഏറ്റവും വിശ്വസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് […]
Read more

പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് കെ സുധാകരന്റെ വാദം തള്ളി എഐസിസി

കെപിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന കെ സുധാകരന്റെ വാദം തള്ളി എഐസിസി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചിരുന്നുവെന്നും സംസ്ഥാന നേതാക്കളോട് സംസാരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കിയത് ദീപാദാസ് മുൻഷിയാണെന്നും സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചു. കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത കടുത്ത […]
Read more

ഹൈക്കമാന്‍ഡ് താക്കീത് ചെയ്ത വാർത്ത നിഷേധിച്ചു ശശി തരൂർ

തിരുവനന്തപുരം: തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത പൂർണമായും നിഷേധിച്ചു. താക്കീത് സംബന്ധിച്ച് ഒരു വിവരവും തനിക്കറിയില്ല. വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകള്‍ മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡല്‍ഹിയില്‍ നടന്നത് പോസറ്റീവ് ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് താക്കീത് വാര്‍ത്ത താൻ അറിഞ്ഞതെന്നും ശശി തരൂർ പറഞ്ഞു. തന്നോട് ആരും ഒരു കാര്യവും പറഞ്ഞിട്ടില്ല. തെളിവ് […]
Read more

കെപിസിസി യിൽ അതൃപ്തിയില്ല, പങ്കെടുക്കാത്തത് അസൗകര്യമുള്ളതുകൊണ്ട്; അധ്യക്ഷൻ സണ്ണി ജോസഫ്

ന്യൂഡൽഹി: കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് അധ്യക്ഷൻ സണ്ണി ജോസഫ്. ഏറ്റവും സ്വീകാര്യമായ പട്ടികയാണ് വന്നത്. ചില നേതാക്കൾക്ക് അസൗകര്യമുള്ളതു കൊണ്ടാണ് ഇന്നലെ പങ്കെടുക്കാതിരുന്നത്. കെ.സുധാകരന് തന്നോട് അതൃപ്തിയില്ല. ഇന്നലെയും തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് വിട്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു. പുതിയ സംഘടന നേതൃത്വം വന്നതിനുശേഷം കേന്ദ്ര നേതൃത്വവുമായി ആശയവിരമയത്തിനായിട്ടാണ് ഡൽഹിയിൽ എത്തിയത്. എല്ലാ വിഷയങ്ങളും ചർച്ചയാകും. മറ്റു സംഘടന ഭാരവാഹികളെ തീരുമാനിക്കുന്നത് അടക്കമുള്ളത് ചർച്ച ചെയ്യും. അതേസമയം 10 ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് മാധ്യമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix