Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസിനെ ഭീഷണിപ്പെടുത്തി; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷിനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷിനെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് കെ.എസ് ജയഘോഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു.

‘യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആർ.എസ്.എസ്സുകാർ ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ? പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടർന്നു കൊണ്ടിരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ പി.ടി.അജ്മല്‍ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനില്‍ കൊടുത്തു കഴിഞ്ഞു. ഈ ഉദ്യമത്തില്‍ പങ്കാളികളാവാൻ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ?’ -എന്നായിരുന്നു ഫേസ്ബുക്ക് കെ.എസ് ജയഘോഷിന്റെ പോസ്റ്റ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix