Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പാലക്കാട് കോൺഗ്രസ് നിശ്ചലം; ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് യൂത്ത്കോൺഗ്രസ്

പാലക്കാട്‌: ബ്രൂവറി വിഷയം സർക്കാരിന്മേൽ കനത്ത പ്രഹരമായി നിലകൊള്ളുമ്പോൾ സമരരംഗത്ത് കോൺഗ്രസ് സജീവമല്ലെന്നത് വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. വിഷയത്തിൽ യാതൊരുവിധത്തിലുള്ള സമരപരിപാടികളും ഡിസിസിയുടെ നേതൃത്വത്തിൽ നടന്നിരുന്നില്ല. വലിയ പ്രക്ഷോഭങ്ങൾക്ക് പോലും സാധ്യതയുള്ള വിഷയമാണെന്നിരിക്കെ കോൺഗ്രസിന്റെ തണുപ്പൻ സമീപനം ജനങ്ങൾക്കിടയിൽ പോലും ചർച്ചയാവുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തും ഡിസിസി പ്രസിഡന്റിന്റെയും ജില്ലാ നേതൃത്വത്തിന്റെയും പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിലയിരുത്തൽ ആയിരുന്നു പൊതുവേ ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കിനിൽക്കെ ഇത്തരം സമരങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് മുന്നോട്ടു വരാത്തതിൽ […]
Read more

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ […]
Read more

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡെത്തി; ഇനിയെന്ന് കേരളത്തിൽ…?

ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാകുകയാണ്. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് […]
Read more

ബി ജെ പി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കുമെന്ന ജനങ്ങളുടെ ഭയം: ഹൈബി ഈഡൻ

കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം തടഞ്ഞത് ഭരണഘടനയെ തകർക്കാനുള്ള ബി ജെ പി ശ്രമങ്ങളോടുള്ള ഭയമാണെന്നും സമ്മേളനം […]
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more

ബഹിഷ്കരണം പ്രഖ്യാപിച്ച് കോൺഗ്രസ്; റിപ്പോർട്ടർ പൂട്ടുമോ…?

അങ്ങനെ കോൺഗ്രസ് പാർട്ടി അവരുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാധ്യമത്തെ സമ്പൂർണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. ഏറെക്കാലം നീണ്ടുനിന്ന തർക്കങ്ങൾക്ക് ശേഷം റിപ്പോർട്ടർ ചാനലിനെയാണ് കോൺഗ്രസ്‌ ബഹിഷ്കരിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ രണ്ടുമാസം പിന്നിട്ടപ്പോഴാണ് നടപടി. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് […]
Read more

വിജിലൻസ് കേസ് അ​ന്വേ​ഷ​ണം രാഷ്ട്രീയ പകപോക്കൽ: പി വി അൻവർ

മ​ഞ്ചേ​രി: ആ​ലു​വ ഈ​സ്റ്റ് വി​ല്ലേ​ജി​ൽ പാ​ട്ട​വ​കാ​ശം മാ​ത്ര​മു​ള്ള 11.46 ഏ​ക്ക​ർ ഭൂ​മി പോ​ക്കു​വ​ര​വ് ന​ട​ത്തി കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് പി വി അ​ൻ​വ​ർ. പാ​ട്ട​വ​കാ​ശ​മു​ള്ള ഭൂ​മി നി​കു​തി​യ​ട​ച്ച് അ​ൻ​വ​ർ സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​ർ​ക്ക് നി​ർ​ദേ​ശം നൽകിയിരുന്നു. ഇത് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ​ട​ച്ച് ആ​ധാ​രം ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത ഭൂ​മി​യാ​ണ് പി​ന്നീ​ട് പോ​ക്കു​വ​ര​വ് ന​ട​ത്തി​യ​ത്. ആ​ലു​വ എ​ട​ത്ത​ല​യി​ൽ സ്വ​കാ​ര്യ […]
Read more

കെ സുധാകരന്‍ കണ്ണുരുട്ടി; ഹൈക്കമാന്റ് പത്തിമടക്കി

കൊച്ചി: സംസ്ഥാനത്തെ കോൺഗ്രസിൽ തല്‍ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന്‍ തല്‍ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്. കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാരന്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തന്നെ ഒഴിക്കാന്‍ ശ്രമം […]
Read more

കെ സുധാകരന്‍ കണ്ണുരുട്ടി ഹൈക്കമാന്റ് പത്തിമടക്കി

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്ക് താല്കാലിക വിരാമം. തല്‍ക്കാലം നേതൃമാറ്റമില്ലെന്നും കെ സുധാകരന്‍ തല്‍ക്കാലം തുടരുമെന്നുമാണ് ഹൈക്കമാന്റിന്റെ അറിയിപ്പ്. കെ സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ചകള്‍ തുടരവേയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രൂക്ഷമായ അഭിപ്രായഭിന്നതയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഒരു ഭാഗത്ത് പുരോഗമിക്കവേയാണ് സുധാകരൻ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. അവഹേളിച്ച് ഇറക്കിവിട്ടാല്‍ എം പി […]
Read more

ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദം നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ

ബെംഗളൂരു: ഡി കെ ശിവകുമാറിന് ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദത്തില്‍ രണ്ടര വര്‍ഷമാവുന്നതോടെ താന്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix