Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പാർലമെൻ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് പ്രഖ്യാപനം നാളെ

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമാകും ധനമനത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കുക. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.കേന്ദ്രത്തിൻ്റെ പൊതു ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. ‌ മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാൻ പോകുന്നത്. എന്നാൽ തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി […]
Read more

കാലിക്കറ്റ് എ സോണ്‍ കലോത്സവത്തിനിടെ ഏറ്റുമുട്ടി കെഎസ്‌യുവും എംഎസ്എഫും

പാലക്കാട്‌: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഒരേ മുന്നണിയിലുള്ള കെ എസ് യു- എം എസ് എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘര്‍ഷം. ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ഒരേ മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്. സംഘാടകരായ എം എസ് എഫ് നേതാക്കളും കെ എസ് യു ഭരണത്തിലുള്ള ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ മത്സരാര്‍ഥികളും യൂണിയന്‍ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Read more

മലയോര ജാഥയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര ജാഥയിൽ നിലമ്പൂരിൽ ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി.വി അൻവർ. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്. മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുകയാണ്. മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. പിണറായിക്കുവേണ്ടി വേണ്ടി സംസാരിച്ച് 8 വർഷം […]
Read more

‘തൃശൂരിൽ സന്ദീപ് വാര്യർ തന്നെ’; മണ്ഡലത്തിൽ സജീവമാകുവാൻ നിർദേശം

ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകൾ മുൻപേ പുറത്തുവന്നിരുന്നു. ചില കോൺഗ്രസ് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റ്സ് വാൻ ടി വി അദ്ദേഹത്തെ പരിഗണിക്കുന്ന മണ്ഡലം തൃശൂർ തന്നെയാണെന്ന വസ്തുത ഒരു മാസം മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറെക്കുറെ തൃശ്ശൂർ സന്ദീപ് വാര്യർക്ക് തന്നെ ഉള്ളതാണെന്നതിൽ സ്ഥിരികരണം വരുന്ന മട്ടാണ്. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള […]
Read more

പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്

വയനാട്: പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. എൽഡിഎഫ് വിട്ട സ്വതന്ത്ര മെമ്പർ തൃണമൂലിൽ ചേർന്നത് യുഡിഎഫിന് തുണയായി. പതിനൊന്നാം വാർഡ് അംഗം ബെന്നി ചെറിയാനാണ് തൃണമൂലിൽ ചേർന്ന് യുഡിഎഫിന് വോട്ട് ചെയ്തത്. ലീഗ് അംഗം ലക്ഷ്മി ആലക്കാമുറ്റമാണ് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. ഇതോടെ, തൃണമൂൽ പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. പി വി അൻവർ നിർദേശിച്ചത് യുഡിഎഫിന് വോട്ട് ചെയ്യാനെന്ന് ബെന്നി ചെറിയാൻ പറഞ്ഞു.
Read more

കെജരിവാളും മോദിയും ഒരുപോലെ: രാഹുൽ ഗാന്ധി

കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്‌ദാനകളാണെന്നും ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ […]
Read more

കെഎസ്‌യു- എസ്എഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കാതോലിക്കേറ്റ് കോളേജില്‍ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം നടന്നിരുന്നു. ഇതിനിടയിൽ കെഎസ്‌യു ജില്ലാ ഭാരവാഹികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ബന്ദ്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആശിഷ് ചികിത്സയിലാണ്.
Read more

ബ്രൂവറി അനുമതി: വിഹിതം പറ്റിയതുകൊണ്ടാണ് സിപിഐ നിശബ്ദത പാലിക്കുന്നതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: മറ്റൊരു വകുപ്പുമായും കൂടിയാലോചിക്കാതെ ഇടതുമുന്നണി നയത്തിന് ഘാടകവിരുദ്ധമായി മദ്യകമ്പനിക്ക് അനുവാദം നല്കിയിട്ടും സിപിഐയും മറ്റു ഘടകകക്ഷികളും സിപിഎമ്മെന്ന വല്യേട്ടന് മുന്നിൽ മുട്ടിടിച്ച് നില്ക്കുന്നത് അവര്‍ക്കും വിഹിതം കിട്ടിയതുകൊണ്ടാകാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പേരിനു ലേഖനമെഴുതിയും പ്രസ്താവനയിറക്കിയും സിപിഐ ദാസ്യവേല തുടരുമ്പോള്‍ സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരേ പോരാടിയ ചരിത്രം തന്നെയാണ് പാര്‍ട്ടി മറക്കുന്നത്. തിരുത്തല്‍ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന സിപിഐ യുടെ നട്ടെല്ലുതന്നെ ഇപ്പോള്‍ എകെജി സെന്ററില്‍ പണയംവച്ചിരിക്കുകയാണ്. ഏതു വകുപ്പുമായിട്ടാണ് കൂടിയാലോചിക്കേണ്ടത് എന്ന് വ്യവസായമന്ത്രി മുഖത്തുനോക്കി […]
Read more

വയനാട് എംപി വിരുന്നുകാരിയോ…?

വയനാട്ടിലെ ജനങ്ങൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടിയിട്ടും സ്ഥലം എംപിയായ പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയില്ലയെന്നുള്ള വിമർശനങ്ങൾക്കിടയിലാണ് പ്രിയങ്ക ഗാന്ധി ഇന്നലെ വയനാട്ടിലെത്തിയത്. 45കാരിയായ രാധയെ കടുവ ക്രൂരമായി കൊന്നിട്ടും ഒരു അനുശോചനം അല്ലാതെ മറ്റൊന്നും ഇറക്കിയില്ലെന്ന വിമർശനങ്ങൾ വ്യാപകമാകുന്നതിനിടയിലായിരുന്നു പ്രിയങ്കയുടെ വയനാട് സന്ദർശനം. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപം അവർ മണ്ഢലത്തിൽ സ്ഥിരമായി ഉണ്ടാകില്ല എന്നതായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, […]
Read more

2026ൽ തൃശൂരിൽ 13ൽ ഏഴിടത്ത് യുഡിഎഫ്, ആറിടത്ത് എൽഡിഎഫ്

ഗുരുവായൂർ, തൃശൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, ചാലക്കുടി മണ്ഡലങ്ങളിൽ യുഡിഎഫ് നിർണായകമായ തെരഞ്ഞെടുപ്പിലേക്ക് ഒരു വർഷം മാത്രം ദൂരമുള്ളപ്പോൾ മുന്നണികളും പാർട്ടികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ കൈലൊതുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഏറെക്കുറെ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുകയാണ് എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യം. അതേസമയം ജില്ലയിൽ അക്കൗണ്ട് തുറക്കുകയാണ് ബിജെപിയുടെ ഉദ്ദേശം. ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ചേർന്നതാണ് തൃശ്ശൂർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix