പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം; പുറത്ത് പറയുന്നതിനോട് യോജിപ്പില്ല: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ കാര്യങ്ങൾ പുറത്തുപറയുന്നതിനോട് യോജിപ്പില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയല്ല പാർട്ടിയുടേതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുന്നതാണ് തന്റെ നിലപാട്. അതിന് അവസരമില്ലെങ്കിൽ വിഷയങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് ഉന്നയിച്ച […]
Read more