ഇന്ത്യയിലേക്കുള്ള 46,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഉടൻ ഹോർമുസ് കടലിടുക്ക് കടക്കും
മുംബൈ: ഗൾഫ് മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും, മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന ‘ഗ്രീൻ സാൻവി’ (Green Sanvi) എന്ന എൽപിജി കപ്പൽ ശനിയാഴ്ച പുലർച്ചെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടക്കുമെന്ന് റിപ്പോർട്ട്. 46,655 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ഈ കപ്പൽ ഏപ്രിൽ ആറിന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിന്റെ സഞ്ചാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഗ്രീൻ സാൻവി നിലവിൽ കടലിടുക്കിന്റെ വടക്ക് ഭാഗത്താണുള്ളത്. ഇതിന് പുറമെ ഗ്രീൻ […]
Read more