സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Covid

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ ആറ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാടെ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണംറിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ […]
Read more

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു: സംസ്ഥാനത്ത് 1487 രോഗികൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. 1487 രോഗികളാണ് കോവിഡ് രോഗബാധിതരായി കേരളത്തിലുളളത്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് […]
Read more

കോവിഡ് കേസുകളില്‍ വര്‍ധന : രാജ്യത്ത് ഇന്ന് മോക് ഡ്രില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രം. അതിന്റെ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രില്‍ ഇന്നു നടത്താനാണ് നിര്‍ദേശം. 24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളില്‍ 7 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 4 […]
Read more

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ; മുൻകരുതൽ സ്വീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലുമായി കേന്ദ്രസർക്കാർ. നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. കേരളം, മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read more

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യാപകമായ പരിശോധന സംവിധാനം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, കൂടുതൽ പരിശോധനകൾ നടത്തുന്നത് കൊണ്ടാണ് കോവിഡ് കേസുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളത്. ഇതുവരെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള […]
Read more

കോവിഡ്: രാജ്യത്ത് കേസുകൾ 1000 കടന്നു; കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 […]
Read more

സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

മലേഷ്യ: സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയവും കമ്മ്യൂണിക്കബിള്‍ ഡിസീസ് ഏജന്‍സിയും ഒരു പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍, ‘JN.1’ വേരിയന്റിന്റെ പിന്‍ഗാമികളായ ‘LF.7’ , ‘NB.1.8’ എന്നീ വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്-19 അണുബാധകളുടെ സമീപകാല വര്‍ദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതായി സൂചനയില്ലെന്നുമാണ് സിംഗപ്പൂരിലെ ആരോഗ്യ അധികൃതര്‍ […]
Read more

ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം

തിരുവനന്തപുരം: ചൈനയില്‍ പടരുന്ന എച്ച്എംപിവി വൈറസ് ബാധയില്‍ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണ ജോർജ്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതോ മഹാമാരിയാകാൻ സാധ്യതയുള്ളതോ ആയ വൈറസുകളെ ഒന്നും നിലവിൽ ചൈനയിൽ കണ്ടെത്തിയിട്ടില്ല എന്നും അതിനാൽ ആശങ്ക വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തി ലെ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ സംസ്ഥാനം സസൂക്ഷ്മം നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു എന്ന് മന്ത്രി പറഞ്ഞു. “ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ […]
Read more

ഭീതി പടര്‍ത്തി എച്ച്5 എൻ1 വൈറസ്

യുഎസിലെ ടെക്‌സാസിലെ ഒരു ഫാം തൊഴിലാളിക്ക് അത്യധികം രോഗകാരിയായ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് ശാസ്ത്രജ്ഞർ അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു കർഷക തൊഴിലാളിക്ക് HPAI A(H5N1)വൈറസ് (പക്ഷി പനി) ബാധിച്ചതായി കണ്ടെത്തിയത്. ആദ്യം പശുക്കളിൽ പടരുകയും പിന്നീട് ആളിലേക്ക് പകരുകയും ചെയ്തുവെന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.