Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpi

സീപ്ലെയിന്‍ പദ്ധതിക്കെതിരെ സിപിഐ

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സീപ്ലെയിന്‍ പദ്ധതിക്കെതിരെ സിപിഐ. പദ്ധതി കായലിലേക്ക് വ്യാപിപ്പിച്ചാല്‍ എതിര്‍ക്കുമെന്നാണ് സിപിഐയുടെ പ്രതികരണം. പദ്ധതിക്കെതിരെ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ സമരമുണ്ടാകുമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. ഈ മാസം 20ന് വിഷയം ചര്‍ച്ച ചെയ്യാന്‍ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരും. ആലപ്പുഴയില്‍ നിന്നുളള സിപിഐഎം എംഎല്‍എ പി പി ചിത്തരഞ്ജന്‍ പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി ഏതെങ്കിലും രീതിയില്‍ മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ എതിര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീപ്ലെയിന്‍ ആലപ്പുഴയുടെ […]
Read more

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ; അന്വേഷണം വേണമെന്ന് സിപിഐ

കൂറുമാറ്റത്തിനായി തോമസ് കെ തോമസ് തനിക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നെന്നും എന്നാല്‍ താന്‍ നിഷേധിച്ചെന്നും കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചു. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഗ്ദാനങ്ങളില്‍ താന്‍ വീഴില്ല. യുഡിഎഫിനൊപ്പം പോയെങ്കില്‍ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. അതേസമയം, കോഴയാരോപണം ഗൗരവതരമാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐ […]
Read more

ബായ് ബായ് സിപിഐ ; കുട്ടിനാട്ടില്‍ സി.പി.ഐയിൽ കൂട്ടരാജി

ആലപ്പുഴ : കുട്ടനാട്ടിലെ സിപിഐ-യിലും കൂട്ടരാജി. പാലക്കാടിന്‍റ കൂട്ടരാജിക്ക് പിന്നാലെയാണ് കുട്ടനാടും കൂട്ടരാജിയില്‍ എത്തിനില്‍ക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നുവെന്നാണ് റിപ്പോർട്ട്. സി.പി.ഐ വിട്ടവരെ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിൻറെ നേതൃത്വത്തിൽ സ്വീകരിച്ചു. സി.പി.എമ്മിനെതിരെ വിമർശനമുന്നിയിച്ച് സി.പി.ഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ടെന്നാണ് അറിയുന്നത്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സി.പി.ഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി […]
Read more

ജോസ്‌മോൻ സത്യം തിരിച്ചറിഞ്ഞു

ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ താമശയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ ജോസ് കെ മാണി നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത്.ഇടത് മുന്നണി തെറ്റ്തിരുത്താന്‍ തയ്യാറാവണം, ഇടത്പക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് അകന്ന് പോകുകയാണ് എന്നൊക്കെ വടിവൊത്ത ഭാഷയിൽ പറഞ്ഞുകേൾക്കുമ്പോൾ, തീര്‍ച്ചയായിട്ടും ജോസ് കെ മാണി ആ ഒരു സത്യം തിരിച്ചറിഞ്ഞതില്‍ രാഷ്ട്രീയ കേരളം ഏറെ സന്തോഷിക്കുന്നു.കാരണം നാളിതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലകൊണ്ടത് അഴിമതിക്കും മുതലാളിത്തതിനുമെതിരെയാണ്. എന്നാല്‍ അഴിമതിക്കും മുതലാളിത്തത്തിനുമെതിരെ നില്‍ക്കുന്ന […]
Read more

സി പി ഐ എല്‍ഡിഎഫ് വിടുമോ ?

സി പി ഐ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുകയാണോ?മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം ഒഴിയണമെന്ന സി പി ഐ ജില്ലാ കൗണ്‍സിലുകളുടെ ആവശ്യം പെട്ടെന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തില്‍ അംഗുരിച്ചതല്ലെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍.എല്‍ ഡി എഫില്‍ നിന്നുകൊണ്ട് ഇനി രാഷ്ട്രീയമായൊരു നേട്ടവുമില്ലെന്നും മുന്നണി മാറുന്നതാണ് നല്ലതെന്നുമുള്ള സി പി ഐ ഇടുക്കി ജില്ലാ കൗണ്‍സിലിന്റെ പ്രമേയം സി പി ഐയില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ബഹിസ്ഫരണം മാത്രമാണ്. സി പി ഐയുടെ നാല് മന്ത്രിമാരും ശോഭിക്കുന്നില്ലെന്ന അഭിപ്രായമാണ് […]
Read more

രാജ്യസഭാ സ്ഥാനാര്‍ത്ഥി:സി പി ഐയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വംപി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര്‍ അനിലിന്റെയും മുല്ലക്കര രത്‌നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് […]
Read more

രാജ്യസഭാ സീറ്റ്  കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കി;ജോസ് കെ മാണി മത്സരിക്കും

തിരുവനന്തപുരം:ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന്‍ നല്‍കാന്‍ തീരുമാനമായി. ഇന്ന് എ കെ ജി സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എമ്മും രണ്ടാമത്തെ സീറ്റില്‍ സി പി ഐയും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും. സി പി ഐ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സി പി എം തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായത്. ചെറിയ പാര്‍ട്ടികളായാല്‍പോലും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും […]
Read more

രാജ്യസഭാ സീറ്റ് ആവശ്യവുമായി ആര്‍ ജെ ഡിയും

കോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി രംഗത്ത്. സി പി ഐക്ക് നിലവില്‍ എം പിയുണ്ടെന്നും ജോസ് കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭാംഗമായതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം. എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സി പി […]
Read more

ബിജെപിയെ പുറത്താക്കാനായി പ്രാദേശിക കക്ഷികൾ 100 സീറ്റുകൾ നേടേണ്ടി വരും

ജി. സിനുജി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൂന്നാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തിലേക്ക് എത്തുമെന്നാണ് നിലവില്‍ വിലയിരുത്തപ്പെടുന്നത്. എങ്കിലും ഇന്ത്യാ സഖ്യത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് മുഖ്യപ്രതിപക്ഷ കക്ഷിയായി വിലയിരുത്തപ്പെടുന്ന കോണ്‍ഗ്രസിന്റെ നിലപാട്. ഏതാനും പാര്‍ട്ടികള്‍ മുണി വിട്ടുപോയെങ്കിലും പ്രാദേശിക കക്ഷികള്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ ബിജെപിയെ തറ പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. എന്ന് വെച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് ഇതര കക്ഷികള്‍ ചുരുങ്ങിയത് 90-100 സീറ്റുകള്‍ വരെ നേടണമെന്ന് അര്‍ഥം. കോണ്‍ഗ്രസ് […]
Read more
Advertisement
WhiteswanTV Footer