Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ട് പോകാനാവില്ല; സിപിഎമ്മിനെ വിമര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ജയരാജന്‍ കുറിച്ചു. മൂര്‍ത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. സിപിഎമ്മിനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പങ്കുവെച്ച് കൊണ്ടാണ് ജയരാജന്റെ കുറിപ്പ്. ‘ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് […]
Read more

കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച്് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നൂസൂര്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നുസൂര്‍ ഉന്നയിച്ചിരുന്നത്. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായിരുന്നു നുസൂറിന്റെ ആരോപണം. […]
Read more

തിരുവനന്തപുരത്ത് വിയര്‍ക്കും, പാലായിലും കൊല്ലത്തും നേട്ടം, സിറ്റിങ് സീറ്റുകള്‍ പോകാം; വിലയിരുത്തലുമായി CPIM

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടര്‍ഭരണ പ്രതീക്ഷയില്‍ എല്‍ഡിഎഫ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര എളുപ്പമായിരുന്നില്ലെന്നും സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍. ചില സിറ്റിങ് സീറ്റുകളും ചില മന്ത്രിമാരും പരജായപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് 6 സീറ്റുകള്‍ ഉറപ്പ്, പാലായില്‍ ജോസ് ക മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റുകള്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാകും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത മത്സരം നടന്നത്. ഇവിടെ സിറ്റിങ് സീറ്റുകള്‍ നഷ്ടമാകാം. ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ […]
Read more

കണക്കെടുപ്പിൽ മുന്നണികൾ; 40 മണ്ഡലങ്ങളിൽ നിർണ്ണായകമായി എസ്ഡിപിഐ

​കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടം ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ മുന്നണികൾക്കിടയിൽ വലിയ തോതിലുള്ള കണക്കുകൂട്ടലുകൾ നടക്കുകയാണ്. റെക്കോർഡ് പോളിങ് ശതമാനവും രാഷ്ട്രീയ അട്ടിമറികളും ചർച്ചയാകുന്ന ഈ സാഹചര്യത്തിൽ, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നും അത് നൂറ് സീറ്റുകൾ വരെയുള്ള വലിയൊരു തരംഗമായി പ്രതിപക്ഷത്തിന് അനുകൂലമായി മാറുമെന്നുമാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവിനെ തികച്ചും സാങ്കേതികമായ കാരണങ്ങളാൽ വിശകലനം ചെയ്യുന്ന സിപിഎം, തങ്ങളുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നു. വോട്ടർ […]
Read more

വട്ടിയൂർക്കാവിൽ പ്രശാന്തോ ശ്രീലേഖയോ ;അട്ടിമറിക്കായി മുരളീധരനും

കേരള രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തുന്ന പോരാട്ടവീര്യത്തിന്റെ പര്യായമാണ് വട്ടിയൂർക്കാവ്. തലസ്ഥാന നഗരിയുടെ ഹൃദയമിടിപ്പും രാഷ്ട്രീയ പ്രബുദ്ധതയും ഒരുപോലെ സമ്മേളിക്കുന്ന ഈ വിഐപി മണ്ഡലം, ഓരോ തിരഞ്ഞെടുപ്പിലും പ്രവചനാതീതമായ ജനവിധികളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. വോട്ടർമാരുടെ നിശബ്ദമായ നീക്കങ്ങളും മുന്നണികളുടെ പഴുതടച്ച തന്ത്രങ്ങളും നേർക്കുനേർ നിൽക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ നടക്കുന്നത് കേവലമൊരു വോട്ടുപിടുത്തമല്ല, മറിച്ച് നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും പോരാട്ടമാണ്. തന്ത്രങ്ങളുടെ തമ്പുരാനായ കെ. മുരളീധരനും ജനകീയ മുഖമായ വി.കെ. പ്രശാന്തും ബിജെപിയുടെ കരുത്തുറ്റ വനിതാ സാന്നിധ്യം വി.വി. […]
Read more

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായും ഒരു നീക്കുപോക്കുമില്ല: എം എ ബേബി

കണ്ണൂർ: എസ്ഡിപിഐയുമായോ ജമാഅത്തെ ഇസ്ലാമിയുമായോ യാതൊരു രാഷ്ട്രീയ ധാരണയും സിപിഐ എം ഉണ്ടാക്കിയിട്ടില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. എസ്ഡിപിഐയുടെ പ്രവർത്തനശൈലി ജനാധിപത്യ രാഷ്ട്രീയത്തിന് അനുയോജ്യമല്ലെന്നും, ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദ നിലപാട് പുലർത്തുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കിൽ അവർ തുറന്നുപറയണമെന്നും കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബേബി ആവശ്യപ്പെട്ടു. എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പിഡിപി പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് പിഡിപിയും അതിന്റെ നേതാവായ അബ്ദുൾ നാസർ മഅ്ദനിയും വർഗീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് മഅ്ദനി […]
Read more

ചൂട് പിടിപ്പിച്ച് ‘ഡീല്‍ പോര്’; ആരോപണ ശരങ്ങളുമായി മൂന്ന് മുന്നണികളും

കേരളത്തില്‍ സൂര്യന്റെ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് കൂടി ഏറ്റുതുടങ്ങിയതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെയായി രംഗം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. ഇക്കാര്യത്തില്‍ ആരും പിന്നിലല്ല, അടിയൊഴുക്കിന്റെ ഡീല്‍ അന്വേഷിക്കുന്ന തിരക്കിലാണ് മൂന്ന് മുന്നണികളും. ഡീല്‍ പോരില്‍ ആദ്യ വെടി പൊട്ടിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പാലക്കാട് യു.ഡി.എഫിന്റെ വോട്ടുഭിന്നിപ്പിക്കാനുള്ള സ്ഥാനാര്‍ഥിയെ എല്‍.ഡി.എഫ്. നിര്‍ത്തിയത് ബി.ജെ.പി.യെ സഹായിക്കാനാണെന്നാണ് സതീശന്റെ ആരോപണം. ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പി.യില്‍നിന്ന് ലഭിക്കുമെന്നും അദ്ദേഹം ആരോപിച്ചു. പരമ്പരാഗതമായി തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകളെ ഭിന്നിപ്പിച്ച് ശോഭ […]
Read more

ആവേശത്തില്‍ സംഭവിച്ചത്, ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് ദാസ് പി ജോര്‍ജ്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായി പോയെന്ന് കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി ജോര്‍ജ്. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് പി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഉദ്ദേശിച്ചത് 20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ […]
Read more

ഒരു ചോദ്യമുണ്ടെന്ന് പ്രവര്‍ത്തകന്‍, ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന്’ മുഖ്യമന്ത്രി

കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ ആവേശം മൂത്ത പ്രവർത്തകനെ ഇരുത്തി മുഖ്യമന്ത്രിയുടെ മറുപടി. ഒരു ചോദ്യമുണ്ടെന്ന് പറഞ്ഞ് എത്തിയ പ്രവർത്തകനോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് സംഭവം. ഉദ്ഘാടനപ്രസംഗം പകുതി‌യായപ്പോഴാണ് അൽപം ‘ലഹരി’യിലെത്തിയ പ്രവർത്തകൻ സ്റ്റേജിനരികിലെത്തി എനിക്കൊരു ചോദ്യമുണ്ടെന്നു പറഞ്ഞത്. പ്രസംഗത്തിനിടെ വലത്തേക്കു നോക്കി മുഖ്യമന്ത്രി ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’യെന്നു മറുപടി നൽകി. അപ്പോൾത്തന്നെ പൊലീസ് […]
Read more

സിപിഎമ്മിൽ നിന്ന് വന്നപ്പോൾ നരകത്തിൽ നിന്ന് രക്ഷപ്പെട്ട അവസ്ഥ : കാരാട്ട് റസാഖ്

മലപ്പുറം : ​ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിൽ നിന്ന് പുറത്തുവന്നപ്പോൾ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണെന്നും, ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചപ്പോൾ സ്വർഗ്ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷവും പത്തൊൻപത് ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താൻ ലീഗിലേക്ക് മടങ്ങിയെത്തുന്നതെന്ന് റസാഖ് ഓർമ്മിപ്പിച്ചു. സി.പി.എമ്മിനകത്ത് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത […]
Read more
Advertisement
WhiteswanTV Footer