Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cpim

കുട്ടനാട്ടിലെ ദുരിതാശ്വാസ ധനസഹായ വിതരണം വിവാദത്തിൽ

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായ വിതരണത്തിൽ വിവാദം. 5,000ലധികം പേർക്ക് 10,000 രൂപ വീതം വിതരണം ചെയ്തതായി എംഎൽഎ റെജി ചെറിയാൻ പറയുമ്പോൾ, പണം ലഭിച്ചിട്ടില്ലെന്നാണ് നിരവധി ദുരിതബാധിതരുടെ പരാതി. സംഭവത്തിൽ എംഎൽഎക്കെതിരെ സിപിഐഎം രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ദുരിതബാധിതർക്കുള്ള ധനസഹായം വിതരണം ആരംഭിച്ചതെന്ന് റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. 5,000ലധികം പേരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്നും ഒരു ദിവസം 1,000 മുതൽ 1,500 പേർക്ക് വീതം പണം ലഭിക്കുന്നുണ്ടെന്നും ഈ ആഴ്ചയോടെ […]
Read more

വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന ഭാഷ, നിൽക്കേണ്ടത് സാധാരണ മനുഷ്യർക്കൊപ്പം; തെറ്റുകൾ തിരിച്ചറിഞ്ഞ് CPIM, ഇനി വേണ്ടത് പ്രായോ​ഗിക തിരുത്തലുകളാണ്

കഴിഞ്ഞുപോയ പരാജയമല്ല, അതിൽ നിന്നുള്ള തിരിച്ചുവരവാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പയെന്ന തിരിച്ചറിവാണ് വിശാല സംസ്ഥാന കമ്മിറ്റി അവസാനിക്കുമ്പോഴുള്ള സി.പി.എമ്മിന്റെ റിപ്പോർട്ടുകളിൽ കാണാനാകുന്നത്. തുടർഭരണം പാർട്ടിയെ ദുർബലമാക്കിയെന്നും പല നേതാക്കളേയും അഹങ്കാരികളാക്കിയെന്നും സിപിഎം സമ്മതിക്കുന്നുണ്ട്. പാർട്ടിയെന്നത് സർക്കാരിന്റെ പിന്നിലെ ഒരു നിഴൽസംഘടനയായി മാറി. ഇതോടെ, ഒരാളിലേക്ക് എല്ലാം ചുരുങ്ങുന്ന രീതിയിലേക്ക് തുടർഭരണം കൊണ്ടെത്തിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ നിന്ന് കരകയറുന്നതിന് ജനങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന ഒറ്റബോധ്യത്തിലേക്ക് സി.പി.എം. എത്തിയിരിക്കുന്നു. അതിന് മുന്നോടിയായി, സംഭവിച്ച പോരായ്മകളും പറ്റിയ വീഴ്ചകളും […]
Read more

CPIM വിപുലീകൃത സംസ്ഥാന കമ്മറ്റിക്ക് ഇന്ന് സമാപനം

കോഴിക്കോട്: പൊതുചർച്ചയിൽ ഉയർന്ന കൂടുതൽ തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി സിപിഐഎം മാർഗരേഖയിൽ വീണ്ടും ഭേദഗതി. രാത്രിയിൽ ചേർന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് രേഖയിൽ തിരുത്തൽ വരുത്തിയത്. ഭേദഗതി ചെയ്ത രേഖ ഇന്ന് രാവിലെ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടും. പാർട്ടി അടിമുടി മാറണമെന്നും ശക്തമായ തിരുത്തലുകൾ ആവശ്യമാണെന്നുമായിരുന്നു പൊതുചർച്ചയിൽ ഉയർന്ന പ്രധാന അഭിപ്രായം. പിണറായി സർക്കാരിലെ മന്ത്രിമാർക്ക് വ്യവസായ താൽപര്യങ്ങളുണ്ടായിരുന്നെന്നും തൊഴിലാളികളുടെ താൽപര്യങ്ങൾക്കനുസരിച്ച് മന്ത്രിമാർ നിലകൊണ്ടില്ലെന്നും സിഐടിയുവിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ വിമർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് […]
Read more

ദൗർബല്യങ്ങൾ തിരുത്തും, വിമർശനങ്ങൾ ചർച്ച ചെയ്യും: എം വി ഗോവിന്ദൻ

കോഴിക്കോട്: പാർട്ടിയുടെ ദൗർബല്യങ്ങളും പോരായ്മകളും തിരുത്തുമെന്നും ഉയരുന്ന വിമർശനങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും വലതുപക്ഷം മേൽക്കൈ സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളായി സംസ്ഥാന, കേന്ദ്ര ഘടകങ്ങൾ നേരത്തെ കണ്ടെത്തിയ കാര്യങ്ങൾ എങ്ങനെ […]
Read more

‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’; തിരുത്തണം: എം എ ബേബി

കോഴിക്കോട്: തെരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. തിരിച്ചടിക്ക് കാരണമായ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. ‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു എം എ ബേബിയുടെ പ്രതികരണം. തെറ്റുകൾ പറ്റാത്തവരല്ലെന്നും എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്ന് പറയുകയും തിരുത്തുകയും ചെയ്യുകയാണ് […]
Read more

CPIM തിരുത്താന്‍ പോകുന്നില്ല, അവര്‍ തെറ്റുകളിലേക്ക് തന്നെയാണ് പോകുന്നത്: കെ മുരളീധരന്‍

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ. സിപിഐഎം തെറ്റുതിരുത്താൻ പോകുന്നില്ലെന്നും തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്കാണ് പാർട്ടി പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യമാണെന്നും കെ മുരളീധരൻ പരിഹസിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്ക് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പ് ആരെയും തിരുകിക്കയറ്റാനുള്ളതല്ലെന്നും നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

രാഷ്ട്രീയ തെറ്റുകൾ തിരുത്തും മുമ്പ് ടി.പി. ചന്ദ്രശേഖരൻ വധം ഏറ്റുപറയണം: കെ.കെ. രമ

കോഴിക്കോട്: നേതൃത്വം ചെയ്ത രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയണമെന്ന് കെ.കെ. രമ. കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് കെ.കെ. രമയുടെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങളെ പിന്തുണച്ചതിനും പാർട്ടിയുടെ തെറ്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ചതിനുമാണ് ടി.പി. ചന്ദ്രശേഖരനെ സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്നാണ് കെ.കെ. […]
Read more

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് തുടക്കം; പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി

കോഴിക്കോട്: മൂന്ന് ദിവസം നീളുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുണ്ടായ വീഴ്ചകളിൽ സ്വയം വിമർശനവും ആവശ്യമായ തിരുത്തലുകളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളടങ്ങിയതാണ് സംഘടനാ […]
Read more

തെരഞ്ഞെടുപ്പിൽ വീഴ്ച സംഭവിച്ചത് പാർട്ടിക്ക്; ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു: തോമസ് ഐസക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല, സിപിഎമ്മിനാണ് വീഴ്ച സംഭവിച്ചതെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്ക്. ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് തോമസ് ഐസക്ക് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി സ്വയം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിലെ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും രേഖയിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇത്തരം സ്വയംവിമർശനമാണ് തെറ്റുകൾ ആവർത്തിക്കില്ലെന്നതിന്റെ ഏറ്റവും വലിയ […]
Read more

പിണറായിക്കെതിരെ കേസെടുക്കുന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. സിഎംആർഎൽ– എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, തിടുക്കത്തിൽ കേസെടുത്താൽ സിപിഐഎമ്മിന് അത് രാഷ്ട്രീയ ആയുധമാകുമെന്നും ഇൻഡ്യ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും മറ്റൊരു വിഭാഗം ആശങ്കപ്പെടുന്നു. വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇഡിയുടെ നീക്കത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix