Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

ഡീൽ ആരോപണം: സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡീൽ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ച നടത്താമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇൻഡ്യ സഖ്യ യോഗത്തിന് ശേഷമോ വൈകുന്നേരത്തോടെയോ വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കാനാകൂ എന്ന നിലപാടാണ് ജോൺ ബ്രിട്ടാസ് അറിയിച്ചത്. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് പങ്കെടുത്തത്. യോഗത്തിനിടെ സിപിഐഎം–ബിജെപി “ഡീൽ” […]
Read more

ഇൻഡ്യ സഖ്യ യോഗത്തിൽ എം എ ബേബി പങ്കെടുക്കില്ല; പ്രതിഷേധ സൂചകമായി വിട്ടുനിൽക്കും

ന്യൂഡൽഹി: ഇൻഡ്യ സഖ്യ യോഗത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചനയായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. എന്നാൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം.പി. യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തിൽ ശക്തമായി ഉയർത്തുമെന്ന് സിപിഐഎം അറിയിച്ചു. സിപിഐയും കോൺഗ്രസിന്റെ നിലപാടുകളോട് അസന്തോഷം പ്രകടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് യോഗത്തിൽ പങ്കെടുക്കുക. ബിജെപിക്കെതിരായ പോരാട്ടത്തിനായാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെങ്കിലും, കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ മുന്നണി മര്യാദയ്ക്ക് […]
Read more

കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ ‘ഇടത് താരം’ ഇനി ഒഫീഷ്യൽ; കെടി ജലീൽ സിപിഎമ്മുകാരൻ ആവുമ്പോൾ മലപ്പുറത്ത് സംഭവിക്കുന്നത്…

ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മലപ്പുറം ജില്ലയിൽ ലീ​ഗിന് മുകളിൽ ഒന്നും പറക്കില്ല എന്ന അവസ്ഥയുണ്ടായിരുന്ന കാലത്ത് ഇടതുപക്ഷത്തിന് ജീവവായു നൽകിയ നേതാവാണ് ജലീൽ. ലീ​ഗിൽ നിന്ന് ബാലപാഠങ്ങൾ പഠിച്ച് ലീ​ഗിനെ പൂട്ടിയ ചരിത്രമുള്ള ജലീൽ പിന്നീടിന്ന് വരെ ലീ​ഗിന്റെ […]
Read more

പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി പാലക്കാട് CPIM ജില്ലാ സെക്രട്ടറി

പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐയ്‌ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവർത്തകരോട് “മാന്യത വിട്ട് പെരുമാറിയാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും” എന്നാണ് സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞത്. പൊലീസ് “ഗുണ്ടായിസം” കാണിച്ചാൽ അതിനെ നേരിടാൻ ഇടതുപക്ഷത്തിനുള്ള ശക്തി മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച […]
Read more

പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ പൊലീസും പ്രവർത്തകരും നേർക്കുനേർ

തിരുവനന്തപുരം: സിപിഐഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പ‌ടിച്ച് കേരളാ പൊലീസ്. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടന്ന അക്രമ സംഭവമാണ് ഇപ്പോൾ സംഘർഷത്തിലെത്തി നിൽക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സിപിഐ എം പ്രവർത്തകർ അടിച്ചു തകർത്തുവെന്നും പ്രതികളെ അറസ്റ്റ് […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം

തിരുവനന്തപുരം: സിഎംആര്‍എല്‍–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പിണറായിയുടെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ 12 ഇടങ്ങളിൽ ഇ ഡി പരിശോധന നടത്തുന്നു. രാവിലെ ഏഴ് മണിക്കു മുമ്പാണ് റെയ്ഡ് ആരംഭിച്ചത്. തിരുവന്തപുരത്തെ വാടകവീട്, കണ്ണൂരിലെ കുടുംബവീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. പിണറായി വിജയനും മകൾ വീണ വിജയനും തിരുവനന്തപുരത്തെ വാടകവീട്ടിലുണ്ടെന്നാണ് വിവരം. […]
Read more

സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക; നഗരത്തിൽ വീണ്ടും ഫ്‌ളക്‌സ് ബോർഡ്

കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം ആഭ്യന്തര വിഭാഗീയത വീണ്ടും പരസ്യമായി. ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. “ഏരിയാ കമ്മിറ്റി പിരിച്ചുവിടണം”, “നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ്” എന്നീ സന്ദേശങ്ങളാണ് ഫ്‌ളക്‌സ് ബോർഡുകളിലുള്ളത്. ഏരിയാ സെക്രട്ടറി പി. സന്തോഷ്, മുൻ എംഎൽഎ സി. കൃഷ്ണൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. “ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാകില്ല”, “ഏരിയാ നേതാക്കൾ […]
Read more

യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് രത്തൻ ഖേൽക്കർ: എം വി ജയരാജൻ

എറണാകുളം: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ബംഗാളിൽ ബിജെപി സ്വീകരിച്ച അതേ നയമാണ് കേരളത്തിൽ കോൺഗ്രസ് പിന്തുടരുന്നതെന്ന് എം വി ജയരാജൻ ആരോപിച്ചു. ബിജെപി-കോൺഗ്രസ് ബന്ധത്തിന്റെ വിശ്വാസ്യത ഇതിലൂടെ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികളിൽ രത്തൻ ഖേൽക്കർ യുഡിഎഫിനെ സഹായിച്ചുവെന്നും, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണവും […]
Read more

കെജിഎഫ് പേരിൽ പ്രതിഭയ്ക്ക് ആരാധന കൂട്ടായ്മ; കായംകുളം ഏരിയ കമ്മിറ്റിയിൽ വിമർശനം

ആലപ്പുഴ: സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ യു. പ്രതിഭക്കെതിരെ രൂക്ഷ വിമർശനങ്ങൾ. പ്രതിഭക്ക് കെജിഎഫ് എന്ന പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും, പാർട്ടി വിരുദ്ധരും പുറത്താക്കിയവരും ഉൾപ്പെടെയുള്ള അംഗങ്ങൾ ഇതിനകം കൂട്ടായ്മയിൽ ചേർന്നെന്നും വിമർശനത്തിൽ ഉന്നയിച്ചു. പാർട്ടി സജീവ പ്രവർത്തകരെ പ്രതിഭ കാണുന്നില്ല, ഫോൺ വിളിച്ചാൽ മറുപടി നൽകുന്നില്ല, പാർട്ടിക്കുള്ള ബന്ധം പത്തുവർഷത്തോളം നിലനിന്നിട്ടില്ലെന്നും കമ്മിറ്റിയിൽ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലും പ്രതിഭയെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും പാര്‍ട്ടി പണിയെടുത്ത പ്രവർത്തകർ തന്നെയല്ലേ […]
Read more

സുവേന്ദു സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള ഉത്തരവുകൾക്കെതിരെ സിപിഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിൻ്റെ മതാടിസ്ഥാനത്തിലുള്ള നടപടികൾക്കെതിരെ സിപിഐഎം ശക്തമായ നിലപാട് സ്വീകരിച്ചു. മദ്രസകളിലും സ്കൂളുകളിലും ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് “വന്ദേ മാതരം” ആലപിക്കാൻ ഉത്തരവിട്ടത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് സിപിഐഎം തീരുമാനം. മതത്തെ പരിഗണിച്ച് സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനത്തെയും പരാജയപ്പെടുത്തുമെന്ന് എന്ന് സിപിഐഎം നേതാവും മുൻ എംപിയുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിനെയും സിപിഐഎം ചോദ്യം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശാപ്പ് നിയന്ത്രണം ഹിന്ദു-മുസ്ലിം […]
Read more

Recent News

Advertisement
WhiteswanTV Footer