Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CPIM തിരുത്താന്‍ പോകുന്നില്ല, അവര്‍ തെറ്റുകളിലേക്ക് തന്നെയാണ് പോകുന്നത്: കെ മുരളീധരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ. സിപിഐഎം തെറ്റുതിരുത്താൻ പോകുന്നില്ലെന്നും തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്കാണ് പാർട്ടി പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ യുഡിഎഫിന്റെ ഐശ്വര്യമാണെന്നും കെ മുരളീധരൻ പരിഹസിച്ചു.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്ക് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പ് ആരെയും തിരുകിക്കയറ്റാനുള്ളതല്ലെന്നും നിയമനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിവുള്ളവരെയാണ് നിയമിക്കുകയെന്നും സർക്കാർ പറയുന്നത് അനുസരിക്കുകയാണ് ബ്യൂറോക്രാറ്റുകളുടെ ചുമതലയെന്നും കെ മുരളീധരൻ പറഞ്ഞു. ബ്യൂറോക്രാറ്റുകൾ പറയുന്നതനുസരിച്ച് മുന്നോട്ട് പോയതാണ് ‘പാറ്റകളുടെ മുന്നേറ്റത്തിന്’ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 108 ആംബുലൻസ് ജീവനക്കാരുടെ സമരത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും ഒരു കാരണവശാലും സമരം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്നവർ സുഖവാസത്തിനായി എത്തുന്നവരല്ലെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. സന്നദ്ധ സംഘടനകളും പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരണം. സർക്കാർ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix