Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

തിരഞ്ഞെടുപ്പ് തോൽവി നാണം കെട്ടതായിപ്പോയി;പി കെ ശ്രീമതി ടീച്ചർ

ന്യൂഡൽഹി:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. തെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും അതിനാൽ ഈ കനത്ത തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. വിജയമെന്ന പോലെ തന്നെ പരാജയത്തിലും കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും വരും ദിവസങ്ങളിൽ ഈ ലജ്ജാകരമായ തോൽവിയെക്കുറിച്ച് പാർട്ടി വിശദമായി പഠിക്കുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയപരമായ കനത്ത തിരിച്ചടിക്കിടയിലും സംസ്ഥാനത്ത് […]
Read more

ടി.കെ. ഗോവിന്ദന്റെയും വി. കുഞ്ഞികൃഷ്ണന്റെയും വിഷയങ്ങളിൽ രൂക്ഷവിമർശനം, പാർട്ടിക്കോട്ടകളിലെ വോട്ട് ചോർച്ചയിൽ ആശങ്ക

കണ്ണൂർ: ചരിത്രത്തിലില്ലാത്ത വിധം കടുത്ത ആഭ്യന്തര കലഹത്തിലേക്കും പരസ്യമായ അതൃപ്തിയിലേക്കും സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം നീങ്ങുന്നതായി സൂചന. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അംഗങ്ങൾ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. മുതിർന്ന നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ഉന്നയിച്ച ആഭ്യന്തര വിഷയങ്ങൾ ഗൗരവത്തോടെ കാണാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതാണ് യോഗത്തിൽ ഉയർന്ന പ്രധാന ആക്ഷേപം. കനത്ത തിരിച്ചടിയിലേക്ക് പാർട്ടിയെ നയിച്ചത് നേതൃത്വത്തിന്റെ പിടിവാശിയും […]
Read more

രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പുറത്താക്കുക; പയ്യന്നൂരിൽ വീണ്ടും പോസ്റ്ററുകൾ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പയ്യന്നൂരിൽ വീണ്ടും പോസ്റ്ററുകൾ. ‘ജനവികാരത്തെ പാർട്ടി മാനിക്കുക, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, കണക്ക് ജനങ്ങളോട് പറയുക’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വി. കുഞ്ഞിക്കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഉപയോ​ഗിച്ച മതിൽ അജ്ഞാതർ പൊളിച്ചുകളഞ്ഞിരുന്നു. മതിൽ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുനർനിർമിച്ചു. ഈ മതിലിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. അഞ്ചോളം സ്ഥലങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. […]
Read more

പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കും; പോളിറ്റ്ബ്യൂറോയിൽ തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ചയായി

ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം തന്നെ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസമായി ന്യൂഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇനി ഡൽഹിയിലേക്ക് വരുന്നത് പ്രതിപക്ഷ നേതാവായിട്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ, നേതൃസ്ഥാനങ്ങൾ […]
Read more

സെക്രട്ടേറിയേറ്റില്‍ ഫയലുകള്‍ നശിപ്പിക്കുന്നു; മന്ത്രിമാരുടെ ഓഫീസിലെ ഫയലുകള്‍ നീക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. പഴ്സനൽ സ്റ്റാഫുകൾ മന്ത്രിമാരുടെ ഓഫിസിൽ നിന്നു വീണ്ടും ഫയലുകൾ നീക്കുന്നത് തുടരുകയാണ്. ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുമരാമത്ത്, കൃഷി , പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തെ അനെക്സ് രണ്ടിൽ നിന്നാണ് കൂട്ടത്തോടെ ഫയലുകൾ വാഹനങ്ങളിൽ കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നിന്നുള്ള ഫയലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്നെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനു […]
Read more

ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ട് പോകാനാവില്ല; സിപിഎമ്മിനെ വിമര്‍ശിച്ച് പി ജയരാജന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ എല്‍ഡിഎഫിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് പി ജയരാജന്‍. കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ജയരാജന്‍ കുറിച്ചു. മൂര്‍ത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. സിപിഎമ്മിനെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പങ്കുവെച്ച് കൊണ്ടാണ് ജയരാജന്റെ കുറിപ്പ്. ‘ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് […]
Read more

കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച്് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നൂസൂര്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നുസൂര്‍ ഉന്നയിച്ചിരുന്നത്. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായിരുന്നു നുസൂറിന്റെ ആരോപണം. […]
Read more

തിരുവനന്തപുരത്ത് വിയര്‍ക്കും, പാലായിലും കൊല്ലത്തും നേട്ടം, സിറ്റിങ് സീറ്റുകള്‍ പോകാം; വിലയിരുത്തലുമായി CPIM

തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടര്‍ഭരണ പ്രതീക്ഷയില്‍ എല്‍ഡിഎഫ്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര എളുപ്പമായിരുന്നില്ലെന്നും സിപിഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തല്‍. ചില സിറ്റിങ് സീറ്റുകളും ചില മന്ത്രിമാരും പരജായപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍. എറണാകുളത്ത് 6 സീറ്റുകള്‍ ഉറപ്പ്, പാലായില്‍ ജോസ് ക മാണി ജയിക്കും, കൊല്ലത്ത് 6-9 സീറ്റുകള്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാകും. തിരുവനന്തപുരത്താണ് ഏറ്റവും കടുത്ത മത്സരം നടന്നത്. ഇവിടെ സിറ്റിങ് സീറ്റുകള്‍ നഷ്ടമാകാം. ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ […]
Read more

കണക്കെടുപ്പിൽ മുന്നണികൾ; 40 മണ്ഡലങ്ങളിൽ നിർണ്ണായകമായി എസ്ഡിപിഐ

​കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടം ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ മുന്നണികൾക്കിടയിൽ വലിയ തോതിലുള്ള കണക്കുകൂട്ടലുകൾ നടക്കുകയാണ്. റെക്കോർഡ് പോളിങ് ശതമാനവും രാഷ്ട്രീയ അട്ടിമറികളും ചർച്ചയാകുന്ന ഈ സാഹചര്യത്തിൽ, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നും അത് നൂറ് സീറ്റുകൾ വരെയുള്ള വലിയൊരു തരംഗമായി പ്രതിപക്ഷത്തിന് അനുകൂലമായി മാറുമെന്നുമാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ വോട്ടിങ് ശതമാനത്തിലുണ്ടായ വർധനവിനെ തികച്ചും സാങ്കേതികമായ കാരണങ്ങളാൽ വിശകലനം ചെയ്യുന്ന സിപിഎം, തങ്ങളുടെ ആത്മവിശ്വാസത്തിന് പോറലേറ്റിട്ടില്ലെന്ന് വ്യക്തമാക്കുന്നു. വോട്ടർ […]
Read more

വട്ടിയൂർക്കാവിൽ പ്രശാന്തോ ശ്രീലേഖയോ ;അട്ടിമറിക്കായി മുരളീധരനും

കേരള രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തുന്ന പോരാട്ടവീര്യത്തിന്റെ പര്യായമാണ് വട്ടിയൂർക്കാവ്. തലസ്ഥാന നഗരിയുടെ ഹൃദയമിടിപ്പും രാഷ്ട്രീയ പ്രബുദ്ധതയും ഒരുപോലെ സമ്മേളിക്കുന്ന ഈ വിഐപി മണ്ഡലം, ഓരോ തിരഞ്ഞെടുപ്പിലും പ്രവചനാതീതമായ ജനവിധികളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. വോട്ടർമാരുടെ നിശബ്ദമായ നീക്കങ്ങളും മുന്നണികളുടെ പഴുതടച്ച തന്ത്രങ്ങളും നേർക്കുനേർ നിൽക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ നടക്കുന്നത് കേവലമൊരു വോട്ടുപിടുത്തമല്ല, മറിച്ച് നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും പോരാട്ടമാണ്. തന്ത്രങ്ങളുടെ തമ്പുരാനായ കെ. മുരളീധരനും ജനകീയ മുഖമായ വി.കെ. പ്രശാന്തും ബിജെപിയുടെ കരുത്തുറ്റ വനിതാ സാന്നിധ്യം വി.വി. […]
Read more

Recent News

Advertisement
WhiteswanTV Footer