Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം ബിജെപി നേതാക്കള്‍

പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല.
Read more

കെ.വി തോമസിന് മാസം കിട്ടുന്നത് പത്തുമുപ്പത് ലക്ഷം രൂപ, കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ; തുറന്നടിച്ച് ജി. സുധാകരൻ

ആലപ്പുഴ: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച്‌ മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. ഞങ്ങള്‍ക്കെതിരെ മത്സരിച്ച പഴയ കോണ്‍ഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ആലപ്പുഴയില്‍ സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ ചോദിച്ചു. അയാള്‍ ഫ്ലൈറ്റില്‍ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ -സുധാരകരൻ ചോദിച്ചു. ‘ഡല്‍ഹിയിലിരിക്കുന്ന കെവി തോമസിന് […]
Read more

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്‌തി പരസ്യമാക്കി എ.പത്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്‌തി പരസ്യമാക്കി മുതിർന്ന നേതാവും മുൻ എഎയുമായ എ.പത്മകുമാർ. പത്തനംതിട്ടയിൽ നിന്നുള്ള നേതാവാണ് പത്മകുമാർ. പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. “ചതിവ് വഞ്ചന അവഹേളനം’ എന്ന് പത്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. വീണാ ജോർജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്. ‘ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. ഉച്ചഭക്ഷണത്തിന് നിൽക്കാതെയാണ് പത്മകുമാർ […]
Read more

സിപിഎമ്മിൽ ഇനിയും ‘പിണറായിക്കാലം’

കൊല്ലം: സിപിഎമ്മിന്റെ സർവ്വാധിപതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനത്തിന്റെ കൊടിയിറക്കം. അദ്ദേഹത്തോളം മറ്റൊരു നേതാവിനും സിപിഎം രാഷ്ട്രീയത്തിൽ പ്രാധാന്യമൊന്നും തെല്ലും ഇല്ലെന്ന് കൂടി ഈ സമ്മേളനം കൊണ്ടെങ്കിലും പൊതുസമൂഹവും മാധ്യമങ്ങളും തിരിച്ചറിയേണ്ടതുണ്ട്. പിണറായി വിജയന് ചുറ്റും നിൽക്കുന്നവരും അദ്ദേഹത്തിന്റെ അനിഷ്ടത്തിന് പാത്രമാവാത്തവരുമാണ് സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രീതിക്ക് ഇടവരുത്തിയവരാരും തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പോയിട്ട് സമിതിയിൽ പോലും ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. അത്രമേൽ പവർഫുൾ ആണ് […]
Read more

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം

കൊല്ലം: കൊല്ലത്ത് തുടരുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. വികസന രേഖയുടെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും. ‌സിപിഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 19ഓളം അംഗങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായപരിധി, അനാരോഗ്യം, പ്രവർത്തന പോരായ്‌മ തുടങ്ങിയവയാണ് ഒഴിവാക്കാനുള്ള കാരണങ്ങൾ. പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും പുറത്തുപോകുന്നത്. പുതിയ സംസ്ഥാന സമിതിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ […]
Read more

കോൺഗ്രസ്‌ ഇനിയും പ്രതിപക്ഷത്തിരിക്കും: അഖിൽ മാരാർ

കോൺഗ്രസ് ഇങ്ങനെ പോയാൽ നന്നാകില്ലെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും ഭരണത്തിനാണ് സാധ്യതയെന്ന് അഖിൽ പറയാതെ പറയുകയാണ്. ചില വസ്തുതകളെ ചൂണ്ടിക്കാട്ടിയാണ് അഖിലിന്റെ നിരീക്ഷണം. കോൺഗ്രസിനുള്ളിലെ തമ്മിൽ തല്ലും ആഭ്യന്തര തർക്കങ്ങളും ഇനിയും പ്രതിപക്ഷത്തു തന്നെ അവരെ ഇരുത്തുമെന്ന് അഖിൽ മാരാർ കണക്കുകൂട്ടുന്നു. വളരെ ചുരുക്കം നേതാക്കൾക്ക് മാത്രമാണ് ജന സ്വീകാര്യതയെന്നും ബാക്കിയുള്ളവരെ ജനങ്ങൾക്ക് വേണ്ടെന്നും അഖിൽ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ഇടത് […]
Read more

എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാഞ്ച് സെ​ക്ര​ട്ട​റി പൊലീസ് പിടിയിൽ

ആലപ്പുഴ: എംഡിഎംഎയും സിറിഞ്ചുകളുമായി സിപി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ല​പ്പു​ഴ​യി​ൽ പിടിയിൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കി​ഴ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജെ. ​വി​ഘ്‌​നേ​ഷാ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​യി​രു​ന്നു വി​ഘ്‌​നേ​ഷ്. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​ണ് ഇ​യാൾ പി​ടി​യി​ലാ​യ​ത്. വി​ഘ്നേ​ഷ​നി​ൽ നി​ന്ന് 0.24 ഗ്രാം ​എം​ഡി​എം​എ​യും രണ്ട് സി​റി​ഞ്ചു​ക​ളും ക​ണ്ടെ​ത്തി. വി​ഘ്നേ​ഷ​ന് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ഉണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് നി​ന്ന് എംഡിഎം​എ​യു​മാ​യി പി​ടി​കൂ​ടി​യ​യാ​ളി​ൽ നി​ന്നു​മാ​ണ് വി​ഘ്നേ​ഷി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. […]
Read more

നേതാക്കളില്ലാത്ത സിപിഎം, നേതാക്കൾ മാത്രമുള്ള കോൺഗ്രസ്സ്

കോൺഗ്രസിൽ ആകെ നേതാക്കന്മാർ മാത്രമാണെന്ന വിമർശനമാണ് സിപിഎം ഇപ്പോൾ ഉയർത്തുന്നത്. മുഖ്യമന്ത്രി പോലും ഒരു വേളയിൽ രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തെ ട്രോളിയിരുന്നു. കോൺഗ്രസിൽ ഒരുപിടി മുഖ്യമന്ത്രി സ്ഥാനാർത്ഥികളെന്ന് ആവർത്തിച്ചവർത്തിച്ച് പരിഹസിക്കുന്ന സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും കടുത്ത നേതൃദാരിദ്ര്യം നേരിടുകയാണെന്നതാണ് യാഥാർത്ഥ്യം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൂർണ അധികാര പദവിയുള്ള ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പകരം കട്ടപ്പുറത്ത് കയറ്റിയ വാഹനം പെയിന്റടിച്ച് റോഡിലിറക്കുന്നത് […]
Read more

സമ്മേളനത്തിലെ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും; സിപിഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് പിന്നാലെ സിപിഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളും സ്ഥാപിച്ചതിനാണ് പിഴ. നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. ഫ്ലക്‌സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് […]
Read more

‘ഇതാണോ നവ കേരളം; നിരത്തുകളിൽ നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും, കൊല്ലത്ത് കൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ല’

കൊച്ചി: നിരത്തുകളിൽ നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടിതോരണങ്ങളും വെക്കുന്നതിൽ വിമർശനവുമായി വീണ്ടും ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുത്. കൊല്ലത്ത് കൂടി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ വിമർശനം. ഹൈക്കോടതിയുടെ ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും ദേവൻ രാമചന്ദ്രൻ ചോദിച്ചു. ടൂറിസത്തിൻ്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാർട്ടികൾക്ക് മനസിലാകുന്നില്ല. നിയമത്തിന് മുകളിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix