വയോധികന്റെ സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ
കണ്ണൂർ: വയോധികനെ കബളിപ്പിച്ച് സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്വദേശിയും നിലവിൽ കോഴിക്കോട് മാങ്കാവിൽ താമസക്കാരനുമായ താഹ (50) ആണ് പിടിയിലായത്.പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയായ കാടങ്കോട്ട് വീട്ടിൽ നാരായണന്റെ (74) അരപ്പവൻ വരുന്ന സ്വർണ്ണ മോതിരമാണ് പ്രതി കൈക്കലാക്കിയത്. കഴിഞ്ഞ ജനുവരി ഏഴിന് കോർണറിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികനെ കബളിപ്പിച്ച് മോതിരം ഊരി വാങ്ങിയ ശേഷം പ്രതി കടന്നു കളയുകയായിരുന്നു.ബുധനാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് പാളയം […]
Read more