Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം

ചെന്നൈ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഗം. ചെന്നൈ താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവരുകയായിരുന്നു. പൊലീസുകാരി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതെസമയം ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ […]
Read more

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി തിങ്കാളാഴ്ച

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി തിങ്കളാഴ്ച പറയും. കോടതിയില്‍ അന്തിമവാദം പൂര്‍ത്തിയായി. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. 11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതു സ്ഥിരം ശല്യക്കാരന്‍

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു രാജന്‍ സ്ഥിരം ശല്യക്കാരനാന്‍. റിതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് റിതുവിനെതിരെയുള്ള ആരോപണം. ഒളിഞ്ഞു നോട്ടവും അശ്ലീലം പറയലും ഉണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. അയല്‍പക്കത്തെ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും രാത്രി സുഹൃത്തുക്കള്‍ വഴി ഫോണില്‍ വിളിച്ചു ശല്യം ചെയ്യുകയും […]
Read more

ഭക്ഷണത്തിൽ വിഷം കലർത്തി നൽകി; നബീസ വധക്കേസിൽ ഇന്ന് വിധി

മണ്ണാർക്കാട് നബീസ വധക്കേസിൽ വിധി ഇന്ന് . ക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ ഏഴുപ്പത്തിയൊന്നുകാരി നബീസയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2016നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് – ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കാണപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നബീസയുടെ പേരക്കുട്ടി ബഷീര്‍, ഭാര്യ ഫസീല എന്നിവര്‍ അറസ്റ്റിലാകുന്നത്. നബീസയുടെ ഭക്ഷണത്തിൽ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ […]
Read more

​പത്ത​നം​തി​ട്ട പീഡനക്കേസിൽ അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

പത്തനംതിട്ടയിൽ പെൺക്കുട്ടിയെ പീ​ഡി​പ്പി​ച്ച കേസിൽ അഞ്ചുപേർ കൂടി അറസ്റ്റിൽ . ഇവരിൽ ഒരാളെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കേസിൽ ഇത് വരെ 52 പേർ അറസ്റ്റിൽ ആയിട്ടുണ്ട്. ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത് ഏ​ഴു​പേ​രെ​യാ​ണ്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു . അതേസമയം ഇന്നലെ പീഡനക്കേസില്‍ പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി സ്വമേധയാ കീഴടങ്ങി . മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്.പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. കേസിൽ […]
Read more

തൃശൂർ ചിൽഡ്രൻസ് ഹോമിൽ പതിനഞ്ചുകാരൻ പതിനേഴുകാരനെ കൊലപ്പെടുത്തി

തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ കൊലപ്പെടുത്തി. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം. യുപി സ്വദേശിയായ അങ്കിതിനെയാണ് പതിനഞ്ച് വയസ്സുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നത്. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്.
Read more

തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന്‍ ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി […]
Read more

ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

ഛത്തീസ്ഗഡ്: ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രക്കർ പിടിയിൽ. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രക്കറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനുവരി ഒന്നിനാണ് ബസ്തർ ആസ്ഥാനമായുള്ള ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായത്. തുടർന്ന് പ്രാദേശിക കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മുകേഷിന്റെ മൃതദേഹം കണ്ടെത്തി. മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിന്റെ […]
Read more

യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്: പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലചെയ്ത കേസിലെ പ്രതികൾ പിടിയിൽ. 19 വർഷത്തിനുശേഷം ആണ് പ്രതികൾ അറസ്റ്റിലാകുന്നത്. പ്രതികളെ പോണ്ടിച്ചേരിയിൽ നിന്ന് സിബിഐ ആണ് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഇന്ത്യൻ ആർമിയിലായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു. സിബിഐ ഇവരെ പിടികൂടി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. 2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയായ രഞ്ജിനിയും രണ്ട് പെൺകുഞ്ഞുങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer