Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

30 ലക്ഷത്തോളം വിലവരുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി; പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: മുക്കാൽ ലക്ഷം നിരോധിത ഉൽപ്പന്നങ്ങൾ പോലീസും എക്സൈസും ചേർന്നുള്ള സംയുക്ത പരിശോധനയിൽ പിടികൂടി. 30 ലക്ഷത്തോളം രൂപയുടെ 75,000 പാക്കറ്റ് ഹാൻസ് ചാലിശ്ശേരിയിലെ സ്വകാര്യ വാടക കെട്ടിടത്തിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നത്തേരി പ്രദേശത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. നൂറോളം ചാക്കുകളിൽ നിറച്ച നിലയിൽ കണ്ടെത്തിയ ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
Read more

പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക സി.പി.എം പ്രവർത്തകനും സിനിമ മേക്കപ്പ് കലാകാരനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ചെങ്ങമനാട് പൊലീസ് കേസിൽ എഫ്ഐആർ തയ്യാറാക്കിയതോടെയാണ് സുബ്രഹ്മണ്യൻ ഒളിവിൽ പോയത്. സിപിഎം ഇയാളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് പ്രാദേശികമായി കോൺഗ്രസ് അടക്കം കുട്ടിയുടെ കുടുംബവും മുന്നോട്ടുവന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സി.പി.എം ബ്രാഞ്ച് […]
Read more

നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ കേസില്‍ […]
Read more

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

തിരുവനന്തപുരം: വീടിനുള്ളിൽ യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ആതിരയെ വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഇൻസ്റ്റഗ്രാം വഴി […]
Read more

വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പ്രവർത്തകനായ അരുൺ ബി. മോഹനാണ് പോലീസ് പിടിയിലായത്. കലാ രാജുവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ അരുൺ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരുണിന് പുറമെ മറ്റ് ചില പ്രവർത്തകരുടെ അറസ്റ്റും തിങ്കളാഴ്ചയുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ശനിയാഴ്ചയാണ് എൽ.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ കൗൺസിലറെ സി.പി.എം. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം. ഏരിയ […]
Read more

പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ദില്ലി: പത്തനംതിട്ട കൂട്ടബലാൽസം​ഗ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും ഇതിനോടകം നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നി‍ർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരി​ഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് ആക്രമിച്ച് നാട്ടുകാർ

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി. വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവലുള്ളത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 6 മണിയോടെയാണ് സംഭവം.വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവുമാണ് തകർത്തത്. ഋതുവിന്റെ മാതാപിതാക്കളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ, കൊലക്കേസിൽ ഋതു അറസ്റ്റിലയ ശേഷം ഇവർ ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ പൊലീസ് അന്വേഷണം […]
Read more

ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ചു, കൂലിപ്പണിയെടുത്ത് മകനെ വളർത്തി; സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിന്റെ മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് അമ്മയെ മകൻ ദാരുണമായി കൊലപ്പെടുത്തിയത്. ആഷിഖിന് […]
Read more

തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊന്നു

താമരശ്ശേരി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം മുതൽ […]
Read more

വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി അറസ്റ്റിൽ

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിൽ മതസ്പർധയോടെ ദമ്പതികളോട് സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിക്കുകയായിരുന്നു. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer