Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

കർണാടകയിൽ യുവാവിനെ കടയിൽകയറി വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും

തൃശൂർ: ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് ആല സ്വദേശി വിജയ് ഭവനിൽ ദയാലാലിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ.മിനി 27 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2023ൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയശേഷം സഹായിയായി ചമഞ്ഞ് കൂടെക്കൂടി പീഡിപ്പിച്ചെന്നാണു കേസ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ […]
Read more

ഹണിട്രാപ്പ് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ഹണി ട്രാപ് തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്. ടെക്നോപാർക്കിൽ ആനിമേഷൻ വിദ്യാർഥിയായ ഇയാളും സംഘത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ ആറോളം പേർ നേരത്തെ അറസ്റ്റിലായിരുന്നു. മാറനല്ലൂർ രാജ്ഭവനിൽ അനുരാജിനെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കാറും […]
Read more

വാക്കുതര്‍ക്കത്തില്‍ തുടങ്ങി കൊലപാതകത്തില്‍ കലാശിച്ച സംഭവം; കോടതി ശിക്ഷ വിധിച്ചു

വയനാട്: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ കോൺക്രീറ്റ് കട്ടകൊണ്ട് അയൽവാസിയുടെ തലയ്ക്കടിച്ച കേസിൽ വിധി. വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. അയല്‍വാസി തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ കോടതി അഞ്ച് വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. […]
Read more

വിവാഹാലോചന; യുവാവിനെ കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസ്

പത്തനംതിട്ട: പന്തളത്ത് വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് യുവതിക്കെതിരെ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂർ മൂർത്തിയത്ത് ദേവിക ആർ.നായർക്കെതിരെയാണ്(26) കേസ്. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകൻ മാട്രിമോണിയൽ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈൽ ഇയാൾ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടർന്ന്, ഇവരുടെ വിശ്വാസവും താൽപര്യവും മനസിലാക്കിയ യുവതി അമ്മയ്ക്ക് കാന്സറാണെന്നു പറഞ്ഞ് യുവാവിനെയും അമ്മയെയും പറഞ്ഞു വിശ്വസിപ്പിച്ചു. ആശുപത്രിയിൽ അടയ്ക്കാനാണെന്ന് പറഞ്ഞു 1,76,500 രൂപ ഇവരിൽ നിന്നും പലതവണയായി […]
Read more

അമ്മയെ ആക്രമിച്ചു, അച്ഛനെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പ്രായമായ പിതാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. തെക്കേക്കര ചൂരല്ലൂർ സ്വദേശി തടത്തിൽ തെക്കതിൽ ശ്രീധരനെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകന്‍ ശ്രീലാൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 23ന് പുലർച്ചെ 5.40ഓടെ ആയിരുന്നു സംഭവം. നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന മോഷണക്കേസിൽ ശ്രീലാൽ ഉൾപ്പെടുകയും ഈ കേസിൽ ജാമ്യം എടുക്കുന്നതിന് കോടതിയിൽ നിന്ന് ശ്രീലാലിന് നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്നതിന് ജാമ്യക്കാരായി ചെല്ലണമെന്നും വക്കീൽ ഫീസിനുള്ള പൈസ […]
Read more

പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവ൦; ഒരാൾ അറസ്റ്റിൽ

ബംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറച്ച് ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണൻ ആണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം അറസ്റ്റിലായത്. കാറോടിച്ച് വരികയായിരുന്ന യുവാവ് റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് സമീപം വാഹനം നിർത്തി. താൻ നൃത്താധ്യാപകനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഡാൻസ് ക്ലാസിന് താത്പര്യമുണ്ടെന്ന് പെൺകുട്ടി അറിയിച്ചതോടെ വിവരങ്ങൾ പറയാനെന്ന പേരിൽ കാറിൽ കയറ്റി. കുട്ടി കാറിൽ കയറിയതും ഡോർ ലോക്ക് […]
Read more

ഹരിയാനയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉത്തരാഖണ്ഡിൽ നിന്നുള്ള 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമടങ്ങിയ കുടുംബമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രം ജീവനോടെ ഉണ്ടായിരുന്നു. അദ്ദേഹത്ത ഉടൻ […]
Read more

എം.എൽ.എ ഓഫീസിൽ വെച്ച് കൂട്ടബലാത്സംഗം; ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

കർണാടക: ബംഗളുരുവിൽ ബിജെപി എംഎൽഎയുടെ നേരെ കടുത്ത പീഡന പരാതി. എം എൽ എ യുടെ നേതൃത്വത്തിൽ തന്നെ കൂട്ടബലാത്സംഗം ചെയ്യിപ്പിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ദേഹത്ത് മാരകവൈറസ് കുത്തിവെക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. ബിജെപിയുടെ രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്‌നയ്‌ക്കെതിരെ ബിജെപി പ്രവർത്തക കൂടിയായ നാൽപ്പതുകാരിയുടെ പരാതിയെ തുടർന്ന് ബെംഗളൂരു പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുനിരത്‌ന എംഎൽഎ, വാസന്ത, ചെന്നകേശവ, കമൽ എന്നിവരാണ് കേസിലെ പ്രതികൾ. 2023 ജൂൺ 11-ന് മാതിക്കെരെയിലെ ജെ.പി […]
Read more

തിരുവാങ്കുളത്ത് കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് വീടിനുള്ളിൽ വെച്ചുതന്നെയെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞുവെന്നും പോലീസ് കൂട്ടിച്ചേർത്തു. പോസ്റ്റ്‌‍മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണായകമായെന്നും അത് കൂടാതെ മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ സൂചനകളുടെ […]
Read more
Advertisement
WhiteswanTV Footer