Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

‌തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായി 17കാരിയെ കൊലപ്പെടുത്തി സഹപാഠി

ഭോപ്പാല്‍: തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായി 17കാരിയെ കൊലപ്പെടുത്തി സഹപാഠി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുളള അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്.
Read more

മംഗളൂരു സുഹാസ് ഷെട്ടി വധം: ഗുണ്ടാ കുടിപ്പകയെന്ന് സൂചന

മംഗളൂരു: മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് കണ്ടെത്തൽ. ഇതേതുടർന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തെന്ന് വിവരം. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
Read more

ആലുവയിൽ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് വടിവാളുകൊണ്ട് വെട്ടേറ്റു

കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധാരണയായി ബസ്സ്റ്റാന്റ് പരിസരത്ത് തർക്കങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരുക്കേറ്റു.
Read more

AAP നേതാവിന്റെ മകള്‍ കാനഡയില്‍ മരിച്ചനിലയില്‍; വിദ്യാര്‍ഥിനിയെ കാണാതായത് മൂന്നുദിവസം മുമ്പ്

ഓട്ടവ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ മകളെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളേജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി(21)യെയാണ് ഓട്ടവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കാനഡയിലെ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭ‍ർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജീവപര്യന്തത്തിനോപ്പം പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തിന് വേണ്ടി 52-കാരിയായ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് […]
Read more

കളള്ഷാപ്പിലെ തർക്കം; തൃശ്ശൂരിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ

തൃശ്ശൂ‍ർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വിഷ്ണു ഒളിവിൽ പോയിരുന്നു.
Read more

മദ്യപിച്ച് തർക്കം; തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശ്ശൂരിൽ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ ആനന്ദപുരം ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിലാണ് കൊല നടക്കുന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു.
Read more

കോട്ടയത്തെ ഇരട്ടക്കൊല; മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ

കോട്ടയം: കോട്ടയം തിരുവാതുക്കൽ ദമ്പതികളുടെ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മൃതദേഹങ്ങള്‍ വിവസ്ത്രമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തി. അതേസമയം വീട്ടിലെ നായയെ അവശനിലയിൽ പൊലീസ് കണ്ടെത്തി. വീടിന്റെ പിന്നിലെ വാതിൽ തകർത്ത നിലയിലായിരുന്നു. അമ്മിക്കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തത്. മുഖത്ത് ആയുധം കൊണ്ടുള്ള മുറിവുകളുണ്ട്. മുൻപ് ഇവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ചുറ്റിപ്പറ്റിയാണ് […]
Read more

നായ്ക്കുഞ്ഞിനെ വാങ്ങാൻ പണം നൽകിയില്ല; ഛത്തീസ്ഗഡിൽ വൃദ്ധ മാതാവിനെ കൊന്ന് മകൻ

ഛത്തീസ്​ഗഢ്: ഛത്തീസ്ഗഡിലെ റായ്പുരിൽ അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയല്ലെന്നാരോപിച്ചാണ് അതിദാരൂണമായ കൊലപാതകം നടന്നത്. സംഭവത്തിൽ 45കാരനായ പ്രദീപ് ദേവഗണിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗണേഷ് ദേവിയെന്നാണ് അമ്മയുടെ പേര്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ രാമേശ്വരി ചികിത്സയില്‍ തുടരുകയാണ്. അപകടനില തരണം ചെയ്തെന്നാണ് വിവരം. പ്രദീപിന്റെ മകനാണ് കൊലപാതകം നേരിട്ട് കണ്ടത്. കൊലപാതക സമയം പ്രദീപിനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം […]
Read more

‘ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജിന്റെ നിർദ്ദേശ പ്രകാരം’; മൊഴി നൽകി അലുവ അതുൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രധാന മൊഴിയുമായി പ്രതി അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് പറഞ്ഞിട്ടാണെന്നും പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അലുവ അതുലിൻ്റെ വെളിപ്പെടുത്തൽ. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്. ഇതിനൊടുവിലാണ് സന്തോഷിനെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനം എടുത്തതെന്നാണ് പ്രതികളുടെ മൊഴി. ഇന്നലെയാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
Read more
Advertisement
WhiteswanTV Footer