Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

അതിർത്തി തർക്കം: വയോധികനെ അയൽവാസി കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികനെ അയൽവാസി കുത്തിക്കൊന്നു. മാവിളക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ശശിയാണ് ( 70 ) മരിച്ചത്. അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അയൽവാസി സുനിൽ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടി ഭാര്യയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് : മീററ്റിൽ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തി . ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നാണ് സൗരഭ് രജ്പുത് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. കൊലപാതക്കത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഒരു പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ ഇട്ട് സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രണയിച്ച് വിവാഹിതരായ മുസ്ക്കാനും സൗരഭും മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്. […]
Read more

കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: കൊല്ലം താന്നിയിൽ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. താന്നിയിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ്, ഭാര്യ സുലു എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. അജീഷിന് അടുത്തിടെ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ പൊലീസ് ഇന്ന് തെളിവെടുപ്പിന് എത്തിക്കും. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.
Read more

ഹോളിയ്ക്ക് വർണപ്പൊടികൾ ദേഹത്ത് എറിയുന്നത് തടഞ്ഞു; രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി തനിക്ക് നേരെ കളര്‍ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹന്‍സ് രാജ് എന്ന 25കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോട റാല്‍വാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങള്‍ക്കായി ലൈബ്രറിയിലെത്തിയത്. ലൈബ്രറിയില്‍ മത്സര പരീക്ഷകള്‍ക്കായി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹന്‍സ് രാജിന്റെ അടുത്തേക്ക് വര്‍ണപ്പൊടികളുമായി പ്രതികളെത്തി. ഇവരോട് ദേഹത്തേക്ക് വര്‍ണപ്പൊടികള്‍ വിതറരുന്ന് ഹന്‍സ് രാജ് പറഞ്ഞു. ഇതില്‍ പ്രകോപിതനാകുകയും ഹന്‍സ് രാജിനെ മൂവരും ചേര്‍ന്ന് ആദ്യം […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല; മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പൊലീസ് അഫ്‌സാനെ കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പൊലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. അതേസമയം, ആശുപത്രി വിട്ട അഫാന്റെ മാതാവ് ഷെമി അഗതിമന്ദിരത്തിലാണ്.
Read more

സ്വത്ത് തർക്കം; ഭാര്യാമാതാവിനെയും സഹോദരിയെയും യുവാവ് വെട്ടി പരിക്കേൽപിച്ചു

കോട്ടയം: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു.വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആദര്‍ശ് പീതാംബരനെ (കണ്ണന്‍-40) പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴിന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കേസിൻ്റെ രണ്ടാം ഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. അഫാന്റെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാന്‍ താന്‍ ചെയ്ത ക്രൂരതകള്‍ പൊലീസിനോട് വിവരിച്ചത്. അഫാന്റെ അച്ഛന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിവിധയിടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് […]
Read more

ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

ഇടുക്കി: നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് മാള്‍ഡ സ്വദേശിനി സരസ്വതിയെയാണ് കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രാജേഷ് എന്നയാളാണ് കൊല ചെയ്തത്. ഇന്നലെ ഇരുവരും താമസിക്കുന്ന വീടിനുള്ളില്‍വെച്ച് രാജേഷ് മദ്യപിച്ചിരുന്നു. ഇതെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സരസ്വതിയെ ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രാജേഷ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുറ്റത്ത് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഇരുവരും കൊമ്പയാറില്‍ ജോലിക്ക് എത്തിയത്.
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടര്‍മാരുടേയും വിലയിരുത്തല്‍. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് അഫാന്‍ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer