ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിൽ എത്തിയില്ല; ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്ന ഇറാനിയൻ എണ്ണക്കപ്പൽ ‘പിങ് ഷുൻ’ അവസാന നിമിഷം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത് പണമടയ്ക്കൽ നിബന്ധനകളിൽ ഉണ്ടായ മാറ്റം മൂലമാണെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ വാഡിനാർ തുറമുഖത്തേക്ക് ആറു ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി എത്തിയിരുന്ന കപ്പലാണ് ഡോംഗിയിങ് തുറമുഖത്തേക്ക് ദിശ മാറ്റിയത്. സാധാരണയായി എണ്ണ ഇടപാടുകൾക്ക് 30 മുതൽ 60 ദിവസം വരെ ക്രെഡിറ്റ് കാലാവധി ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ മുൻകൂർ പണമടയ്ക്കുകയോ ഉടൻ സെറ്റിൽമെന്റ് നടത്തുകയോ ചെയ്യണമെന്ന ആവശ്യമാണ് […]
Read more

