Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കോട്ടയത്ത് അമ്മയും രണ്ട് മക്കളും പുഴയില്‍ ചാടിമരിച്ചു

കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടിമരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളുമാണ് മരിച്ചത്. കുട്ടികളുമായി ജിസ്മോള്‍ പുഴയില്‍ ചാടുകയായിരുന്നെന്നാണ് വിവരം. മുത്തോലി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ജിസ്മോള്‍. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. ഉച്ചയോടെ പുഴയില്‍ ചാടിയ ജിസ്മോളെയും മക്കളെയും നാട്ടുകാര്‍ ഉടന്‍ കരയ്ക്കെത്തിക്കുകയും കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍

തൃശ്ശൂര്‍: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി മേഖലയില്‍ ആര്‍ ആര്‍ ടി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത്. കളക്ടര്‍ സ്ഥലത്തെത്താതെ കാട്ടാന ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാരോ വനം വകുപ്പോ […]
Read more

വീട്ടിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയില്‍ വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. ഷോക്കേറ്റ് നിലത്ത് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പ്രഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Read more

പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

പത്തനംതിട്ട: ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. കഴിഞ്ഞ ഒരു മാസമായി രതീഷ് അനധികൃതമായി അവധിയിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടർന്ന് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് രതീഷിനെതിരേ റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

റോളര്‍ കോസ്റ്ററില്‍നിന്ന് വീണു; ഡല്‍ഹിയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കിലുണ്ടായ റോളര്‍ കോസ്റ്റര്‍ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹി സ്വദേശിനിയായ പ്രിയങ്കയാണ്(24) മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍പാര്‍ക്കില്‍വെച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് പ്രിയങ്കയ്ക്കൊപ്പം പ്രതിശ്രുത വരന്‍ നിഖിലുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പ്രിയങ്കയും നിഖിലും അമ്യൂസ്മെന്റ് പാര്‍ക്കിലെത്തിയത്. വൈകുന്നേരം ആറുമണിയോടെ ഇരുവരും റോളര്‍ കോസ്റ്ററില്‍ കയറി. ഊഞ്ഞാല്‍ ഏറ്റവും ഉയരത്തിലെത്തിയപ്പോള്‍ പ്രിയങ്കയെ താങ്ങിയിരുന്ന സ്റ്റാന്‍ഡ് തകരുകയും പ്രിയങ്ക നിലത്തേക്ക് പതിക്കുകയുമായിരുന്നു. താഴെവീണ പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു. […]
Read more

താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളടുടെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ ഈ മാസം എട്ടിന്

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷയില്‍ ഈ മാസം എട്ടിന് വിധി പറയും. ആറു പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യുഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് നടന്നതെന്നും. വിദ്യാര്‍ഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിനു തെളിവാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചു. പ്രയാപൂര്‍ത്തിയാകാത്തതിനാല്‍ […]
Read more

കൊല്ലം അഞ്ചലില്‍ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലില്‍ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. അറക്കല്‍ മലമേല്‍ സ്വദേശി അരുണാണ് മരിച്ചത്. അറക്കല്‍ മലക്കുട ഉത്സവത്തിന്റെ കുതിരയെടുപ്പിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വിദേശത്ത് ജോലി ഉണ്ടായിരുന്ന അരുണ്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ വന്നതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകട മരണത്തിന് അഞ്ചല്‍ പൊലീസ് കേസ് എടുത്തു.
Read more

വേനല്‍ കനത്തു; കേരളത്തില്‍ 106 പശുക്കളും 12 എരുമകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഫാന്‍ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി […]
Read more

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

പീരുമേട്: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പീരുമേട് പാമ്പനാര്‍ സ്വദേശി സ്റ്റാന്‍സിലാവോസാണ് (68) മരിച്ചത്. കുമളിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ബസ് വരുന്നതുകണ്ട് ഓടി മാറാന്‍ ശ്രമിച്ച സ്റ്റാന്‍സിലാവോസിനെ ഇടിച്ച ശേഷം ബസ് മുന്‍പോട്ടുനീങ്ങി നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിന്റെ വശത്തായി വലിയ കുഴിയും ഇതിന് സമീപത്തായി 11 […]
Read more

ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു

ലോസ്ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചല്‍സിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ല്‍ അദ്ദേഹത്തിന് തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നതായി മകള്‍ പറഞ്ഞു. 90 കളില്‍ ഹോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായിരുന്നു കില്‍മര്‍. ടോപ്പ് ഗണ്‍ (1986) എന്ന ചിത്രത്തില്‍ സഹനടനായി അഭിനയിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1991-ല്‍, ഒലിവര്‍ സ്റ്റോണിന്റെ ദി ഡോര്‍സില്‍, ജിം മോറിസണായി വേഷമിട്ടതും കില്‍മറിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer