മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ടാപ്പിങ് തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ. മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഏതാണ് സംശയത്തിന് ഇടയാക്കിയത്. വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നത്തിലും വ്യക്തതയില്ല. ടാപ്പിങ്ങിനിടെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.




