Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: മുതിർന്ന സിപിഎം നേതാവും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ മുൻ മാനേജരായും പ്രവർത്തിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ: താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

എറണാകുളത്ത് ബിബിഎ വിദ്യാര്‍ത്ഥിയെ പിജിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ആബിനറുടെ അച്ഛനും അമ്മയും വിദേശത്താണ്.
Read more

ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു. പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വി​ദ്യാർത്ഥികൾ വന്ന് തിരക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി […]
Read more

കോട്ടയത്തെ ദമ്പതികളുടെ മരണം; മൃതദേഹങ്ങളുടെ കഴുത്തിനും ശരീരത്തിലും മുറിപ്പാടുകൾ

കോട്ടയം: പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ ബുധനൂർ എണ്ണയ്ക്കാട് ചാത്തേൽ സാജൻ മാത്യു (34)യും ഭാര്യ അനുഷ (29)യുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ വീട്ടിൽ സുരക്ഷിതമായി കണ്ടെത്തി. കിടപ്പുമുറിയിൽ കഴുത്തിലും ശരീരത്തിലും മുറിവേറ്റ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുനില വീടിന്റെ മുകളിലെ നിലയിലാണ് ഇവർ വാടകയ്ക്ക് […]
Read more

പേരക്കുട്ടികളുടെ ഊഞ്ഞാലിൽ ജീവിതമൊടുക്കി ദമ്പതികൾ

പാലക്കാട്: വാർധക്യസഹജമായ അസുഖങ്ങളും മാനസിക വിഷമവും കാരണം ദമ്പതികൾ ഒരേ കയറിൽ ജീവനൊടുക്കി. പേരക്കുട്ടികൾ ആടിക്കളിച്ചിരുന്ന ഊഞ്ഞാലിന്റെ കയറിൽ തൂങ്ങി അയ്യപ്പനും ഭാര്യ കല്യാണിക്കുട്ടിയും ആത്മഹത്യ ചെയ്തു. മണ്ണാർക്കാട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ഒരേ കയറിന്റെ രണ്ടറ്റങ്ങളിലായി തൂങ്ങി മരിച്ചതാണെന്ന് കണ്ടെത്തി. മഞ്ചേരിയിലും നാട്ടുകല്ലിലും നാലുചക്ര വാഹന വർക്‌ഷോപ്പുകളിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന അയ്യപ്പൻ വർഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. പിന്നീട് മൂന്ന് ആൺമക്കളും അതേ തൊഴിൽ മേഖല തന്നെയാണ് തിരഞ്ഞെടുത്തത്. വാർധക്യം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ അയ്യപ്പൻ […]
Read more

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസുള്ള കുട്ടിയെ സുരക്ഷിത നിലയിൽ കണ്ടെത്തി. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുടമ എത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവരെ താമസിക്കാൻ എത്തിച്ചയാളുമായി ബന്ധപ്പെട്ടു. അയാൾ എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് […]
Read more

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാടാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം.
Read more

ദേവർഷോലയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

നിലമ്പൂര്‍: നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല.
Read more

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണപ്പെട്ടത്.
Read more
Advertisement
WhiteswanTV Footer