Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് വയസുള്ള കുട്ടിയെ സുരക്ഷിത നിലയിൽ കണ്ടെത്തി. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുടമ എത്തിയപ്പോൾ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവരെ താമസിക്കാൻ എത്തിച്ചയാളുമായി ബന്ധപ്പെട്ടു. അയാൾ എത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് ഹാളിൽ ദമ്പതികൾ മരിച്ചുകിടക്കുന്നത് കണ്ടത്.

ഒരു ആഴ്ച മുമ്പാണ് സാജനും അനീഷയും വാടകയ്ക്ക് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്. ഇവർ താമസമാക്കിയതിന് ശേഷം വീട്ടിനുള്ളിൽ നിന്നു പലപ്പോഴും ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ദമ്പതികൾ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന വിവരവും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവസ്ഥലത്ത് ബലപ്രയോഗത്തിന്റെ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊൻകുന്നം പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer