Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കോഴിക്കോട് ഉത്സവ പറമ്പില്‍ മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പിലാശ്ശേരിയിലെ ഉത്സവപ്പറമ്പില്‍ നിന്ന് മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ്. കളരിക്കണ്ടി സ്വദേശി ബാബു ആണ് മരിച്ചത്. തലയില്‍ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്സവപ്പറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ ചിലര്‍ ഉത്സവപ്പറമ്പില്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ […]
Read more

കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസുകാരൻ സഹപാഠിയെ അടിച്ചുകൊന്നു

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച ശേഷം വിദ്യാർഥികൾ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥി ഇരുമ്പുവടിയുമായി ഡോർമിറ്ററിയിൽ കയറി എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാൾ മരിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാർഥികളെ ആക്രമിച്ചതിന് […]
Read more

ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡുരംഗ അലിയാസ് ചന്ദ്രുവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തായ സുമലതയെയും അവളുടെ മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സുമലതയും ചന്ദ്രുവും അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് സുമലത ചോദ്യം ചെയ്തതോടെയാണ് തർക്കം ഉണ്ടായതെന്നാണ് പറയുന്നത്. ഈ […]
Read more

ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്നു; പ്രതി പിടിയിൽ

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്ന കേസിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ ബിരൂർ സ്വദേശി പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ബിരൂർ സ്വദേശി ഷാഫിയെ പോലീസ് പിടികൂടിയത്. സ്വർണലേലത്തിൽ വിലകുറച്ച് ആഭരണങ്ങൾ ലഭിക്കാമെന്ന് പറഞ്ഞാണ് ഷാഫി പുട്ടരാജുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. ലേലത്തിൽ പങ്കെടുക്കാൻ രണ്ടരലക്ഷം രൂപയുമായി പുട്ടരാജു ഫെബ്രുവരി 19-ന് രാവിലെ 11 മണിയോടെ ഷാഫിക്കൊപ്പം ബൈക്കിൽ പുറപ്പെട്ടു. എന്നാൽ ഇയാളെ ഹൊന്നവള്ളിയിലെ വനമേഖലയിലേക്ക് കൊണ്ടുപോയ ഷാഫി കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി പണം […]
Read more

പത്താംക്ലാസ് വിദ്യാർഥിനി കുളത്തിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘയാണ് മരിച്ചത്. സംഭവസമയം സുരേഷ് വിദേശത്തായിരുന്നു. അമ്മയും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. അനഘയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ കുളക്കടവിൽ ചെരിപ്പ് കണ്ടെത്തിയത്. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിൻകര മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മാരായമുട്ടം പോലീസ് […]
Read more

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിന് ഭർത്താവ് വഴക്കിട്ടു; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യ (27)യാണ് കളനാശിനി കഴിച്ച് മരിച്ചത്. വ്യാഴാഴ്ച വീട്ടിൽ വിളമ്പിയ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ തർക്കമുണ്ടായത്. മൂന്ന് ദിവസം മുൻപ് പാകം ചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതിനെച്ചൊല്ലി രംഗസ്വാമി കാവ്യയുമായി വഴക്കുണ്ടാക്കിയതായാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ഇയാൾ കാവ്യയെ രൂക്ഷമായി ശാസിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. തർക്കത്തിന് പിന്നാലെ വീട്ടിൽ കാർഷിക […]
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്‌ക്വാൻഡോ താരത്തിന് ദാരുണാന്ത്യം

പാലക്കാട്: ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ തെയ്‌ക്വാൻഡോ താരമായ ഷിഹാഫ് ഷേക്ക് (25) മരിച്ചു. മുതലമട ചുള്ളിയാർമേട് സ്വദേശിയായ ഷിഹാഫ് സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ലോറി എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങിയതായാണ് വിവരം. സംസ്ഥാന തല തെയ്‌ക്വാൻഡോ മത്സരങ്ങളിൽ സ്വർണം നേടിയിട്ടുള്ള ഷിഹാഫ് പിന്നീട് ദേശീയ തല […]
Read more

ഫോണിന്റെ ഡിസ്പ്ലെ തകരാറിലായതിൽ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി

കാസർകോട്: മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരന്റെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിനിയായിരുന്നു. ചില ദിവസങ്ങൾക്ക് മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ തകരാറിലായിരുന്നു. ഇത് നന്നാക്കി നൽകണമെന്ന് പൂജ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വീട്ടുകാർക്ക് അത് ഉടൻ ശരിയാക്കാൻ സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് […]
Read more

മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമം

ഇൻഡോർ: മധ്യപ്രദേശിൽ 16-കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല എന്നയാളാണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ഈ വർഷം ജനുവരിയിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഭരതിനെ ഗുഡ്ഡ പട്ടേൽ യാതൊരു പ്രകോപനവും ഇല്ലാതെ വടികൊണ്ട് ആക്രമിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ നിലത്ത് വീണ ഭരതിന്റെ തലയിൽ പിന്നീട് ചുറ്റിക കൊണ്ട് വീണ്ടും അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിനിടെ ബഹളം കേട്ട് […]
Read more

ജാസ്‌ലിയയുടെ മരണം; ഒളിവിലായിരുന്നു ഡോ. സിറിയക് പിടിയിൽ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്. പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും നടത്തിയതോടെ സിറിയക് പി. […]
Read more
Advertisement
WhiteswanTV Footer