Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമെന്നാണ് നിലവിൽ സംശയിക്കുന്നത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന രജീവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, രാജീവിന്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് […]
Read more

കുവൈത്തിൽ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരിക്ക് ദാരുണാന്ത്യം

കുവൈത്ത്‌ സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈത്തിൽ ഒരു മരണം. കുവൈറ്റ് സിറ്റിയിൽ നടന്ന ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരിയാണ് മരിച്ചത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. ഇതോടെ കുവൈത്തിൽ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഡ്രോണുകളുടെ അവശിഷ്‌ടങ്ങൾ പതിച്ചാണ് ആളുകൾക്ക് പരിക്കേൽക്കുന്നത്. നിരവധി ആക്രമണങ്ങൾ ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു. ഇറാന്റെ ഒമ്പത് ഡ്രോണുകൾ തകർത്തെന്ന് സൗദിയും വ്യക്തമാക്കി. ഇന്നലെ, ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്തിൽ രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. […]
Read more

സംസ്ഥാനത്ത് 86 സീറ്റുകൾ വിജയിച്ച് യുഡിഫ് അധികാരത്തിലെത്തും : ശശി തരൂർ എം പി

ചെന്നൈ : വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.കുറഞ്ഞത് 85 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ വികസന മുരടിപ്പിനെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിനൊപ്പം ‘m’ എന്ന അക്ഷരം ചേര്‍ത്ത് ‘കേരളം’ എന്ന് മാറ്റിയതല്ലാതെ കാര്യമായ വികസനമൊന്നും നടന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഇത് […]
Read more

തിരുവനന്തപുരത്ത് വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി ആണ് മരിച്ചത്. വർഷങ്ങളായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയെ തുടർന്നുണ്ടായ മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടിരുന്നതിനിടെ ഉച്ചയോടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് നളിനകുമാരി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് വീടിന് പുറകിലുള്ള പറമ്പിൽ വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നളിനകുമാരിയെ […]
Read more

ഇറാൻ സംഘർഷം; വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിരീകരിച്ചു. ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികരാണ് മരണപ്പെട്ടത്. ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിംഗ് വ്യക്തമാക്കി. കപ്പലുകളും നാവികരും സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക കൺട്രോൾ റൂം തുറന്നതായും അറിയിച്ചിട്ടുണ്ട്. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് […]
Read more

വാനിന് പിന്നിൽ ബസിടിച്ച് അപകടം; 6 പേർ മരിച്ചു

ലക്ക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ വാനിന് പിന്നിൽ ഡബിൾ ഡെക്കർ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാനിലാണ് അപകടം സംഭവിച്ചത്. വാനിൽ ആകെ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. രാവിലെ ഏകദേശം 4.20ഓടെയാണ് അപകടം നടന്നത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്ന് മുതൽ നാല് വരെ കുട്ടികളും ഉണ്ടായിരിക്കാമെന്നാണു പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ എസ്എൻ […]
Read more

കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: പതിനൊന്നാം മൈലിനു സമീപം പള്ളിക്കവലയിൽ കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് മുട്ടത്തി പറമ്പ് വീഴാശ്ശേരികരി വീട്ടിൽ വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്. ക്ഷേത്രങ്ങളിൽ പൂ അലങ്കരിക്കുന്ന ജോലിയായിരുന്നു ഇരുവർക്കും. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.
Read more

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: സ്കൂളിൽനിന്നു കാറിൽ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെൺമക്കൾക്ക് വിഷംചേർത്ത ജ്യൂസ് നൽകിയശേഷം അച്ഛൻ ജീവനൊടുക്കി. ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രി മൂത്തമകളും മരണപെട്ടു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികൾക്കു നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക […]
Read more

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 2 പേർ അറസ്റ്റിൽ

കൊച്ചി: അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റത്തെ തുടർന്നുള്ള ആക്രമണത്തിലാണ് കൊലപാതകം നടന്നത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതാപചന്ദ്ര ബർമൻ (53) ആണ് കൊല്ലപ്പെട്ടത്. ഇൻസ്പെക്ടർ വി രാജേഷ് കുമാർ, എസ്ഐ ചിത്തു ജി, സീനിയർ സിപിഒ മാരായ നൗഫൽ, അരുൺ കരുണൻ […]
Read more

ബെംഗളൂരുവിലെ വീട്ടിൽ അഴുകിയനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: വാടകവീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവിങ്ടുഗദർ പങ്കാളിയെ കസ്റ്റഡിയിലെടുത്തു. ഹാസൻ സ്വദേശി മോഹൻ കൃഷ്ണയെയാണ് (29) ബെംഗളൂരു മഞ്ജുനാഥ നഗറിലെ വിജയലക്ഷ്മി ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കൈകാലുകൾ കെട്ടിയ നിലയിലാണ് ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെടുത്തത്. മോഹൻ കൃഷ്ണയ്ക്ക് ഒപ്പം താമസിച്ചിരുന്ന ഉർവശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യാ ഭർത്താക്കാന്മാരെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് ഇരുവരും വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമ നാഗരാജ് ഇവിടെ എത്തിയിരുന്നുവെങ്കിലും വാതിൽ പൂട്ടിയ നിലയിൽ […]
Read more
Advertisement
WhiteswanTV Footer