Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

യുഎസ്-ഇസ്രയേൽ ആക്രമണം; ഇറാനിൽ 555 പേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: യുഎസ്–ഇസ്രയേൽ സംയുക്ത സൈനികാക്രമണം രണ്ടുദിവസമായി തുടരുന്നതിനിടെ ഇറാനിൽ കുറഞ്ഞത് 555 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സന്നദ്ധസംഘടനയായ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ടെലഗ്രാമിലൂടെ മരണസംഖ്യ പുറത്തുവിട്ടത്. രാജ്യത്തെ 131 നഗരങ്ങൾ ആക്രമണത്തിൽ ബാധിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. ആക്രമിത മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി റെഡ് ക്രസന്റ് അറിയിച്ചു. രാജ്യവ്യാപകമായി ഒരു ലക്ഷത്തിലധികം വോളണ്ടിയർമാർ ജാഗ്രതയിൽ തുടരുന്നുവെന്നും, മാനുഷിക സഹായം, മെഡിക്കൽ പിന്തുണ, സാമൂഹിക-മാനസിക സഹായം എന്നിവ നൽകാൻ ലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർ സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ, ലെബനനിൽ […]
Read more

നാഗ്‌പുരിൽ വെടിമരുന്ന്ശാലയിൽ ഉഗ്രസ്ഫോടനം; 17 മരണം

നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപം വെടിമരുന്ന് നിർമാണശാലയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് ദുരന്തം നടന്നത്. ഞായറാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സ്ഫോടനം. രാവിലെ ആറുമണിയ്ക്കുള്ള ഷിഫ്റ്റിൽ 35 തൊഴിലാളികൾ പ്ലാന്റിനകത്തുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖനനത്തിനായി ഉപയോഗിക്കുന്ന […]
Read more

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി ലൈജു (47) വിനെ സംഭവത്തിന് ശേഷം വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നെലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസ്സുളള മകനൊപ്പം താമസിച്ചിരുന്നത്. 10 […]
Read more

വാക്കുതർക്കം; ഭാര്യയെ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനെ കണ്ടെത്തുന്നതിനായി കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം നടന്നത്. ദമ്പതികൾക്കിടയിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും തർക്കത്തിനിടെ പ്രകോപിതനായ ലൈജു, ബിജിമോൾ കഴുത്തിൽ ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ച് മുറുക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇയാൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് […]
Read more

പറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരൂർ: മലപ്പുറം താനാളൂരിൽ പാറക്കുളത്തിൽ മീൻപിടിക്കുന്നതിനിടെ കുളത്തില്‍ വീണ് 2 വിദ്യാർത്ഥികൾ മരിച്ചു. താനാളൂർ അയ്യായ റോഡ് സ്വദേശികളായ വെള്ളിയത്ത് സമീറിന്റെ മകൻ അസ്ലഹ് (9), വരിക്കോട്ടിൽ മുനീറിന്റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. സ്കൂൾ അവധിയായതിനാൽ താനാളൂർ തൊട്ടിയിൽ കുണ്ടുകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കാനായി എത്തിയതായിരുന്നു കുട്ടികൾ. മീൻപിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ […]
Read more

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു; മകൻ ജീവനൊടുക്കിയ നിലയിൽ

റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നതെന്നാണ് വിവരം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ […]
Read more

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. […]
Read more

ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന് വേണ്ടി അച്ഛനെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം. പ്രതി വിനോദിന് ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയുമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. 2022 മെയ് 19 നാണ് പിതാവ് ആൻ്റണിയെ വിനോദ് കൊലപ്പെടുത്തിയത്. സമ്മാനം അടിച്ച ലോട്ടറി നൽകണമെന്ന ആവശ്യപ്പെട്ട് മകൻ സമീപിച്ചപ്പോൾ, പിതാവ് ആവശ്യം നിരസിച്ചത് ആണ് കൊലപാതകത്തിന് കാരണം.
Read more

കടുത്ത പനി ബാധിച്ച് ഹൈദരാബാദ് സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി

റിയാദ്: കഠിനമായ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും മൂലം ചികിത്സയിലായിരുന്ന ഹൈദരാബാദ് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൈദരാബാദ് ബന്ദ്ലഗുഡ സ്വദേശി സെയ്ദ് ശുഐബുള്ള ഹുസൈനി (38) ആണ് മരിച്ചത്. തീവ്രമായ പനി, തലവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ […]
Read more

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി. ഇവർ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ടിപ്പറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് ജെസ്സി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. […]
Read more
Advertisement
WhiteswanTV Footer