Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ആലപ്പുഴയിലെ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്തതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക്രമിച്ച് കയറിയതിന് സമ്പത്തിനെ ക്ഷേത്ര ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഞായറാഴ്ച വെെകിട്ടാണ് സമ്പത്ത് ശ്രീകോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് ആൾക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതും പൊലീസ് ചോദ്യം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ […]
Read more

കരമനയില്‍ കുടുംബവഴക്കിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കള്‍ക്കാണ് ഇന്നലെ ഇടഗ്രാമത്തില്‍ കുത്തേറ്റത്. സംഭവത്തില്‍ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. വഴക്ക് കത്തികുത്തില്‍ അവസാനിക്കുകയായിരുന്നു. കുത്തേറ്റ് […]
Read more

പാല്‍ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, സഹായി ചാടി രക്ഷപ്പെട്ടു

മാനന്തവാടി: വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാര്‍ (54) മരിച്ചു. സഹയാത്രികനായ സെന്തില്‍ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്ക് പതിച്ചു. മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവര്‍ സെന്തില്‍ കുമാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. […]
Read more

ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: തച്ചനാട്ടുകരയില്‍ സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ് ആണ് മരിച്ചത്. പൂവ്വത്താണി നടുവിലത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വ്യാഴാഴ്ചയാണ് സ്‌കൂളിലെ ഗോവണിയില്‍ നിന്നും വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read more

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കണ്ണൂര്‍: ബിജെപി നേതാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അരവഞ്ചാലിലെ പനയന്തട്ട തമ്പാന്‍ (57) ആണ് മരിച്ചത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും അരവഞ്ചാലിലെ വ്യാപാരിയുമാണ് മരിച്ച പനയന്തട്ട തമ്പാന്‍. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തവിടിശ്ശേരി സ്വദേശിയായിരുന്ന തമ്പാന്‍ ഏറെ നാളായില്ല അരവഞ്ചാലിലേക്ക് താമസം മാറിയിട്ട്. ഭാര്യ: ശ്യാമള. മക്കള്‍: ശ്വേത, കൃഷ്ണ, മൃദുല്‍ ലാല്‍.
Read more

കര്‍ണാടകയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

മൈസൂര്‍: കര്‍ണാടകയിലെ ബേഗൂരില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു മരണം. വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയില്‍ അബ്ദുല്‍ ബഷീര്‍ (54), സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ (28) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ബഷീറിന്റെ ഭാര്യ നസീമ, സഹോദരിയുടെ മകനും മരണപ്പെട്ട ജഫീറയുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷാഫി, ഷാഫിയുടെ മകന്‍ ഹൈസം ഹാനാന്‍ (1്) എന്നിവരെ മൈസൂര്‍ മണിപ്പാല്‍ […]
Read more

കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴ‍ഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറാമ്മ മുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെതുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണകാരണം വ്യക്തമല്ല.
Read more

ഗുഡ്സ് വാനിനെ മറികടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പിയില്‍ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്. പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞായിരുന്നു അപകടം. പുറകെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി. കനറാ ബാങ്കിലെ ജീവനക്കാരനാണ് അർജുൻ. അപകടത്തെ തുടർന്ന് ഓടികൂടിയവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read more

കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം […]
Read more

വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരുന്ന 22 കാരി മരിച്ചു

ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രസവം നടന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer