ഡെറാഡൂൺ: രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ചമഞ്ഞ് കോൺഗ്രസ് നേതാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത അമൃത്സർ സ്വദേശി ഗൗരവ് കുമാറിനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പദവികൾ വാഗ്ദാനം ചെയ്താണ് ഇയാൾ രാജ്യത്തുടനീളമുള്ള നേതാക്കളെ കബളിപ്പിച്ചത്. പാർട്ടിയിൽ പദവി വാഗ്ദാനം ചെയ്ത് ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് നേതാവ് ഭാവന പാണ്ഡെയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. . തെരഞ്ഞെടുപ്പ് ടിക്കറ്റുകളും പാർട്ടിയിൽ പദവികളും വാഗ്ദാനം ചെയ്ത് രാജ്യത്തുടനീളമുള്ള നിരവധി നേതാക്കളെ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു.
വിശ്വാസം പിടിച്ചു പറ്റാൻ ഇയാൾ മുതിർന്ന നേതാക്കളുടെ ശബ്ദം അടക്കം ഫോണിലൂടെ അനുകരിച്ചും വലയിലായ നേതാക്കളെ പറ്റിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ണ്ടാംനിര നേതാക്കളെ ഉന്നമിട്ടാണ് ഇത്തരം തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.


