Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Delhi

വെന്റിലേറ്ററില്‍ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

ദില്ലി: എയര്‍ഹോസ്റ്റസ് വെന്റിലേറ്ററില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെ പിടികൂടി. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വെന്റിലേറ്ററില്‍ കഴിയുന്ന എയര്‍ഹോസ്റ്റസ് ലൈംഗിക പീഡനത്തിന് ഇരയായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഏപ്രില്‍ ആറിന് പീഡിപ്പിക്കപ്പെട്ടെന്നാണ് എയര്‍ഹോസ്റ്റസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 13 ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞത്. പിന്നാലെ […]
Read more

”മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവർ”: മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: മുസ്‌ലിമുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഹരിയാനയിലെ ഹിസാറില്‍ നടന്ന പരിപാടിയിലാണ് മോദിയുടെ അധിക്ഷേപ പരാമർശം. വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി രം​ഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്നാണ് അദ്ദേഹം വിമർശിച്ചത്. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ […]
Read more

ഡല്‍ഹിയില്‍ യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിൽ യുവതിയെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയെയാണ് ഷഹ്ദാരയില്‍ ജിടിബി എന്‍ക്ലേവ് പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അര മണിക്കൂര്‍ മുന്‍പാണ് പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ജിടിബി എന്‍ക്ലേവ് പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് ഏകദേശം 20 വയസ് പ്രായം തോന്നിക്കും. ശരീരത്തില്‍ രണ്ട് വെടിയേറ്റ മുറിവുകളുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.
Read more

ഡല്‍ഹിയില്‍ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ യുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതശരീരം കണ്ടെത്തി. ഹോട്ടല്‍ നടത്തിപ്പുകാരനായ സാഗറിനെ ഉത്തര്‍പ്രദേശിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് 35 കാരനായ ഇയാളെ ഡൽഹിയിൽ നിന്ന് കാണാതാവുന്നത്. സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്‍റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സാഗറിന്‍റേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. […]
Read more

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സിബിഐ. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് സിബിഐ മുംബൈ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോർട്ട് സ്വീകരിക്കണമോ അതോ കൂടുതൽ അന്വേഷണം നടത്തണമോ എന്ന കാര്യം കോടതിയാണ് തീരുമാനിക്കുക. സുശാന്തിനെ ആരെങ്കിലും ആത്മഹത്യയിലേക്ക് നയിച്ചതിനായുള്ള തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നും നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയതായും റിപ്പോർട്ടുണ്ട്. 2020 ജൂണ്‍ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ സുശാന്ത് സിങ് രജ്പുത്തിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് […]
Read more

ഡൽഹിയിലെ ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു

ന്യൂഡൽഹി: ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നുണ്ടായ തീപിടുത്തത്തിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ താൽക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താൽക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തിൽ പൊള്ളലേറ്റ നിതിൻ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

റെയിൽവേ സ്റ്റേഷൻ അപകടം: ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിന് റയിൽവെയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങളുടെ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എക്‌സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read more

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ്‌ വിവരശേഖരണം നടത്തിയത്‌. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 […]
Read more

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് മമ്മൂട്ടി

ഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ഡല്‍ഹിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. ഭാര്യ സുല്‍ഫത്തും ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിനാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം […]
Read more

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ഡൽഹി രാംലീല മൈതാനത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കും.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമാകും.ഒരുലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രാംലീല മൈതാനം സജ്ജീകരിച്ചിട്ടുള്ളത്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഡൽഹിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix