Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Delhi

കെജരിവാളിന് അഗ്നിപരീക്ഷ; കോൺഗ്രസിനും ബിജെപിയ്ക്കും അഭിമാനപോരാട്ടം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നിലവിൽ ഭരണത്തിലുള്ള ആം ആദ്മിക്കും ദീർഘകാലത്തോളം ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിനും ഡൽഹിയുടെ സർവ്വാധിപത്യം ആഗ്രഹിക്കുന്ന ബിജെപിക്കും ഏറെ നിർണായകമാണ്. ഫെബ്രുവരി അഞ്ചിനു വോട്ടെടുപ്പ്, എട്ടിനു വോട്ടെണ്ണൽ എന്നിങ്ങനെയാണ് ഡൽഹിയുടെ തെരഞ്ഞെടുപ്പ് തീയതികൾ. ആംആദ്മിയും ബിജെപിയും കോൺഗ്രസും തങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർവവിധ രാഷ്‌ട്രീയ തന്ത്രങ്ങളും പയറ്റുമെന്ന് ഉറപ്പാണ്.പാർട്ടി രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ ഇതുവരെയും ഡൽഹി ഭരിച്ച കക്ഷി എന്നതാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രത്യേകത. രാജ്യത്തുണ്ടായ […]
Read more

ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ്; വായു ഗുണനിലവാരവും ഏറ്റവും മോശം അവസ്ഥയിൽ

ദില്ലി: കാഴ്ചയെ മറക്കുന്ന രീതിയിൽ ദില്ലിയിൽ ഇന്നും കടുത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞ് പരന്നത്. തലസ്ഥാനത്തെ ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 3-ന് ദില്ലിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മൂടൽ മഞ്ഞ് തുടരുന്നതിനാൽ ദില്ലി സർക്കാരും സാമൂഹിക സംഘടനകളും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല ഷെൽറ്ററുകൾ […]
Read more

കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാള്‍. ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അരവിന്ദ് കെജ്രിവാളുമായി സംസാരിക്കാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ സ്വയം നന്നാവൂ അല്ലെങ്കില്‍ പൊതുജനം നിങ്ങളെ നന്നാക്കുമെന്നാണ് സ്വാതി പറഞ്ഞത്. സംഭവത്തില്‍ സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഈ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഡല്‍ഹിയുടെ എല്ലാ മൂലകളും വൃത്തികേടായിരിക്കുകയാണ്. റോഡുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നു, അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. […]
Read more

ഡൽഹിയിൽ നാലുനിലക്കെട്ടിടം തകർന്നുവീണു

ന്യൂഡൽഹി: ഡൽഹിയിലെ ബുരാരിയിൽ നാലുനില കെട്ടിടം തകർന്നുവീണു. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ബുരാരിയിലെ ഓസ്‌കാർ പബ്ലിക്ക് സ്കൂളിനുസമീപം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഫ്ലാറ്റാണ് തകർന്നതെന്നും താമസക്കാർ അകപ്പെട്ടെന്നുമാണ് വിവരം.
Read more

കാമുകിയുടെ മൃതദ്ദേഹം സ്യൂട്ട്ക്കേസിൽ : കാമുകനും സുഹൃത്തും പിടിയിൽ

സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സമഭാവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ്.സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്തുമാണ് പിടിയിലായത് .കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ​ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ധനിയ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ അമിത് […]
Read more

‘കെജ്രിവാള്‍ കി ഗ്യാരന്റി’; പ്രകടനപത്രികയുമായി ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി.’കെജ്രിവാള്‍ കി ഗ്യാരന്റി’ എന്ന് തുടങ്ങുന്ന പ്രകടനപത്രികയില്‍ ഡല്‍ഹിയിലെ എല്ലാ ജനങ്ങള്‍ക്കും തൊഴില്‍ എന്നതാണ് പ്രധാന പ്രഖ്യാപനം. 60 വയസിന് മുകളിലുളള വയോജനങ്ങള്‍ക്ക് എല്ലാ ആശുപത്രികളിലും കൃത്യമായ ചികിത്സ, വനിതകള്‍ക്ക് മാസം 2100 രൂപ നല്‍കുന്ന മഹിളാ സമ്മാന്‍ യോജന പദ്ധതി, ദളിത് വിദ്യാര്‍ത്ഥികളുടെ വിദേശ പഠനം ഏറ്റെടുക്കല്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള എഴുപത് സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് […]
Read more

തണുത്തുറഞ്ഞ് ഡൽഹി: ക്യാംപുകളിൽ അഭയം തേടിയത് നിരവധിപേർ

അതിശൈത്യം കടുത്തതോടെ തണുത്തുറഞ്ഞിരിക്കുകയാണ് രാജ്യ തലസ്ഥാനം .ഇന്ത്യാ ​ഗേറ്റും കർത്തവ്യ പഥും ഉൾപ്പെടെയുള്ള മേഖലകളിൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. കൂടാതെ അതിശൈഅത്യം കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളും വൈകിയാണ് പുറപ്പെടുന്നത് . ഡൽഹി നഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. ന​ഗരത്തിന് ചുറ്റും ദില്ലി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡ് സ്ഥാപിച്ച ക്യാമ്പുകളിൽ നിരവധി ആളുകളാണ് തണുപ്പിൽ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളിൽ അഭയം തേടുന്നവർക്ക് മരുന്ന് […]
Read more

ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി; ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഈ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ഡൽഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ല. ആശുപത്രി ആവശ്യങ്ങൾക്കായി ചിലവഴിച്ചു എന്ന് പറയുന്ന തുക രേഖകളിൽ മാത്രമാണെന്നും അരവിന്ദ് കെജ്‌രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു. മറ്റ് അഴിമതികൾ വരും […]
Read more

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു, അന്തരീക്ഷ മലിനീകരണവും രൂക്ഷം

ദില്ലി: കനത്ത മൂടൽ മഞ്ഞ് നിലനിൽക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഗോർഖ്ധാം എക്സ്പ്രസ് (12555), മഹാബോധി എക്സ്പ്രസ് (12397), പുരുഷോത്തം എക്സ്പ്രസ് (12801), തുടങ്ങിയവ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. യാത്ര തുങ്ങുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രെയിൻ ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്. ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്ത് […]
Read more

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട്. രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരിധി പൂജ്യം ആയതിനെ തുടർന്ന് നിരവധി സർവീസുകൾ വൈകി. 26 ട്രെയിൻ സർവീസുകളും വൈകിയാണ് സർവീസ് നടത്തുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെയും മറ്റന്നാളും ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ 9 വിമാനത്താവളങ്ങളിലെ സർവീസുകളും മൂടൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix