Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Delhi

ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തില്‍

ന്യൂ ഡല്‍ഹി: വായുമലിനീകരണത്തില്‍ പൊറുതിമുട്ടി ഡല്‍ഹി നിവാസികള്‍. വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് ആശങ്ക ഉയര്‍ത്തിയത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് അതിവേഗം ഗുരുതര വിഭാഗത്തിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിലേക്ക് എത്തിയതോടെ ഡല്‍ഹി നിവാസികള്‍ എപ്പോള്‍ വേണമെങ്കിലും രോഗങ്ങള്‍ പിടികൂടാമെന്ന അവസ്ഥയിലേക്കെത്തി. എല്ലാവരും തികഞ്ഞ ജാഗ്രത […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം ഇന്നും രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. ഡല്‍ഹി ആനന്ദ് വിഹാറില്‍ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ല്‍ എത്തി.പലയിടത്തും വായു ഗുണനിലവാരം മോശം ക്യാറ്റഗറിയായ 350ന് മുകളിലാണ് നില്‍ക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതല്‍ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡല്‍ഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാല്‍ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി സര്‍ക്കാര്‍ കടന്നിട്ടുണ്ട്. മലിനീകരണ വിഷയത്തില്‍ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി […]
Read more

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനം നടന്നതിന് പിന്നാലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. രാവിലെ 7.45ഓടെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ആളപായമില്ല. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന […]
Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര് ജെയിന് ജാമ്യം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഇഡിയും ജെയിനും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ശേഷം പ്രത്യേക ജഡ്ജി രാകേഷ് സായല്‍ ആണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു […]
Read more

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും നേരേ ബോംബ് ഭീഷണി. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനുമാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. മൂന്ന് കുട്ടികളും ഏഴ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 174 യാത്രക്കാരാണ് ആകാശ […]
Read more

23-കാരന്റെ വയറ്റില്‍ നിന്ന് ജീവനുളള പാറ്റയെ കണ്ടെത്തി

ന്യൂഡല്‍ഹി: വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ 23-കാരന്റെ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെനീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായിആശുപത്രി അധിക്യതര്‍ പറഞ്ഞു. അസ്വസ്ഥത വര്‍ധിച്ചതോടെ അപ്പര്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തി. നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്. 10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ […]
Read more

‘ആം ആദ്മി പിന്‍തുടരുന്നത് രാമ രാജ്യമെന്ന ആശയം’; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി ജനങ്ങളെ സേവിക്കുന്നതില്‍ പിന്‍തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങള്‍ പ്രതിഫലിക്കുന്ന ശ്രീരാമന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ഈ പാഠങ്ങള്‍ നമ്മള്‍ […]
Read more

ഡല്‍ഹിയില്‍ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒഡീഷ സ്വദേശിയായ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നരയോടെ നേവി ഉദ്യോഗസ്ഥന്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി യുവതിയെ കണ്ടത്. യുവതിയെ പൊലീസ് സംഘം ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഒഡീഷയില്‍ നിന്നും നഴ്‌സിങ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഒഡീഷയില്‍ നിന്നും മടങ്ങുന്ന സമയത്ത് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡല്‍ഹിയിലെത്തിയതായി കണ്ടെത്തിയത്. യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടര്‍മാരാണ് […]
Read more

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം

മദ്യനയ അഴിമകികേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്. ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചിരുന്നു.
Read more

കെജരിവാളിന് ഇന്ന് നിര്‍ണ്ണായകം;ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

മദ്യനയ അഴിമകികേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന.ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി പറയുക.അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും ഇത് നിയമ വിരുദ്ധമാണ് എന്നുമാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രധാന ആക്ഷേപം.റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഭിഭാഷകന് നല്‍കാതെയാണ് റിമാന്‍ഡ് ചെയ്തത്.ഇതും നിയമ വിരുദ്ധമാണെന്ന് അരവിന്ദ് കെജ്രിവാള്‍ വാദിച്ചു. നേരത്ത് ഈ കേസില്‍ വാദം കേട്ട കോടതി കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇ ഡിയോട് […]
Read more

Recent News

Advertisement
WhiteswanTV Footer