Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dewasam Board

ശബരിമലയിലെ ഭക്തജന തിരക്ക്: ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ആരാഞ്ഞു.’ഏകോപനമില്ലാത്തതാണ് പ്രശ്‌നം’ എന്നാണ് വിഷയത്തില്‍ കോടതി അഭിപ്രായപ്പെട്ടത്. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോര്‍ഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനമുണ്ട്. തീര്‍ഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നാണ് […]
Read more

കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംഘടനകൾ

ഇരിങ്ങാലക്കുട: കുടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വിവിധ സംഘടനകള്‍ രംഗത്ത്. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍പ്പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. അദ്ദേഹം ഈഴവ സമുദായ അംഗമായതിനാല്‍ കഴകപ്രവര്‍ത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് തന്ത്രിമാരും വാര്യര്‍ […]
Read more

മകരവിളക്ക്; തീർത്ഥാടകരുടെ എണ്ണം 14 ലക്ഷം കടന്നു

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ വൻ ഭക്തജന തിരക്ക്. ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗംപേരും മലയിറങ്ങി. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽനിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങുന്നത്. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.
Read more

മേൽവസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന കാര്യം ചർച്ച ചെയ്യും: തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ മേൽവസ്ത്രമഴിക്കണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽവസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദർശനം സാധ്യമാണോയെന്ന കാര്യം ചർച്ചചെയ്യുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1252 ക്ഷേത്രങ്ങളാണുള്ളത്. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൊവ്വാഴ്ച പറഞ്ഞിരുന്നു. പല കോണുകളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉയർന്നുവരുന്നുണ്ട്. അതിനാൽ […]
Read more

Recent News

Advertisement
WhiteswanTV Footer