Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dk sivakumar

ഒരു ഗുണവുമില്ലാത്തവര്‍, മിണ്ടാതിരിക്കൂ..; ഡികെ ശിവകുമാറിന് ജയ് വിളിച്ചവരെ ശാസിച്ച് ഖാര്‍ഗെ

ബെംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷനായി ബികെ ഹരിപ്രസാദ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിന് മുദ്രാവാക്യം വിളിച്ച അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ അണികള്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് ഖര്‍ഗെ പ്രകോപിതനായത്. ‘മിണ്ടാതെ അവിടെ ഇരിക്കൂ. രാജ്യം മുഴുവന്‍ കൈയിലായതുപോലെയാണല്ലോ നിങ്ങളുടെ പെരുമാറ്റം. യൂസ്ലെസ് ഫെലോസ്’ -എന്നിങ്ങനെയായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറും അണികളോട് അടങ്ങിയിക്കാന്‍ ആവശ്യപ്പെടുകായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix