Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: donald trumb

ട്രംപ്-മസ്ക് തർക്കം: ഇന്ത്യൻ സഞ്ചാരിയുടെ ബഹിരാകാശ ദൗത്യത്തെ ബാധിക്കില്ല

ന്യൂഡൽഹി: സ്‌പേസ് എക്‌സിന്റെ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ‌എസ്‌എസ്) ദൗത്യത്തെ ബാധിക്കില്ലെന്ന് റിപ്പോർട്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്ന ഇലോൺ മസ്കിൻ്റെ ഭീഷണി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയെ ബാധിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. നേരത്തെ തീരുമാനിച്ചതുപോലെ ഇന്ത്യൻ സമയം ജൂൺ 10 ന് വൈകുന്നേരം 5.52 ന് ദൗത്യം നടക്കുമെന്ന് ആക്‌സിയം സ്‌പേസ് ഇങ്ക് വൃത്തങ്ങൾ […]
Read more

ട്രംപിനെ കാണാൻ അംബാനി ഖത്തറിൽ, വിരുന്നിൽ പങ്കെടുത്ത് ഇലോൺ മസ്കും

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ ലുസൈൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഖത്തറിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും കൂടിക്കാഴ്ചയിൽ ട്രംപിനോടൊപ്പം ഉണ്ടായിരുന്നു. പാലസിൽ ഒരുക്കിയ ഔദ്യോ​ഗിക വിരുന്നിൽ പങ്കെടുക്കാൻ ടെസ്ല സിഇഓ ഇലോൺ മസ്കും എത്തിയതായി റിപ്പോർട്ട് പുറത്തു വന്നു. മസ്ക് അര മണിക്കൂറോളം വൈകിയാണ് വിരുന്നിൽ പങ്കെടുത്തത്.
Read more

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നാല് ദിവസത്തെ ഗള്‍ഫ് പര്യടനം ഇന്ന് ആരംഭിക്കും

ജിദ്ദ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി , യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നാളെ സൗദിയില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്‌റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം. ഈ മാസം 16 വരെ നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തില്‍ […]
Read more

ഡോണള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ

രണ്ടാമത് പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം നാളെ. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍ ഗാസ ആക്രമണം ശക്തമായിരിക്കെ ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മ്മാണ പദ്ധതിയും ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്,സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ,ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരും പങ്കെടുക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
Read more

ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയില്‍ ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ ചിത്രങ്ങള്‍ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പുലിറ്റ്‌സര്‍ പുരസ്‌കാരം. ‘ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി’ വിഭാഗത്തിലാണ് ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങള്‍ പരിഗണിച്ചാണ് ഡഗ് മില്‍സ് പുരസ്‌കാരത്തിന് അര്‍ഹനായത്. സുഡാനിലെ യുദ്ധം, അഫ്ഗാന്‍ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടല്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കും ന്യൂയോര്‍ക്ക് ടൈംസ് പുലിറ്റ്‌സര്‍ നേടി. യുഎസില്‍ ഗര്‍ഭഛിദ്രം നിരോധിച്ചതിനെ തുടര്‍ന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച […]
Read more

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മൈക്ക് വാൾട്സിനെ നീക്കിയിരുന്നു. പിന്നാലെയാണ് മാർക്കോ റൂബിയോയെ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. അതേസമയം വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി നാമനിർദ്ദേശം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ട്രംപ് തന്റെ ഔദ്യോ​ഗിക ട്രൂത്ത് അക്കൗഡിൽ കുറിച്ചു.
Read more

ട്രംപും ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു; കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സങ്കീര്‍ണം

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലുള്ള പോരുമുറുകുന്നു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനെ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞദിവസം ജെറോം പവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ വിചാരിച്ചാല്‍ വൈകാതെ പവല്‍ പുറത്താക്കപ്പെടുമെന്നുംപ്രതികരിച്ചു. താന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്രയധികം സന്തുഷ്ടന്‍ അല്ലെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ വെല്ലുവിളിയുള്ള സാഹചര്യം സൃഷ്ടിച്ചേക്കാം എന്ന് പവല്‍ പറഞ്ഞിരുന്നു. […]
Read more

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ട്രംപ് ഭരണക്കൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.
Read more

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരചുങ്കത്തില്‍ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]
Read more

ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയ‍ർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള വിപണികളോടുള്ള ചൈനയുടെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് 84 ശതമാനം തീരുവ ചുമത്തി ചൈന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. ഏപ്രിൽ രണ്ടിനാണ് ലോകരാജ്യങ്ങൾക്ക് താരിഫ് ഏര്‍പ്പെടുത്തി കൊണ്ടുളള പ്രഖ്യാപനത്തിൽ […]
Read more
Advertisement
WhiteswanTV Footer