Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ടെക്സസിലെ മിന്നൽ പ്രളയം; മരണം 110

അമേരിക്കയിലെ ടെക്സസിൽ ജൂലൈ നാലിന് പുലർച്ചെയുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 110 ആയി. നിരവധിപേരെ കാണാതായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കെർ കൌണ്ടിയിൽ മാത്രം 161 പേരെ കാണാതായി. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മഴ ഭീഷണി ഉള്ളതിനാൽ ഈ പ്രദേശങ്ങളിലെ രക്ഷ പ്രവർത്തനം വളരെ ദുഷ്കരമാണ്. ഹെലികോപ്റ്ററുകളും നിരീക്ഷണ ക്യാമറകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിസ്ത്യൻ വേനൽക്കാല ക്യാമ്പിൽ (ക്യാമ്പ് മിസ്റ്റിക്) പങ്കെടുത്തവരിൽ […]
Read more

ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത കത്ത് കത്ത് നെതന്യാഹു നേരിട്ട് നൽകിയത്. പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ സഹകരിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നെതന്യാഹു- ട്രംപ് […]
Read more

ഗാസയിൽ വെടിനിർത്തൽ ഒരാഴ്ചയ്ക്കകമെന്ന് ട്രംപ്

വാഷിംഗ്ടൺ: ​ഗാസയിൽ ഒരാഴ്ചയ്ക്കകം വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിം​ഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ബെഞ്ചമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു.
Read more

‘അമേരിക്ക പാര്‍ട്ടി’: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്

വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം. ‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് […]
Read more

‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ ഇനി നിയമം; ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസില്‍ നികുതിയും ചെലവ് ചുരുക്കലും ഉൾപ്പെടുന്ന വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചു. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവയും നിയമത്തില്‍ ഉള്‍പ്പെടുന്നു. റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭയില്‍ 218-214 വോട്ടിനാണ് ബില്‍ പാസായിരുന്നത്. അതേസമയം ബില്‍ മൂലം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്ന് വിമര്‍ശനമുയരുന്നുണ്ട്. ക്രൂരമായ ബില്ലെന്നാണ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ […]
Read more

ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പിടും

വാഷിംഗ്ടൺ: ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പിടും. ട്രംപ് കൊണ്ടുവന്ന ബിൽ യുഎസ് കോൺ​ഗ്രസ് പാസ്സാക്കി. 214നെതിരെ 218 വോട്ടിനാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്. ഇരു സഭകളും പാസാക്കിയ ബിൽ പ്രസിഡൻ്റ് ഒപ്പിടുന്നതോടെ നിയമമാകും. അമേരിക്കൻ വൈസ് പ്രസിഡ‍ൻ്റ് ജെ ഡി വാൻസും ബിൽ പാസ്സായതിൽ സന്തോഷം അറിയിച്ച് രം​ഗത്ത് വന്നു. ചരിത്രപരമായ നേട്ടം എന്നായിരുന്നു ബിൽ യുഎസ് കോൺ​ഗ്രസിൽ പാസായതിന് പിന്നാലെ ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഈ ബിൽ രാജ്യത്ത് കുതിപ്പേകുമെന്നും […]
Read more

ഹമാസിനെ പൂർണമായും ഇല്ലാതാക്കും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രഖ്യാപനം. ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കുമെന്നും അവരുടെ അടിവേരറുക്കുമെന്നും നെതന്യാഹു പറഞ്ഞു. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയത്. […]
Read more

ഗാസയിൽ ആക്രമണം; 30 പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. 60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞതിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല.
Read more

ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി സൊഹ്‌റാന്‍ മംദാനി

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്ന് മംദാനി പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ മേയ‍ർ സ്ഥാനാ‍ർത്ഥിയാണ് മം​ദാനി. നിങ്ങള്‍ സംസാരിച്ചാല്‍ അവര്‍ നിങ്ങളെ തേടി പിന്നാലെ വരുമെന്നും മംദാനി പറഞ്ഞു. ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ അനുവദിക്കില്ലെന്നും മംദാനി […]
Read more

ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി കനേഡിയൻ സർക്കാർ

ഒട്ടാവ: ഡിജിറ്റൽ സർവീസസ് ടാക്സ് നിർത്തലാക്കി കനേഡിയൻ സർക്കാർ. വ്യാപാരചർച്ചകൾ എല്ലാം നിർത്തിവെക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ട്രംപുമായി വ്യാപാര ചർച്ചകൾ പഴയതുപോലെ നടക്കുമെന്നും കാർണി വ്യക്തമാക്കി. ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്തുമെന്നായിരുന്നു കനേഡിയൻ സർക്കാരിൻ്റെ തീരുമാനം. ഈ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരചർച്ചകൾ നിർത്തുവെക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ജൂൺ 2024 മുതൽക്കാണ് കാനഡയിൽ ഡിജിറ്റൽ സർവീസസ് ടാക്സ് […]
Read more

Recent News

Advertisement
WhiteswanTV Footer