Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്

വാഷിംങ്ടൺ: ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾ‍ഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്താണ് ട്രംപിൻ്റെ മടങ്ങിപോക്ക്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയിരിക്കുന്നത്. ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് […]
Read more

‘മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവും’, മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഏറ്റുമുട്ടലിനേക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഉടൻ മേഖലയിൽ വലിയ ഏറ്റുമുട്ടലുണ്ടാവുമെന്നാണ് ട്രംപ് വിശദമാക്കിയത്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ടെഹ്റാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിലായിരുന്നു അമേരിക്ക. ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി […]
Read more

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് […]
Read more

‘ട്രംപിനെയും മസ്‌കിനെയും വധിക്കണം’; ആഹ്വാനവുമായി അല്‍ ഖ്വയ്ദ നേതാവ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. സയീദ് ബിന്‍ ആതിഫ് അല്‍ അവ്‌ലാകിയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിലെ ആക്രമണത്തിന്റെ പേരില്‍ ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും അല്‍ ഖ്വയ്ദ നേതാവ് പറഞ്ഞു. ജൂതരെ സുഖമായി കഴിയാനനുവദിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. […]
Read more

ലോസ് ആഞ്ചലസ് പ്രക്ഷോഭം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മേയര്‍

‌വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് മേയര്‍ കാരന്‍ ബാസിന്റേതാണ് പ്രഖ്യാപനം. അനധികൃത കുടിയേറ്റത്തിനെതിരെ ഫെഡറല്‍ കോടതി ഇടപെടാതെ വന്നതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാഷണല്‍ ഗാര്‍ഡുകളേയും മറീനുകളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നല്‍കിയ അപേക്ഷ ഫെഡറല്‍ കോടതി തള്ളി. പ്രക്ഷോഭത്തില്‍ നഗരത്തില്‍ വലിയ രീതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അതേസമയം ഗവര്‍ണറുടെ അപേക്ഷയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.
Read more

യുഎസില്‍ പ്രക്ഷോഭം ശക്തമാകുന്നു; കൂടുതല്‍ സൈനികരെ വിന്യസിക്കും

ലൊസാഞ്ചലസ് : യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ലൊസാഞ്ചലസില്‍ 700 മറീനുകളെ കൂടി വിന്യസിക്കാന്‍ ഉത്തരവിട്ട് ട്രംപ്. കൂടുതല്‍ നാഷനല്‍ ഗാര്‍ഡ് സൈനികര്‍ സ്ഥലത്തെത്തുന്നതുവരെ ഫെഡറല്‍ സ്വത്തും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ ഒരു ബറ്റാലിയനെ അയയ്ക്കുമെന്ന് യുഎസ് സൈന്യം അറിയിച്ചു. അക്രമം നിയന്ത്രണാതീതമാകുന്നതു തടയാന്‍ സൈനികരെ വിന്യസിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കുടിയേറ്റക്കാരെ തടങ്കലിലാക്കിയിരിക്കുന്ന ഒരു ഫെഡറല്‍ തടങ്കല്‍ കേന്ദ്രത്തിനു പുറത്ത് നൂറുകണക്കിനു പ്രതിഷേധക്കാര്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ലൗഡ്‌സ്പീക്കറില്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ […]
Read more

ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധം ശക്തം

ലൊസാഞ്ചലസ്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ യുഎസിലെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം ശക്തം. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. നേരത്തേ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു […]
Read more

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് സമൂഹമാധ്യമ പോസ്റ്റ്; ‘ യെസ്’ പറഞ്ഞ് മസ്‌ക്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘യെസ്’ പറഞ്ഞ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മസ്‌കില്‍ താന്‍ നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്. തന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നെന്നും മസ്‌ക് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള […]
Read more

ചൈന സന്ദർശിക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരിഫ് യുദ്ധം നിലനിൽക്കെത്തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് […]
Read more

ട്രംപിനോട് മധ്യസ്ഥത വഹിക്കാന്‍ ഒരിക്കലും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല: ശശി തരൂര്‍

വാഷിങ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദംതള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാക്കിസ്ഥാനുമായുളള സംഘര്‍ഷവുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ഒരിക്കലും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തരൂര്‍ നയിക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തോടും അമേരിക്കന്‍ പ്രസിഡന്റിനോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക്, പറയാന്‍ കഴിയുന്നത് ഇത്രമാത്രമാണ്. ഞങ്ങള്‍ ഒരിക്കലും പ്രത്യേകിച്ച് ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, […]
Read more

Recent News

Advertisement
WhiteswanTV Footer