Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ഇന്ത്യ – യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചേക്കും

വാഷിംഗ്ടൺ: ഇന്ത്യ – യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്ടണിലുണ്ട്. ഇരുപക്ഷവും എല്ലാ നിബന്ധനകളും അംഗീകരിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ പറയുന്നത്. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ പരസ്പരം താരിഫ് ചുമത്താനുള്ള ചർച്ചകൾക്കായിരിക്കും ഇന്ത്യൻ സംഘം നേതൃത്വം നൽകുന്നത്. ട്രംപിന്‍റെ സമയപരിധി ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കരാർ സാധ്യമാകുന്നത്. ഏപ്രിൽ […]
Read more

ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ യുഎസ് ലക്ഷ്യം വെച്ചുവെന്നും ട്രംപ് ആവർത്തിച്ചു. മുൻപും സമാനമായ പ്രഖ്യാപനം ട്രംപ് നടത്തിയിട്ടുണ്ട്. അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് ആണവ കേന്ദ്രങ്ങൾക്ക് ഒന്നും സംഭവിച്ചട്ടില്ലെന്ന ഇറാന്റെ അവകാശവാദവും അമേരിക്കൻ പ്രസിഡന്റ് തളളി കളഞ്ഞു. തെഹ്റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിക്കുന്നത്. ആണവ പദ്ധതികൾ സിവിലിയൻ […]
Read more

ഗാസയിൽ വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ: ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടി നിർത്തൽ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ നടത്തിയതെന്ന് ട്രംപ് വിശദമാക്കിയില്ല. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ സമാധാന ജീവിതം നഷ്ടമായ ഗാസയിിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ […]
Read more

സുപ്രീം കോടതി വിധി ഡോണൾഡ് ട്രംപിന് അനുകൂലം

വാഷിംഗ്ടൺ: യുഎസ് പ്രഡിഡന്റിന്റെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫെഡറൽ കോടതി ജഡ്ജിമാരുടെ അധികാരം എടുത്തുകളഞ്ഞ് യുഎസ് സുപ്രീം കോടതി. ഫെഡറൽ ജഡ്ജിമാർ അവരുടെ അധികാരപരിധി മറികടക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് വലിയ സന്തോഷവും നേട്ടവും ഉണ്ടാക്കുന്നതാണ് വിധി. ആറ് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് ജഡ്ജിമാർ വിയോജിക്കുകയും ചെയ്ത വിധിയിലൂടെയാണ് ഫെഡറൽ ജഡ്ജിമാരുടെ അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞത്. വലിയ നേട്ടമെന്നാണ് സുപ്രീം കോടതി വിധിയെ ട്രംപ് വിശേഷിപ്പിച്ചത്. സുപ്രീം കോടതിക്ക് നന്ദിയെന്നും തന്റെ […]
Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. മറ്റു എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും എല്ലാവരും കരാറുണ്ടാക്കാനും അതിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ചിലപ്പോള്‍ ഇന്ത്യയുമായി വലിയ […]
Read more

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ വിചാരണ റദ്ദാക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ്. നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിന് വേണ്ടി ഇത്രയേറെ കാര്യങ്ങൾ ചെയ്ത മഹാനായ നായകൻ എന്ന നിലയിൽ നെതന്യാഹുവിന് മാപ്പ് നൽകണം എന്നായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടത്. കേസ് വേട്ടയാടലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റെ ആവശ്യം. അമേരിക്കയുടെ പ്രധാനപ്പെട്ട സഖ്യകക്ഷികളിൽ ഒരാളാണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നെതന്യാഹു കോടതിയിൽ ഹാജരാകുമെന്നാണ് […]
Read more

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും നെതന്യാഹു നന്ദി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സൈനിക നേതൃത്വത്തെയും നിരവധി കേന്ദ്രങ്ങളെയും ആക്രമിച്ചെന്നും ഇസ്രയേല്‍ അറിയിച്ചു. ഇറാനെ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ ഫലം കണ്ടതിന് ശേഷമാണ് വെടിനിര്‍ത്തല്‍ അംഗീകരിച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read more

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇസ്രയേലും ഇറാനും ഇക്കാര്യംഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ […]
Read more

‘എന്തൊക്കെ ചെയ്താലും എനിക്ക് നൊബേൽ കിട്ടില്ല, ജനങ്ങൾക്ക് എല്ലാം അറിയാം: ഡോണാൾഡ് ട്രംപ്

വാഷിങ്ടണ്‍: എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചിട്ടും തന്നെ നൊബേൽ സമ്മാനത്തിന് പരി​ഗണിച്ചില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. തനിക്ക് അത് മതിയെന്നും ട്രംപ് പറഞ്ഞു. പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തിരുന്നു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള […]
Read more

‘ഇറാനെതിരെ യുദ്ധം വേണ്ട’; ഇസ്രയേലിനും ട്രംപിനുമെതിരെ അമേരിക്കയിൽ വൻ പ്രതിഷേധം

വാഷിംഗ്ടൺ: ഇറാനെതിരെ ഇസ്രയേൽ ആക്രമണം ശക്തമായിരിക്കെ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനും ഇസ്രയേലിനുമെതിരെ പ്രതിഷേധം ശക്തം. വൈറ്റ് ഹൗസിന് പുറത്തും ന്യൂയോർക്ക് സിറ്റി, മാൻഹാട്ടൻ എന്നിവിടങ്ങളിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ‘ഹാൻഡ്‌സ് ഓഫ് ഇറാൻ’, വംശഹത്യക്ക് പണം നൽകുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു. ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങൾ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി.
Read more

Recent News

Advertisement
WhiteswanTV Footer