Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, ദോഹ ആക്രമണം തന്റെ അറിവോടെയല്ല; ട്രംപ്

വാഷിംഗ്‌ടൺ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ആക്രമണത്തെക്കുറിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണവിവരം ഇസ്രയേൽ ട്രംപിനെ അറിയിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ വ്യാപകമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മിസൈൽ ആക്രമണത്തിനുശേഷമാണ് വിവരം ലഭിച്ചതെന്നും ആക്രമണം തടയാൻ പ്രസിഡന്റിന് അവസരം ലഭിച്ചില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. ആറ് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസിനെ നിയന്ത്രിക്കുന്ന […]
Read more

ഇന്ത്യയും റഷ്യയും പിരിയണം; ‘ചാണക്യ തന്ത്രങ്ങളുമായി’ ട്രംപ്

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതായികാണാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാകും. പ്രത്യേകിച്ച് ഇന്ത്യയുടെ റഷ്യൻ ഓയിൽ ഇറക്കുമതി ഏത് വിധേനയും അവസാനിപ്പിക്കുക എന്നതാണ് ഇപ്പോൾ ട്രംപിന്റെ ആത്യന്തികമായ ലക്ഷ്യം. ഇന്ധനത്തിന്റെ പേരിൽ ഇന്ത്യയ്ക്ക്മേൽ 25% പിഴത്തീരുവ ചുമത്തിയ ട്രംപ് കഴിഞ്ഞ ദിവസം 100% തീരുവ ഇന്ത്യയ്ക്ക്മേൽ ചുമത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്കും, ചൈനയ്ക്കും അധിക തീരുവ ചുമത്തണമെന്ന ആവശ്യം G7 രാജ്യങ്ങളോടും ഉന്നയിക്കാൻ ട്രംപ് ഭരണകൂടം […]
Read more

ഡോളറിനെതിരെ കരുത്ത് കാട്ടി ഇന്ത്യൻ രൂപ

യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫിന് മുന്നിൽ തലയെടുപ്പോടെ ഇന്ത്യൻ രൂപ. ഡോളറിന് മുന്നിൽ രൂപയുടെ ഉയർത്തെഴുന്നേൽപ്പിനാണ് സാക്ഷ്യം വഹിച്ചത്. വിനിമയം തുടങ്ങിയപ്പോൾ തന്നെ രൂപക്ക് മുന്നേറ്റം ഉണ്ടായി. 28 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയപ്പോൾ തന്നെ കൂടിയത്. നിലവിൽ ഒരു ഡോളറിന് 87 രുപ 98 പൈസ എന്ന നിലയില്‍ വിനിമയം നടക്കുന്നു. രൂപയുടെ തിരിച്ചുവരവ് ട്രംപിന്‍റെ താരിഫ് ഭീഷണിക്കിടയിലും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന […]
Read more

അമേരിക്കയുടെ തീരുവ ഭീഷണി; ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് […]
Read more

യു എസ് പ്രതിരോധ വകുപ്പ് ഇനി യുദ്ധ വകുപ്പ് എന്ന് അറിയപ്പെടും

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരത്തിന്റെ ലിസ്റ്റിൽ ഒരു മാറ്റം കൂടി കൊണ്ട് വന്നിരിക്കുന്നു. യു എസ്‌ ലെ നിലവിലെ പ്രതിരോധ വകുപ്പിന്റെ പേരായ ‘ യുദ്ധ വകുപ്പ് ‘ പുനഃസ്ഥാപിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നു. 1789 മുതൽ 1947 വരെ യു എസിൽ ഉണ്ടായിരുന്ന യുദ്ധ വകുപ്പാണ് പ്രതിരോധ വകുപ്പായി മാറിയത്. ഡീപേർട്മെന്റ് ഓഫ് ഡിഫെൻസ് എന്ന പേരിനോട് താല്പര്യമില്ലെന്നും അത്കൊണ്ടാണ് താൻ ഈ പേര് മട്ടൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നാക്രമണവും […]
Read more

ട്രംപ് – ഷി ജിൻപിപിങ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (APEC) ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കാൻ സാധ്യതയുള്ളത്. വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം. ചൈന, ഉത്തരകൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായ സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച.
Read more

ട്രംപ് – ഷി ചിൻപിങ് കൂടിക്കാഴ്‌ച്ച നടക്കുമോ? : അടുത്ത മാസം ദക്ഷിണകൊറിയയിൽ ഇരുനേതാക്കളും കണ്ടുമുട്ടിയേക്കും

വാഷിങ്ടൻ : വ്യാപാര തർക്കം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു . അടുത്ത മാസം ദക്ഷിണകൊറിയയിൽ വച്ച് നടക്കാനിരിക്കുന്ന അപെക്ക് (ഏഷ്യ പസഫിക് സാമ്പത്തിക ഇക്കണോമിക് കോ-ഓപ്പറേഷൻ) യോഗത്തിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും ദക്ഷിണകൊറിയയിൽ വച്ച് നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ട്രംപ് – ഷി ചർച്ചകളെ കുറിച്ച് വൈറ്റ്ഹൗസ് അധികൃതർ ഇതുവരെ വിവരങ്ങൾ […]
Read more

അമേരിക്കയുടെ അധിക തീരുവ; തമിഴ്നാട്ടിലെ വ്യവസായത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

അമേരിക്കയുടെ അധിക തീരുവ തമിഴ്നാട്ടിലെ വ്യവസായത്തെ ആഴത്തിൽ ബാധിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുപ്പൂരിലെ തുണി വ്യവസായത്തെ യുഎസ് തീരുമാനം സാരമായി ബാധിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. 3000 കോടിയുടെ വിപണി നഷ്ടമുണ്ടാകും. വലിയതോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നും സർക്കാർ വ്യവസായികൾക്കും തൊഴിലാളികൾക്കും ഉടൻ സഹായം നൽകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് അടിയന്തര ശ്രദ്ധ വേണമെന്നും സ്റ്റാലിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തുണി വ്യവസായത്തിൽ ഏകദേശം 3,000 കോടി രൂപയുടെ വ്യാപാര ആഘാതം […]
Read more

രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്‍റെ പുതിയ ഭീഷണി

മുംബൈ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന് തന്നെ തീരുവ പ്രഖ്യാപനം നടപ്പാക്കുമെന്ന ട്രംപിന്‍റെ ഉറച്ച നിലപാടിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ നിഫ്റ്റിക്കും സെൻസെക്സിനും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബി എസ് ഇ സെൻസെക്സ് 470 പോയിന്റ് താഴ്ന്നു. എൻ എസ് ഇ നിഫ്റ്റി 150 പോയിന്റ് നഷ്ടമാണ് […]
Read more

ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം

ന്യൂഡൽഹി: ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് പൂർണമായ താല്പര്യം ഇല്ലെന്ന് യുഎസ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer