വാഷിങ്ടന്‍: ഗര്‍ഭാവസ്ഥയില്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു.
”ഗര്‍ഭകാലത്ത് കഴിക്കാന്‍ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളില്‍ ഒന്നായി അസറ്റാമിനോഫെന്‍ ആരോഗ്യ വിദഗ്ധര്‍ പണ്ടേ നിര്‍ദേശിച്ചിട്ടുണ്ട്.
നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പതിവ് വാക്‌സീന്‍ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു ട്രംപിന്റെ വാര്‍ത്താസമ്മേളനം. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട ഒരു കാര്യവുമില്ലെന്ന് തെളിവുകളൊന്നും ഇല്ലാതെ അദ്ദേഹം വാദിച്ചു. കുഞ്ഞിന് 12 വയസ്സ് പ്രായമാകുന്നതുവരെ കാത്തിരിക്കണമെന്നാണ് ട്രംപ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് ബിയുടെ ആദ്യ ഡോസ് ഒരു മാസത്തേക്ക് വൈകിപ്പിക്കണമെന്ന് ആരോഗ്യ മേധാവി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ നിയമിച്ച ഉപദേശക സമിതി നിര്‍ദേശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവന.
ഗര്‍ഭകാലത്ത് പാരസറ്റമോളിന്റെയോ ടൈലനോളിന്റെയോ ഉപയോഗം മൂലം കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം വരാന്‍ സാധ്യതയുണ്ടെന്ന പ്രഖ്യാപനം നടത്താന്‍ യുഎസ് ആരോഗ്യ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് എഫ്. കെന്നഡി തയാറെടുത്തിരുന്നതായി സെപ്റ്റംബറില്‍ വാള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.




