Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Donald Trump

പുതിയ താരിഫുമായി ട്രംപ് : അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകള്‍ക്ക് 25% താരിഫ്

വാഷിംഗ്ടണ്‍: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിയമം നിലവില്‍ വരുമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമാണ് അമേരിക്ക പ്രധാനമായും ട്രക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്. 2024-ല്‍ മാത്രം 2,45,764 ഇടത്തരം, ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്. താരിഫ് […]
Read more

ഇന്ത്യയുടെ വിദേശനയത്തിൽ തന്ത്രപരമായ മാറ്റം

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്നുവരുന്ന സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയവും തന്ത്രപരവും ആയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനത്തിലും, റഷ്യയുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തുടർന്നുള്ള ഉറച്ച നിലപാടിലും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന സൂചനകൾ ഉയർന്നുവരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ “ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം തിരിച്ചുപിടിച്ചിരിക്കുമ്പോൾ ഇന്ത്യക്ക് വിദേശനയത്തിൽ വഴിമാറേണ്ടി വരുമോ? അഫ്ഗാൻ, റഷ്യ പോലുള്ള ശക്തികളെ കൂട്ടുപിടിക്കാനുള്ള നീക്കത്തിലാണോ ഇന്ത്യ?” എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്. 2021 ഓഗസ്റ്റിൽ […]
Read more

വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 % തീരുവ ഏര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടന്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിനിമ ആദ്യമുണ്ടായത് അമേരിക്കയിലാണെന്നും മറ്റ് രാജ്യങ്ങള്‍ ആത് അനുകരിച്ചുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് […]
Read more

‘മഹാനായ നേതാക്കൾ’: പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പുകഴ്ത്തി ട്രംപ്

ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും, സൈനിക മേധാവി ജെനറൽ അസിം മുനീറിനെയും സ്വാഗതം ചെയ്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. “മഹാനായ നേതാക്കളാണ് വരുന്നത്” എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ചായിരുന്നു ഉഭയകക്ഷി ചർച്ചകൾ. പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ, വെസ്റ്റ് എക്സിക്യൂട്ടീവ് അവന്യൂ വഴി വൈറ്റ് ഹൗസിലെത്തിയ ഷെരീഫിനെയും മുനീറിനെയും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. പിന്നീട് ട്രംപുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

‘എല്ലാവരെയും തുല്യമായി പരിഗണിക്കില്ല, ലോട്ടറി സമ്പ്രദായം നിർത്തലാക്കും: ട്രംപ്

വാഷിംഗ്‌ടൺ: എച്ച്-1ബി തൊഴിൽ വീസ വിതരണം വിപുലമായി പരിഷ്കരിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകുന്നു. നിലവിൽ പ്രാബല്യത്തിൽ ഉള്ള ലോട്ടറി സമ്പ്രദായം ഉപേക്ഷിച്ച്, അപേക്ഷകരുടെ യോഗ്യത, ശമ്പള നിരപ്പ്, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയ ‘വെയ്റ്റഡ് സെലക്ഷൻ’ രീതി കൊണ്ടുവരാനാണ് നീക്കം. ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഈ നിർദേശത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴത്തെ ലോട്ടറി സംവിധാനത്തിൽ എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ. പുതിയ രീതിയിൽ, കൂടുതൽ യോഗ്യതയുള്ളവർക്കും ഉയർന്ന ശമ്പളമുള്ള സ്ഥാനാർത്ഥികൾക്കും മുൻഗണന ലഭിക്കും. വെയ്റ്റഡ് സെലക്ഷൻ […]
Read more

ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകും; ആവശ്യമില്ലെങ്കില്‍ ഒഴിവാക്കണം

വാഷിങ്ടന്‍: ഗര്‍ഭാവസ്ഥയില്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു. ”ഗര്‍ഭകാലത്ത് കഴിക്കാന്‍ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളില്‍ ഒന്നായി അസറ്റാമിനോഫെന്‍ ആരോഗ്യ വിദഗ്ധര്‍ പണ്ടേ നിര്‍ദേശിച്ചിട്ടുണ്ട്.നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പതിവ് വാക്‌സീന്‍ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു ട്രംപിന്റെ വാര്‍ത്താസമ്മേളനം. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട […]
Read more

അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്: സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡി

വാഷിംഗ്‌ടൺ: അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ സാൻഡി പറഞ്ഞു, ട്രംപിന്റെ താരിഫ് (തീരുവ) നയങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ചേർന്ന് യുഎസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്. മാന്ദ്യത്തിൽ വീണാൽ അതിന്റെ ആഴം പ്രവചിക്കാനാകില്ലെന്നും, സാമ്പത്തിക നയങ്ങളിലെ പാളിച്ചയാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം, തൊഴിൽ, […]
Read more

ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾക്ക് തിരിച്ചടി ; എച്ച്1ബി വീസ അപേക്ഷയ്ക്കുള്ള ഫീസ് 88 ലക്ഷമായി ഉയർത്തി

വാഷിങ്ടൻ : എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് ഉയർത്തി യുഎസ്. 1,00,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള ഉത്തരവിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നതു പ്രധാനമായും എച്ച്1ബി വീസയാണ്. ഇന്ത്യയിൽനിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. യുഎസ് പൗരന്മാരെയും സ്ഥിരതാമസക്കാരെയും കൊണ്ട് പരിഹരിക്കാൻ പ്രയാസമുള്ള ഉയർന്ന വൈദഗ്‌ദ്ധ്യമുള്ള ജോലികൾക്കായി […]
Read more

ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടനില്‍

ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാള്‍സ് രാജാവിന്റെ അതിഥിയായാണു ട്രംപിന്റെ സന്ദര്‍ശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം. നാളെ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. […]
Read more

Recent News

Advertisement
WhiteswanTV Footer