Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: drug hunt

ഒമാനിൽ വ്യാപക റെയ്ഡ്; മയക്കുമരുന്ന് കേസുകളിൽ 40 പേർ പിടിയിൽ

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ നടത്തിയ കർശന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡും സ്പെഷ്യൽ ടാസ്‌ക്സ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിച്ചതിന് പുറമെ പൊതുധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, കൃത്രിമ നാണയങ്ങൾ എന്നിവയും കണ്ടെത്തിയതായി […]
Read more

കൊച്ചിയിൽ രാസലഹരി വേട്ട; ചേരാനല്ലൂരിലും വൈറ്റിലയിലുമായി രണ്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ സിറ്റി പോലീസ് നടപടി ശക്തമാക്കി. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പള്ളുരുത്തി സ്വദേശി പി.എം. ഷമീർ (50), മരട് സ്വദേശി റിജോയ് ബെക്സിൻ ഫ്രാൻസിസ് (23) എന്നിവരാണ് പിടിയിലായത്. പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചേരാനല്ലൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവിടെ നിന്നാണ് […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി യുവാക്കളടക്കം നിരവധി പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി. മലയാളികളായ അജ്മൽ, മജീദ് എന്നിവർ തായ്‍ലൻഡിൽ നിന്നെത്തിച്ച 5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി പിടിയിലായി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും ലഹരിവേട്ട നടന്നു. 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബെംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽ […]
Read more

കണ്ണൂരിൽ വൻ ലഹരിവേട്ട; യു.പി സ്വദേശിക്ക് 23 വർഷം കഠിനതടവ്

കണ്ണൂർ: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 23 വർഷം കഠിനതടവ് വിധിച്ച് കോടതി. യു.പി സ്വദേശിയായ ദീപു സഹാനി (24)യെയാണ് കണ്ണൂർ എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. ലഹരിമരുന്ന് കടത്തുകാരൻ എന്ന നിലയിൽ ഇയാൾക്ക് കോടതി കടുത്ത ശിക്ഷയാണ് നൽകിയിരിക്കുന്നത്.2024 സെപ്റ്റംബർ ഒന്നിനാണ് കണ്ണൂർ എക്സൈസ് സംഘം താളിക്കാവ് ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവ്, 95 ഗ്രാം മെത്താംഫിറ്റമിൻ, 333 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. കണ്ണൂർ […]
Read more

കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
Read more

ചാലക്കുടിയിൽ രാസലഹരിവേട്ട; അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

തൃശ്ശൂർ: ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ   . മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിലെ വീട്ടിൽ  നിന്നമാണ്  എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]
Read more

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ ലഹരിയുമായി പിടിയിൽ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരി മരുന്നുമായി രണ്ട് യുവാക്കൾ […]
Read more

300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

കൊച്ചി: 300 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്പുര ഭാഗത്ത് നിന്നുമാണ് […]
Read more

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ

കൊച്ചി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് […]
Read more

ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയത് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍?

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലയാള സിനിമ താരങ്ങളായ നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗമാര്‍ട്ടിനും ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇരുവരെയും എത്തിച്ച് ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. താരങ്ങള്‍ക്ക് ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ […]
Read more
Advertisement
WhiteswanTV Footer